ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Monday, February 28, 2011

ഒരു നിസ്സഹായന്‍റെ പ്രതികരണം

" സഹതാപമെന്നലെന്താണ്..? വാസ്തവത്തില്‍ തനിക്ക് ഈ ഗതി വന്നിലെന്നു സ്വയം ആശ്വസിച്ചു കൊണ്ട് വേദന അനുഭവിക്കുന്നവരുടെ മുന്‍പില്‍ ദുഃഖമഭിനയിക്കുന്നതോ...?"   


     തോ പുസ്തകവായനയില്‍ മനസ്സിലുടക്കിയ വരികളാണിത്. ഇന്നിതു വീണ്ടുമോര്‍ക്കാന്‍ ഇടയായിരിക്കുന്നു. നാട് മുഴുവന്‍ ഒരു പെണ്‍കുട്ടിയുടെ മരണത്തില്‍ കണ്ണീര്‍ വാര്‍ക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കണ്ടു. ചിലര്‍ ഏറെ വൈകാരിക തീക്ഷണതയോടെ ഈ വാര്‍ത്തയോട് പ്രതികരിച്ചു. ചിലര്‍ അധികൃതരെ കയ്യേറ്റം ചെയ്യുക വരെയുണ്ടായി.

          കൂട്ടത്തില്‍ ദുര്‍ബലരും എന്നാല്‍ ആര്‍ദ്ര ഹൃദയരുമായ എന്‍റെ സാഹിത്യ സുഹൃത്തുകള്‍ കഥകളും കവിതകളും അവയ്ക്കുമേല്‍ പോര്‍വിളികളുമുയര്‍ത്തി, തൂലിക പടവാളാക്കുക എന്ന പഴകി ദ്രവിച്ച ശൈലിയെ അന്വര്‍ത്ഥമാക്കി. പള്ളിക്കൂടമുറ്റത്തു വലതുകൈ നീട്ടി ചൊല്ലി പതിഞ്ഞ പ്രതിജ്ഞാവാചകങ്ങള്‍ കടമെടുത്തു ചിലര്‍ അവളെ സ്വന്തം സോദരിയാക്കി, ഓര്‍ക്കുട്ടിലെ സെന്‍സേഷണല്‍ കമ്യൂണിറ്റിയാക്കി.

          ഈ അടിതടവുകള്‍ കണ്ടു മനസ്സുമടുത്ത ഞാന്‍ നിശബ്ദനായിരുന്നു. പ്രതികരണശേഷി എന്നില്‍ നിന്നും എന്നെ നഷ്ടമായിരിക്കുന്നു എന്ന സത്യം തിരിച്ചറിയുന്നു.

          ഇന്നു ഞാന്‍ നോക്കുമ്പോള്‍ സ്ക്രീനില്‍ ആ പേടിച്ച പേടമാന്‍മിഴികള്‍ കാണുന്നതേയില്ല.  ദുഖാര്‍ത്തരായ നാട്ടുകാരില്ല. വാര്‍ത്തകള്‍ ചൂടാറാതെ നമ്മിലേക്കെത്തിക്കുന്ന മാധ്യമ ഉത്സുകികളില്ല. നഷ്ടങ്ങള്‍ എന്നും നഷ്ടപെടുന്നവര്‍ക്ക് മാത്രം സ്വന്തമെന്നു ഓര്‍മ്മപെടുത്തി കൊണ്ട് ഈ വാര്‍ത്തയും പത്രത്താളുകളുടെ പിന്നമ്പുറങ്ങളിലേക്കും പിന്നീട് വിസ്മൃതിയിലേക്കും തള്ളപ്പെടും. ഈ നിമിഷത്തില്‍ ഒരിക്കല്‍ കൂടി ഞാനാ വരികള്‍ ഓര്‍ത്തു പോകുന്നു.

17/02/2011

14 comments:

 1. ശെരിക്കും മനസ്സ് മടുത്തു പോകും നമുടെ മീഡിയകളുടെ ഈ കുതിര കച്ചവടം.. ഒപ്പം നാടിന്റെ കപട പ്രകടനങ്ങളും.. ഹാ.. any way നന്ദി സോദര.. എവിടെ വന്നതിനും വായിചതിനും അഭിപ്രായം രേഖപെടുത്തിയതിനും

  ReplyDelete
 2. നഷ്ടപെട്ടത് എത്രയോ അമ്മമാരുടെ മനസമാധാനം..മാധ്യമങ്ങല്‍ക്കിത് വെറും കച്ചവട തന്ത്രമാകാം.. ഗോവിന്ദചാമികള്‍ ഇല്ലാതാകുന്ന കാലം വരട്ടെ..

  ReplyDelete
 3. ശരി തെറ്റുകളുടെ കാറ്റില്‍,
  "ഒരളവു കോല്‍" ഉയര്‍ന്നും താഴ്ന്നും.
  (എന്റെ മാറാല എന്ന കവിതയില്‍ നിന്ന് )
  "കുറ്റിയോടെ അരിഞെടുക്കേണ്ടവ" അരിഞ്ഞെടുക്കുന്ന ഒരു നിയമം,
  അതില്ലെങ്ങില്‍ ഒരു ജനക്കൂട്ടം ഇനിയും ഇവിടെ പിറവിയെടുക്കേണ്ടി യിരിക്കുന്നു.
  Sandeep..... നിങ്ങള്‍ സംസാരിക്കു,ഈ വയസ്സാം കാലത്ത് ന്മകള്‍നേരാം

  ReplyDelete
 4. നഷ്ടങ്ങള്‍ എന്നും നഷ്ടപെടുന്നവര്‍ക്ക് മാത്രം .. great ...dear sandeep.. keep it up..!

  ReplyDelete
 5. നമുക്ക് നഷ്ടപ്പെടുന്നവയുടെ കൂട്ടത്തിലേക്ക് പ്രതികരണശേഷി എന്നേ കയറിപ്പറ്റിയിരിക്കുന്നു !

  ബാക്കിയുള്ളവയെ കൂടി enroll ചെയ്യാനുള്ള തിരക്കിലാണ് ഓരോ ഗവ:മെന്റും !!

  ReplyDelete
 6. ആലോചനകള്‍ക്കപ്പുറം പോകാന്‍ എല്ലാവരെയും പോലെ ഞാനും ഭയപ്പെടുന്നു..

  ReplyDelete
 7. സന്ദീപ് പറഞ്ഞത് ശരിയാണ്..

  സൗമ്യയും,സിസ്റ്റർ അഭയയും ഇന്ന് നമ്മളെ സംബന്ധിച്ച് സെൻസേഷണലിസം അവശേഷിപ്പിക്കുന്ന ചില വാർത്താചിത്രങ്ങൾ മാത്രമാകുന്നു.
  പക്ഷെ അത് ജീവിതം തന്നെയായ ചിലർ അവരുടെ കുടുംബത്തിൽ അവശേഷിക്കുന്നുണ്ട് എന്നത് സൗകര്യപൂർവ്വം നമ്മൾ വിസ്മരിക്കുകയാണ്.
  വാർത്തകളെ,ദുരന്തങ്ങളെ ആഘോഷിക്കാൻ കഴിയുന്ന അപകടങ്ങളെ മൊബൈൽ ക്യാമറയുടെ ചതുരക്കാഴ്ചയിൽ ആനന്ദമാക്കാൻ കഴിയുന്ന ആൾക്കുട്ടമായി നമ്മൾ മാറി എന്നത് വാസ്തവം...

  ReplyDelete
 8. പുതിയ വാര്‍ത്തകള്‍ കിട്ടുമ്പോള്‍ പഴയവയെ സൌകര്യ പൂര്‍വ്വം മറക്കുന്നു..എല്ലാം കച്ചവടം..

  ReplyDelete
 9. ഈ അടിതടവുകള്‍ കണ്ടു മനസ്സുമടുത്ത ഞാന്‍ നിശബ്ദനായിരുന്നു. പ്രതികരണശേഷി എന്നില്‍ നിന്നും എന്നെ നഷ്ടമായിരിക്കുന്നു എന്ന സത്യം തിരിച്ചറിയുന്നു.

  അങ്ങിനെ ആവാതിരിക്കാൻ ഈ ബ്ലോഗ്ഗുകളെങ്കിലും നമ്മെ സഹായിക്കട്ടെ

  ReplyDelete
 10. നമ്മുടെ പ്രതികരണങ്ങൾ മുഴുവൻ ബ്ലോഗ്ഗുകളിലെഴുതിത്തീർക്കാതെ ജീവിച്ചു പ്രതികരിക്കണം നമ്മളൊക്കെ,എന്നാലേ ഇതിനൊരു പരിഹാരമാവൂ.

  ReplyDelete