23/02/2020
പ്രിയപ്പെട്ടവളെ... ന്റെ കൂട്ടുകാരി...
"നിനക്കു സുഖാണോ..??" യെന്ന മട്ടിലുള്ള അഭ്യന്തര ബോറന്‍ ചോദ്യങ്ങളെറിഞ്ഞു നിന്നെ മടുപ്പിക്കുന്നില്ല... എങ്കിലും, അല്‍പ്പം മേച്ചുളുക്കോടെ ഒരു എക്സ്ക്യൂസ് പറഞ്ഞില്ലെങ്കില്‍ ന്റെ മനസ്സു പിടയ്ക്കും. കഴിഞ്ഞ മാസം നീ കൊറിയറില്‍ അയച്ചു തന്ന ഒവിഡിന്റെ കാവ്യപുസ്തകം അന്നു കൈപ്പറ്റിയതിന്റെ കുറ്റബോധത്തിലാണ് ഞാനിതു പറഞ്ഞത്. സത്യം പറയാമെടീ, താളുകള്‍ വെറുതെ മറഞ്ഞതല്ലാതെ ഞാനൊരക്ഷരം വായിച്ചില്ലന്നേ. നിന്നോടുള്ള സ്നേഹം കൊണ്ടും, പുസ്തകത്തിന്റെ മഞ്ഞ പുറംചട്ടയിലെ പുറംതിരിഞ്ഞിരിക്കുന്ന ലാറ്റിന്‍ സുന്ദരിയുടെ അര്‍ദ്ധനഗ്നരൂപത്തിന്റെ ശില്‍പ്പഭംഗിയില്‍ കൗതുകം കൂറിയതു കൊണ്ടും, ഞാനതെന്റെ കിടക്കയുടെ തലഭാഗത്തായി പ്രതിഷ്ഠിച്ചിരിക്കുകയാണ്. മറ്റൊന്നും ചെയ്യാനില്ലാത്ത വിരസമായ രാത്രികളില്‍ ഞാനതു വായിക്കാന്‍ ശ്രമം നടത്തുകയും പരാജിതനായി പാതിയില്‍ ഉറങ്ങിപ്പോവുകയും ചെയ്തിരുന്നു. നിനക്കറിയാലോ, ഞാനൊരു ഭൂലോകമടിയനെന്ന്. എങ്കിലും ഇടയ്ക്കിടെ ഞാനതെടുത്തു നോക്കാറുണ്ട്.. ഇനിയും വിട്ടൊഴിയാത്ത അച്ചടിയുടെ പുതുഗന്ധം നുകരാനല്ല; നീ കുളി കഴിഞ്ഞീറനോടെ തലയില്‍ പൊത്താറുള്ള രാസ്നാദിയുടെ ഗന്ധം എന്നെ ഉന്മാദിയാക്കുന്നുണ്ട് ടീ... അപ്പോഴൊക്കെയും ഞാന്‍ മനസ്സില്‍ കാണുന്നത്, വായിച്ചു വായിച്ചു എപ്പോഴോ പുസ്തകത്തില്‍ തലവെച്ചു ഉച്ചയുറക്കത്തിലേക്കൂറി വീഴുന്ന നിന്റെ ചിത്രമാണ്. അങ്ങനെ നിന്റെ നെറുകില്‍ നിന്നും തട്ടി തൂവിയ രാസ്നാദിയാവാം മദഗന്ധമായി എന്നില്‍ നിറയുന്നത്.. ചുവന്ന രോമാഞ്ചങ്ങളെ, നിങ്ങള്‍ക്കു സ്വസ്തി...!!!
ഹാ... അതൊക്കെ വിടൂ....
പൊതുവേ അലസനായ ഞാന്‍ കഷ്ടപ്പെട്ടു നിനക്കീ മെയില്‍ എഴുതാന്‍ മാത്രമൊരു സംഗതിയുണ്ടായി ഇന്നലെയെന്റെയുറക്കത്തില്‍ . അതു ഫോണില്‍ പറഞ്ഞാല്‍ ഒരു പക്ഷെ നീയെന്നെ പൈങ്കിളിയെന്നു ആക്ഷേപിച്ചാലോ, അതിന്റെ പേരില്‍ ഞാന്‍ നിന്നെ തെറി വിളിച്ചാലോ, അങ്ങനെ പതിവു പോലെ നമ്മള്‍ വഴക്കിട്ടാലോ, വഴക്കു മാറ്റാന്‍ അത്രടം വരെ ഞാന്‍ വരേണ്ടി വന്നാലോ, എന്നിങ്ങനെയുള്ള വേവലാതിയില്‍ സ്വല്‍പ്പം ബുദ്ധിമുട്ടിയേക്കാമെന്നു നിരീച്ചു.
(പിന്നൊരു കാര്യം... നീയിതു ആരോടും പറഞ്ഞേക്കരുത്. പ്രത്യേകിച്ചും ഹരിയോട്... അവനെന്നെ സ്വപ്നജീവിയെന്നു വിളിക്കും.. എനിക്കു നാണക്കേടാ....)
നിന്റെ മുന്നിലിങ്ങനെ സുതാര്യനായി നില്‍ക്കുന്നത് ഒരു സുഖമാണ്. അതോണ്ട്, അതോണ്ട് മാത്രം പറയുവാ... ചിലപ്പോള്‍ ഈ സംഭവം ഞാന്‍ ആസന്നഭാവിയില്‍ ഒരു കഥയായി എഴുതിയേക്കാം. അന്നു, നിന്റെ സൗഹൃദത്തെ ഏതാനും വെള്ളിക്കാശിനു മാസികമുതലാളിക്ക് വിറ്റുവെന്നു നീ ചിണുങ്ങരുത്. പെണ്ണിന്റെ പതിവു പായാരം പറച്ചിലില്‍ നീയും മിടുക്കിയാ...
ഞാന്‍ അച്ചടക്കമില്ലാത്തൊരു കഥ പറച്ചിലുകാരനായതു കൊണ്ടു ആദ്യമേ സസ്പെന്‍സ് പൊളിച്ചു നിന്റെ കയ്യില്‍ തന്നേക്കാം. പതിവിനു വിരുദ്ധമായി ഇന്നലെ രാത്രി സൈബര്‍ തെരുവിലെ തെണ്ടിത്തിരിയലും മറ്റു ലഹരിദായക കലാപരിപാടികളുമില്ലാതെ ഞാന്‍ വേഗം ഉറങ്ങിപ്പോയി. ശുനകനിദ്ര, ജന്മശാപമായി കിട്ടിയവനെങ്കിലും തലേ ദിവസത്തെ ഉറക്കമൊഴിച്ച ട്രെയിന്‍ യാത്രയും , വടക്കേ മലബാറിലെ രണ്ടു ദിവസം നീണ്ട സാഹിത്യക്യാമ്പിന്റെ ക്ഷീണവും കൊണ്ടാവണം ഞാന്‍ നിദ്രാഭംഗമില്ലാതെ രാത്രി നീളെയുറങ്ങി. അങ്ങനെ ഉറക്കത്തിന്റെ അര്‍ദ്ധബോധത്തില്‍ നീയൊരു സ്വപ്നമായി ഇടയ്ക്കെപ്പോഴോ ചുവന്ന ജയ്പ്പൂര്‍ പട്ടില്‍ പൊതിഞ്ഞു എന്റെ ഫ്ലാറ്റില്‍ വന്നു കേറി. പലപ്പോഴായി നീയെന്റെ ഫ്ലാറ്റില്‍ വന്നു പോയ വകയില്‍ നിനക്കു സദാചാരപ്പോലീസന്‍മാരുടെ ശ്രമഫലമായി കിട്ടിയ ഇച്ചിരി ചീത്തപ്പേരും എനിക്കു നഷ്ടമായ കുറെ ഒഴിവു പകലുകളും ഓര്‍ത്തു ഞാന്‍ നെടുവീര്‍പ്പു കൊള്ളാറുണ്ട്. നിന്റെ സ്ഥാനത്തു, കഴിഞ്ഞ വര്‍ഷത്തെ IFFKയില്‍ വെച്ചു നമ്മള്‍ പരിചയപ്പെട്ട ആ വംഗസുന്ദരിയായിരുന്നുവെങ്കില്‍ എന്റെ ശാരീരികതൃഷ്ണകളെങ്കിലും അവളില്‍ പെയ്തൊഴിയാമായിരുന്നു. :-(
[എന്തു ചെയ്യാം.. നിന്നെ പോലെ, സ്വപ്നത്തിനും പണ്ടേ ഔചിത്യബോധമില്ലല്ലോ. വിളിക്കാതെ കൂടി വലിഞ്ഞു കയറിക്കോളും രണ്ടും.
ഹും.. ;-) ]
വ്യക്തിപരമായ സംഭാഷണങ്ങളുടെ സെന്റിമെന്‍റല്‍ വഴികളൊക്കെ നമ്മള്‍ നേരത്തെ കടന്നു കഴിഞ്ഞതു കൊണ്ടാവാം ഈയിടെയായി നമ്മുടെ വര്‍ത്തമാനങ്ങളില്‍ പുസ്തകചര്‍ച്ചകളും എഴുത്തുകാര്‍ക്കിടയിലെ വര്‍ദ്ധിതപ്രചാരമുള്ള ഗോസിപ്പുകളും, യന്ത്രത്തിന്റെ വിരക്തിയോടെ വന്നടിയുന്നത്. സ്വതവേ സെന്റിമെന്റല്‍ ഇഡിയറ്റുകളായ നമ്മള്‍ പരസ്പരം സങ്കടം പറയാനിരുന്നാല്‍ , ഏതു പകലും പെട്ടെന്നെരിഞ്ഞ് സായാഹ്നദുഃഖത്തിന്റെ ചതുപ്പില്‍ ആണ്ടു പോയേക്കാം. അതിനേക്കാള്‍ എത്രയോ ഭേദമാണ് നമ്മേ തെല്ലും സ്പര്‍ശിക്കാതെ കടന്നു പോകുന്ന ആകാശത്തിലെ കൊള്ളിമീനുകളുടെ അര്‍ത്ഥശൂന്യമായ പരക്കംപാച്ചിലുകളെ പറ്റി ദയാരഹിതമായി, അശ്ലീലച്ചുവയുള്ള തമാശകള്‍ പറഞ്ഞു സാഗരലഹരി പോലെ പതഞ്ഞ് ചിരിച്ചലയടിക്കാന്‍ ... അല്ലെ ടാ..
നീയിപ്പോള്‍ മനസ്സില്‍ പറയുന്നുണ്ടാവും...
"എടാ സൂര്യാ... മുഖവുരകളില്ലാതെ നിനക്കതൊന്ന് പറഞ്ഞു തുലയ്ക്കരുതോ... "
"മ്മ്മ്... ശരി, ഞാന്‍ പറയാം.."
--------------------------------------------------------------------------------------
സ്വപ്നമിങ്ങനെ...
ആറാം നിലയിലെ എന്റെ (നിന്റേയും...) ഫ്ലാറ്റിലെ കുടുസ്സു ബാല്‍ക്കണിയിലിരുന്നു അകലെ പരന്നു കിടക്കുന്ന കടല്‍ ഉച്ചവെയിലില്‍ തളര്‍ന്നു, തിരയടങ്ങിയൊരു നീല മൈതാനമാവുന്നതും നോക്കി നമ്മള്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു. നിന്റെ കാശു കൊടുത്ത് നമ്മള്‍ വാങ്ങിയ ആ ആപ്പിള്‍ റെഡ് ലെതര്‍ കുഷ്യനോടു കൂടിയ ഇമ്പോര്‍ട്ടഡ് സോഫാ സെറ്റിയില്‍ അര്‍ദ്ധപത്മാസനത്തില്‍ നിന്നും വജ്രാസനത്തിലേക്കും, കാലുകള്‍ മടക്കി പുറകോട്ടാഞ്ഞു മത്സ്യാസനത്തിലും, പിന്നെ നിന്റെ മടിയില്‍ തല വെച്ചൊരു ശവാസനത്തിലേക്കും, അങ്ങനെയങ്ങനെ നമ്മള്‍ രൂപപരിണാമം പ്രാപിച്ചു കൊണ്ടിരുന്നു . തൊട്ടും തലോടിയും മുടിയിഴകളിലൂടെ വാത്സല്യം വിരലോടിച്ചും നീയെനിക്കു സ്വാന്തനമാവുകയായിരുന്നു. ഞാനോ, നിനക്കു ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നിന്റെ വലിയ സ്വപ്നമായ മാതൃത്വത്തിന്റെ ശൂന്യനിലം നിറയ്ക്കാന്‍ മടിയിലേക്ക് ഒരു കുഞ്ഞിനോളം ചെറുതായി കൊണ്ടിരുന്നു. പാതിവ്രത്യത്തിന്റെ ശക്തിയാല്‍ ത്രിമൂര്‍ത്തികളെ കുഞ്ഞുങ്ങളാക്കി മുലയൂട്ടിയ അനസൂയയെ പോലെ, വല്ലാത്ത ജാലവിദ്യക്കാരിയുടെ കയ്യടക്കമുണ്ടായിരുന്നു നിനക്കതിന്. നീയെന്റെ ചെവിയില്‍ മൂളി...
"ഗസല്‍ ... "
അകത്ത്, ജഗ്ജീത് ഏതോ ശോകാന്തരാഗത്തില്‍ പാടുന്നുണ്ടായിരുന്നു അപ്പോഴും ....
"ഘടികാരസൂചി തൻ പിടിയിൽ നിൽക്കുന്നീല കാലം" എന്നെഴുതിയ കവിയുടെ വാക്കുകളോടു കൂറു കാട്ടി കൊണ്ട് സൂര്യന്‍ പടിഞ്ഞാറു ചായുകയും അങ്ങനെ നമ്മളിരുന്നിടം ചൂടു പിടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ നഗരത്തിരക്കിലേക്കിറങ്ങാമെന്ന് നീ പറഞ്ഞു. ബാല്‍ക്കണിയുടെ പടുതകള്‍ താഴ്ത്തി, ഫ്ലാറ്റ് പൂട്ടിയിറങ്ങും വഴി ആളൊഴിഞ്ഞ ലിഫ്റ്റില്‍ ഏതോ വിചാരഗതിയുടെ പ്രേരണയാലെ ഞാന്‍ നിന്റെ അരയില്‍ കൈച്ചുറ്റിയെന്റെ ദേഹത്തോടടുപ്പിച്ചപ്പോഴേക്കും നമ്മള്‍ ഗ്രൗണ്ട് ഫ്ലോര്‍ എത്തിയിരുന്നു. എന്റെ കവിള്‍ കടിച്ചു വേദനിപ്പിച്ചു നീ കുസൃതിച്ചിരിയില്‍ ലിഫ്റ്റ് തുറന്നു പുറത്തേക്ക് കടന്ന് പട്ടുചേലയുലഞ്ഞോയെന്നു പരിശോധിക്കുന്നതും നോക്കി താടി തടവി ഞാന്‍ ശൂന്യബോധത്തില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്കു നടന്നു.
[" ഹോ... ഹെന്തൊരു കടിയാടിയിത്.. ഹരിയെങ്ങനെ സഹിക്കുന്നു നിന്നെ..??"]
(ഈ സീനിനെ കുറിച്ച് ബൈബിളിലെ 'സ്വപ്നവ്യാഖ്യാനങ്ങളുടെ രാജകുമാര'നായ ജോസപ്പിനോടു ചോദിച്ചാല്‍ എനിക്കു കിട്ടിയേക്കാവുന്ന ഉത്തരം ഇങ്ങനെയാവും...
"ആറാം നിലയിലെ ഫ്ലാറ്റില്‍ നിന്നും താഴേക്കു വരുന്ന ലിഫ്റ്റ്...,... അപ്പോള്‍ ആറു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന ഒരു നിഷ്കളങ്കപ്രണയവും അതെ തുടര്‍ന്നുള്ള വിരഹവേദനയുമാവാമിത് സൂചിപ്പിക്കുന്നത് " യെന്ന്...
ഇതു തന്നെ 'സ്വപ്നവ്യാഖ്യാനങ്ങളുടെ ബൈബിള്‍ ' എഴുതിയ ഫ്രോയിഡിനോടു ചോദിച്ചാല്‍ അയാള്‍ പറഞ്ഞേക്കും...
"നിന്റെ ഉപബോധമനസ്സ് അവളില്‍ നിന്നും പ്രതീക്ഷിക്കുന്ന കാമമാണ് ഈ കടിയില്‍ നിന്നും വ്യക്തമാവുന്നത് " യെന്ന്... )
നിന്റെ മറുപടിയെനിക്കൂഹിക്കാവുന്നതേയുള്ളൂ...
"ശാസ്ത്രമോ മനുഷ്യനോ വിശ്വാസമോ ജയിക്കുന്നതെന്നു നമുക്ക് നോക്കിയിരിക്കാം ടാ സൂര്യാ... എന്നിട്ട് ജയിച്ച പക്ഷത്തു നിന്ന് തോറ്റ വ്യാഖ്യാനത്തെ നോക്കി നമുക്ക് ആര്‍ത്തു ചിരിക്കാം.. എന്തു തന്നെയായാലും നമ്മള്‍ തോല്‍ക്കാന്‍ മനസ്സില്ലാത്തവരല്ലേ ടാ... നമുക്ക് ഒരുമിച്ചു ജയിക്കണം എന്തിനേയും.."
--------------------------------------------------------------------------------------
ഷാരോണിലെ കോലാട്ടിന്‍ പറ്റങ്ങളെ പോലെ തെരുവിലൂടെ മേഞ്ഞു നീങ്ങിയ വെള്ളയും പച്ചയും യൂണിഫോമുകള്‍ക്കിടയില്‍ നിന്നും പച്ച റിബണ്‍ കൊണ്ട് തൈത്തെങ്ങിന്റെ മാതിരി മുടിയുയര്‍ത്തി കെട്ടിയ, തുടുത്ത മുഖമുള്ള കുഞ്ഞുപാവാടക്കാരിയെ ചൂണ്ടി നീ മെല്ലെ പറഞ്ഞു.
"ഇവളെ പോലാണെന്റെ ദയ, എന്റെ മാനസപുത്രി."
അനന്തരം നീ തോളില്‍ തലചായ്ച്ചു തേങ്ങിയെന്റെ കോട്ടന്‍കുപ്പായം നനച്ചു..
["ദുഷ്ടപാപി.. എന്റെ വാന്‍ഹ്യൂസന്‍ പൊറുക്കില്ല നിന്നോട് ..." :-) ]
നമ്മുടെ സ്വന്തം തീന്‍ മേശയായ "നൗഷാദ് ഭായിയുടെ മാസ്റ്റര്‍ ഷെഫില്‍ " പോയി നിന്റെ ഫേവറൈറ്റ് സ്പഗട്ടി നെപ്പോളിറ്റനും എന്റെ സ്ഥിരം ബ്രാന്‍ഡ് എക്ക്സ്പ്രസോയും കഴിച്ചു കൊണ്ടിരിക്കേ, അതു കഴിഞ്ഞു നിന്നെ തീവണ്ടിയാപ്പീസില്‍ ഇറക്കി വിടുന്നതിനും മുന്‍പേ, ഞാന്‍ ഉറക്കമുണര്‍ന്നിരുന്നു. സ്വപ്നത്തിന്റെ ദയാരാഹിത്യത്തെ കുറിച്ച് ഞാന്‍ എപ്പോഴും പറയാറുള്ളത് നീയോര്‍ക്കുന്നില്ലേ ടീ...
--------------------------------------------------------------------------------------
എടീ.. ഞാനിതൊക്കെ ഇത്രയും വിസ്തരിച്ചതെന്തിനെന്നോ..?? ഇനിയാണ് എനിക്കു നിന്റെ ഉപദേശം വേണ്ടത്... ഇതൊരു കഥയുടെ ഫോര്‍മാറ്റിലേക്കു കൊള്ളിക്കുമ്പോള്‍ വായനക്കാരനെ രസിപ്പിക്കാന്‍ കഥയെ ഏതു രീതിയില്‍ മുന്നോട്ടു കൊണ്ടു പോണം നമുക്ക്...??
ഞാന്‍ ചില സാധ്യതകളങ്ങ് പറയാം...
ഒന്നുകില്‍ കഥയിലെ നായകന്‍ നായികയെ യാത്രയയച്ചു ഫ്ലാറ്റില്‍ മടങ്ങിയെത്തും നേരം ടി.വിയിലൊരു ഫ്ലാഷ് ന്യൂസ് കാണുന്നു.. അവള്‍ കയറിയിരുന്ന തീവണ്ടി പാളം തെറ്റിയേതെങ്കിലും കായലിലേക്ക് മറിഞ്ഞെന്നു. ഒരുപാടുപയോഗിച്ചു ക്ലീഷേയായതെങ്കിലും അങ്ങനെയൊരു ക്ലൈമാക്സ് കൊണ്ട് നമുക്ക് വായനക്കാരന്റെ മൃദുലഹൃദയത്തെ കുത്തി നോവിച്ചു രസിക്കാം ..
മറ്റൊന്ന്...
അവര്‍ കാറില്‍ പോകുംവഴിയോരപകടം.. ടമാര്‍ പടാര്‍ !!!
അവള്‍ മരിക്കുകയും അവന്‍ നാടകീയമായി രക്ഷപ്പെടുകയും മരിച്ചവളുടെ ശവകുടീരത്തില്‍ ഏതെങ്കിലും ഓര്‍മ്മദിവസം പൂക്കളര്‍പ്പിക്കാന്‍ ഊന്നുവടിയില്‍ ഞൊണ്ടി ഞൊണ്ടി നായകന്‍ പോകുമ്പോള്‍ ഫ്ലാഷ്ബാക്ക് സങ്കേതത്തിലൂടെ നമുക്ക് കഥ പറയാം.
അതല്ലെങ്കില്‍ ...
വീടെത്താന്‍ വൈകിയ നായികയെ ഇരുട്ടിന്റെ മറവില്‍ ആരൊക്കെയോ ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്നു എഴുതി വെയ്ക്കാം.. അവിടെ സ്ത്രീമനസ്സ് ഇളക്കി മറയ്ക്കാം നമുക്ക്...
ഇനിയുള്ള സാധ്യത...
കഥയിലെ ഇത്തരം അതിസങ്കീര്‍ണതകള്‍ ഒഴിവാക്കി നമുക്ക് അവരു തമ്മിലൊരു അവിഹിതബന്ധം അങ്ങട്ട് ചാര്‍ത്തി കൊടുക്കാം. ഫ്ലാറ്റില്‍ വെച്ചുള്ള സെക്സ് സീക്വന്‍സുകള്‍ കൂടി ചേര്‍ത്ത് വായനക്കാരനെ ഇക്കിളിപ്പെടുത്താം.. സദാചാരക്കാരെ വിറളി പിടിപ്പിക്കാം... ഹോ.. ഹെന്തൊരു ഉള്‍പ്പുളകം....
എത്രയും പെട്ടെന്നു നീ മറുപടിയയയ്ക്കണം. വാര്‍ഷികപ്പതിപ്പിലേക്ക് എന്തെങ്കിലും വേണമത്രേ നമ്മട എഡിറ്റര്‍ക്ക്... അയാളിന്നലേം മെയില്‍ ചെയ്തിരുന്നു. നീ നമ്മുടെ കഥയ്ക്ക് നല്ലൊരു ക്ലൈമാക്സും കണ്ടെത്തി അയയ്ക്കൂ ട്ടോ ...
[ ഇവിടെ സ്വാഭാവികമായും വരേണ്ട സോപ്പിംഗ് ഡയലോഗ്സ് നീ ഭാവനയില്‍ പൂരിപ്പിക്കൂ.. അര്‍ത്ഥശൂന്യമായ പഞ്ചാര വാക്കുകള്‍ പറയാന്‍ തത്കാലം എനിക്കു ത്രാണിയില്ല... ] നിര്‍ത്തുവാടീ.... നൂറ് ഉമ്മാസ്.....,....
സ്നേഹപൂര്‍വ്വം
നിന്റെ മാത്രം സൂര്യന്‍
[പോസ്റ്റര്‍ ഡിസൈന്‍ : സുജിത്ത് പുത്തലത്ത് ]
"ആറാം നിലയിലെ എന്റെ (നിന്റേയും...) ഫ്ലാറ്റിലെ കുടുസ്സു ബാല്‍ക്കണിയിലിരുന്നു അകലെ പരന്നു കിടക്കുന്ന കടല്‍ ഉച്ചവെയിലില്‍ തളര്‍ന്നു, തിരയടങ്ങിയൊരു നീല മൈതാനമാവുന്നതും നോക്കി നമ്മള്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു. നിന്റെ കാശു കൊടുത്ത് നമ്മള്‍ വാങ്ങിയ ആ ആപ്പിള്‍ റെഡ് ലെതര്‍ കുഷ്യനോടു കൂടിയ ഇമ്പോര്‍ട്ടഡ് സോഫാ സെറ്റിയില്‍ അര്‍ദ്ധപത്മാസനത്തില്‍ നിന്നും വജ്രാസനത്തിലേക്കും, കാലുകള്‍ മടക്കി പുറകോട്ടാഞ്ഞു മത്സ്യാസനത്തിലും, പിന്നെ നിന്റെ മടിയില്‍ തല വെച്ചൊരു ശവാസനത്തിലേക്കും, അങ്ങനെയങ്ങനെ നമ്മള്‍ രൂപപരിണാമം പ്രാപിച്ചു കൊണ്ടിരുന്നു ."
ReplyDelete-- അവനവള്‍ക്കയച്ച കത്ത്, മേല്‍വിലാസം തെറ്റി നിങ്ങളിലേക്ക്.....
തകർത്ത്..ഉമ്മ ഉമ്മ ഉമ്മ............!!!!! എന്നാ ഭാഷയാടാ ചെക്കാ ഇത്... കിടു..
ReplyDeleteസന്ദീപ് ,,ഇങ്ങനെ നിങ്ങള്‍ ഒക്കെക്കൂടെ തകര്‍ക്കാന്‍ തുടങ്ങിയാല്‍ പിന്നെ പെട്ടീം കിടക്കേം ഒക്കെ എടുത്തു പോവുകയല്ലാതെ എന്ത് ചെയ്യാന്‍ ?ഭാഷയുടെ ലാസ്യ ഭംഗികള്‍ കണ്ടു വിസ്മയിച്ചു വിസ്മയിച്ചങ്ങനെ ..മേലാല്‍ ഇങ്ങനെയൊന്നും എഴുതിപ്പോവരുത് ,,ങ്ങ്ഹാ...
ReplyDeleteഒന്നാം നിലയിലെ എന്റെ മാത്രം വീട്ടിലെ വിശാലമായ മുറിയിലിരുന്ന് തൊട്ടു മുൻപിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ ബഹളത്തിൽ, ഞാനീ കഥ വായിച്ചുകൊണ്ടിരുന്നു. കഥയുടെ ഭാഷയും ശിൽപ്പഘടനയും ........
ReplyDeleteകേമമായി എഴുതീട്ടുണ്ട് കേട്ടോ.
വാക്കുകൾ കളിയ്ക്കുകയോ ചിരിയ്ക്കുകയോ പരിഹസിയ്ക്കുകയോ ഒക്കെ ചെയ്തു... അഭിനന്ദനങ്ങൾ.
വ്യത്യസ്തമായ ഒരു കഥ.....
ReplyDeleteആദ്യം തോന്നിയത് ഇക്കാലത്ത് ആരെങ്കിലും കത്തെഴുതുമോ എന്നാണ്.. രണ്ടാമത് തോന്നിയത് ഈ എഴുത്തിൽ ഒന്നും സ്വാഭാവികമായി ഇല്ലല്ലോ എന്നാണ്. കൃത്രിമ ഭാഷ ഒഴിവാകൂ! മിക്കതും ഉപരിപ്ലവവും, നീണ്ടതുമായ വാചകങ്ങൾ. സാഹിത്യത്തിൽ താത്പര്യമുള്ളവർ പോലും ഇങ്ങനെ എഴുതുമോ എന്നു സംശയം. ഈ ഭാഷ ഒരു നല്ല കഥയ്ക്ക് ഉപയോഗിക്കാമായിരുന്നു ..
ReplyDeleteസാബു...
Deleteവായിച്ചതില്‍ സന്തോഷം....
മനസ്സ് തുറന്നു അഭിപ്രായം പറഞ്ഞതിന് നന്ദി...
ഫോണ്‍ സംഭാഷണം ഒഴിവാക്കി ഒരു മെയില്‍ അയച്ചതിനു പിന്നിലെ കാര്യം ഇതില്‍ തന്നെ വിശദമാക്കിയിരുന്നു.. സാബു അത് വായിച്ചില്ലെന്നു തോന്നുന്നു... :)
പിന്നെ ഈ "കൃത്രിമ ഭാഷ" ചിലപ്പോള്‍ എന്റെ സ്വന്തം ഭാഷയാവും...
എന്റെ സൗഹൃദസംഭാഷണങ്ങളില്‍ വാമോഴിയും വരമൊഴിയും ഒരു പോലെ ചേര്‍ന്നു വരാറുണ്ട്... അതുപോലെ പ്രാദേശികഭാഷാ ശൈലികളും മാറി മാറി വരാറുണ്ട്...
അത് ഈ കഥാപാത്രത്തിലും സ്വാധീനിച്ചിരിക്കാം....
ക്ഷമിക്കൂ... ഹല്ലാതെന്ത് പറയാന്‍ ...
ഹ ഹ സാബുച്ചേട്ടാ, ദിവന്റെ ഒറിജിനൽ എഴുത്തുകളും സംസാരങ്ങളും ഇതിനും മേലേയാ.. ഇത് സിമ്പിൾ....
Deleteഈ പ്രതിഭാസത്തിനെ നേരിട്ട് കാണാൻ ഒരവസരം കാത്തിരിക്കുവാ :)
Deleteഞാൻ കുറച്ച് നേരമായി ആലോചിക്കുവാ ഇതു പോലെയൊന്ന് ഈയിടയ്ക്ക് എവിടെയോ വായിച്ചല്ലോ എന്ന്..khaadu പറഞ്ഞു..
ഇതിലും നല്ല ഭാഷ ഇതിനുപയോഗിക്കാനുണ്ടോ....
Deleteമനോഹരമായിരിയ്ക്കുന്നു.....
കഥപറച്ചിലിന്‍റെ വ്യത്യസ്ഥത നന്നായിട്ടുണ്ട്..നല്ല ഭാഷ.. ആശംസകള്‍
ReplyDeleteരാസ്നാദി ഒരു ക്ലീഷേ ആണ് ട്ടോ..
ReplyDeleteഈ കാലഘട്ടത്തിലും അത് വിടാന്‍ കൂട്ടാക്കുന്നില്ല അല്ലെ..?
ശീലങ്ങള്‍ മാറികഴിഞ്ഞു..
നല്ല എഴുത്ത്.. പ്രത്യേകിച്ച് ആ രൂപ പരിണാമത്തെ കുറിച്ചുള്ള വിവരണം..
ചില പഴയ ഇമേജുകള്‍ അറിയാതെ മനസ്സില്‍ നിന്നും വന്നു ചേരുന്നതാണ്...
Deleteഎത്ര മാറിയാലും അത്തരം ഗൃഹാതുരചിന്ഹങ്ങള്‍ മലയാളികള്‍ മറക്കുകയില്ല...
അതാണ് ....
kidu............
ReplyDeletekollam sandeep.. puthiya reethi pareekshichathu nannayi.. onnukoode vayichunokkeettu post cheythal mathiyayirunnu..
ReplyDeleteasamsakal.
നല്ല അവതരണം ഇനിയും എഴുത്ത് തുടരുക ആശംസകള്‍
ReplyDeleteഅവതരണം നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
വില്ലയില്‍ നിന്നും ഫ്ലാറ്റിലേക്ക് ചേക്കേറിയതിന്‍റെ അസ്ക്യത മുഴുവന്‍ വിട്ടുമാറിയിരുന്നില്ല . താഴത്തെ നിലയിലുള്ള സ്വന്തം ഓഫീസിലേക്ക് പോകുവാന്‍ മടി കാണിച്ച മനസ്സ് എന്നെ നയിച്ചത് ലാപ്ടോപ്പിന്റെ മുന്നിലേക്ക് . മെയില് തുറന്നപ്പോള്‍ സന്ദീപിന്‍റെ വിലാസം തെറ്റിയ എഴുത്ത് . നേരിയ തണുപ്പ് കലര്‍ന്ന വരണ്ട പൊടിക്കാറ്റ് ജനല്‍പാളികളെ തഴുകിയപ്പോള്‍ പൊഴിഞ്ഞ സംഗീതത്തിന്റെ അകമ്പടിയോടെ എഴുത്ത് വായിച്ചു . ഉമ്മകളാല്‍ പൊതിഞ്ഞ ഗതകാല പ്രണയ സ്മരണകളെ അയവിറക്കി എഴുത്ത് വായിച്ചു തീര്‍ത്തപ്പോള്‍ വേറിട്ട ശൈലിയും , ഭാഷയും, പ്രയോഗങ്ങളും നല്ലോരനുഭൂതി പകര്‍ന്നു. ഭാവുകങ്ങള്‍ .
ReplyDeleteഭാഷയുടെ കാര്യത്തില്‍ എനിക്ക് പരാതിയില്ല... നല്ല ഭാഷ... സുഖമുള്ള എഴുത്ത്... കഥ പകുതി വരെയും കുഴപ്പമില്ല...
ReplyDeleteഇനിയാണ് കാര്യം... ഇതേ ത്രെടുള്ള കഥ നിശസുരഭി എന്നാ ബ്ലോഗ്ഗില്‍ വായിച്ചിട്ട് ഇപ്പൊ ഒരു മാസം പോലുമായില്ല... അത് കൊണ്ട് തന്നെ എനിക്ക് കഥയുടെ അവസാനത്തില്‍ പുതുമ ഒന്നും തോന്നിയില്ല... പലരും എഴുതുന്ന, അവസാനം സ്വപ്നം കണ്ടുണരുന്ന കഥ പോലെ ഒരു തട്ടി കൂട്ട് ക്ലൈമാക്സ്...
നല്ല ഭാഷയ്ക്ക്... അഭിനന്ദനങ്ങള്‍..
നിശാസുരഭിയുടെ കഥ ഞാന്‍ വായിചില്ലാ... ഈ കഥ ഒരിക്കലും ഒരു സ്വപ്നത്തിന്റെ വിവരണമല്ല മുന്നോട്ടു വെയ്ക്കുന്നത്.. ഒരു സ്വപ്നത്തിലൂടെ വലിയ ഒരു സംഭവം പറഞ്ഞു വെയ്ക്കുന്ന രീതിയെ ഞാനും വെറുക്കുന്നു...
Deleteഇതില്‍ സ്വപ്നത്തെ കുറിച്ച് പറയുന്നതിലൂടെ രണ്ടു പേരുടെ സൗഹൃദത്തെ പറ്റിയാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്... അതങ്ങനെ വായിക്കാതെ പോയതില്‍ ഖേദിക്കുന്നു....
khaadu..
Deleteഎന്നെത്തന്നെയാണോ ഉദ്ദേശിച്ചത്?
രാസ്നാദിയുടെ മണം.. രസമുണ്ട് പഴമയും പുതുമയും ചേര്‍ത്തുള്ള ഈ കുറുക്കിയെടുക്കല്‍ .... മലയാളി എന്നും മലയാളിതന്നെ ....... ഞാനിപ്പോ കര്‍പ്പൂരാദിയുടെ പിന്നാലെയാണ്‍...:)
ReplyDeleteഅവതരണം നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങള്‍.
ReplyDeleteസന്ദീപ്, ഇങ്ങിനെ ആവണം എഴുത്ത് എന്ന് എന്റെ മനസ്സ് പറഞ്ഞുപോയി.
ReplyDeleteകാരണമെന്തെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ എനിക്കു കഴിഞ്ഞില്ലെന്നു വരാം. പരമ്പരാഗതമായ ഒരു ചട്ടക്കൂട്ടിലും ഒതുക്കാതെ തന്നെ നിര്‍മ്മാണാത്മകമായ തന്റെ ചിന്താപ്രഭാവം മാത്രം ചിറകിലൊതുക്കി (ലക്ഷ്യബോധമില്ലാതെ, അതിര്‍ത്തിനിര്‍ണ്ണയമില്ലാതെ) സാങ്കല്‍പ്പിക തലങ്ങളിലേക്ക് പറന്നലയുന്ന കടിഞ്ഞാണൂരിത്തെറിച്ച ലൈംകികമോഹങ്ങളെ പ്രഭാവത്തോടെ അവതരിപ്പിക്കാന്‍ സ്വന്തമായ ഒരു പുതിയ സങ്കേതത്തിലൂടെ കഥാകാരന്‍ ശ്രമിച്ചു.
അനുവാചകന്‍ എന്ന നിലയില്‍ നല്ല വായനാനുഭവം ലഭിച്ചു. സുഹൃത്തേ, നന്ദി!
ഹ...ഹ..ഹാ.
ReplyDeleteകഥക്ക് അപകടങ്ങള്‍ ഉള്‍പെടുന്ന ആദ്യത്തെ മൂന്നു തരം അന്ത്യം നല്കണ്ട ...
അവരു തമ്മിലൊരു അവിഹിതബന്ധം അങ്ങട്ട് ചാര്‍ത്തി കൊടുക്കാം. ഫ്ലാറ്റില്‍ വെച്ചുള്ള സെക്സ് സീക്വന്‍സുകള്‍ കൂടി ചേര്‍ത്ത് വായനക്കാരനെ ഇക്കിളിപ്പെടുത്താം.. സദാചാരക്കാരെ വിറളി പിടിപ്പിക്കാം... ഹോ.. ഹെന്തൊരു ഉള്‍പ്പുളകം....
ഇതായാല്‍ .. ഹോ ,,,ഹെന്തൊരു ഉള്‍പ്പുളകം
ശരിക്കും വായനക്കാരന്‍ ഇക്കിളിപ്പെടും. ഇനി അവള്‍ തീരുമാനിക്കട്ടെ !!!
ഈ എഴുത്തിന്റെ പ്രത്യേക ശൈലി ഇഷ്ട്ടമായി. ആശംസകള്‍ സന്ദീപ്
"അര്‍ത്ഥശൂന്യമായ പഞ്ചാര വാക്കു പറയാന്‍ തല്‍കാലം എനിക്കു ത്രാണിയില്ല " രാജധാനി എക്സ്പ്രസ്സില്‍ കയറി താജ്മഹലിനെ വലം വെച്ചപോലെ !
ReplyDeleteഎഴുത്തിന്റെ ആശയം മനോഹരമായിരുന്നു. പക്ഷെ അതെഴുതി വന്നപ്പോൾ, കഥ പറയുമ്പോൾ കേൾക്കുന്ന ആ നിർമ്മലത എവിടെയോ മിസ്സ് ആയി. അതുകൊണ്ട് വായനയ്ക്ക് ഒരു ലാളിത്യം കിട്ടീല. ഞാൻ ലളിതമായ ഭാഷ ഉപയോഗിക്കുന്നതോണ്ട് പറഞ്ഞതാ ട്ടോ. ഇത് വായനക്കാരോട് സംവദിച്ച ഭാഷ ഭയങ്കര ഉയർന്ന നിലവാരത്തിലായിപ്പൊയി എന്നേയുള്ളൂ ട്ടോ. അതിനുള്ളിലെ ആശയം നന്നായിട്ടുണ്ട്. ആശംസകൾ.
ReplyDeleteഎഴുത്തിലെ വ്യത്യസ്ഥത ഇഷ്ട്ടപ്പെട്ടു.
ReplyDeleteപക്ഷേ..ഈ ശൈലിയിൽ,ഇടക്ക് പ്രാദേശിക ഭാഷ അഭംഗിയായിത്തോന്നി.
ആശംസകളോടെ..പുലരി
അബ്സാർ ഡോക്ടറുടെ ഭാഷയിൽ പറഞ്ഞാൽ, ഹൃദയത്തിൽ സൃഷ്ടികൾ തൊടുന്നതുമുണ്ട്, മസ്തിഷ്ക്കത്തിൽ തൊടുന്നതുമുണ്ട്. (എനിക്കും ഇതേ അഭിപ്രായമാണ് ).മസ്തിഷ്കം കൊണ്ടളന്നാൽ ചിലപ്പോൾ ഹൃദയം ചേർന്നു നിൽക്കുന്ന കഥകളോട് പുച്ഛം തോന്നും..എന്നാൽ മസ്തിഷ്ക്കം പുകഞ്ഞെഴുതുന്ന പലതും ഹൃദയം ഒരെത്തും പിടിത്തവും കിട്ടാതെ അമ്പരപ്പോടെ നോക്കും.രണ്ടിനും അതിന്റേതായ അസ്തിത്വവും ആവശ്യവുമുണ്ട് എന്ന് എഴുതുന്നവരും വായിക്കുന്നവരും ഓർക്കേണ്ടതാണ്.
ReplyDeleteഹൃദയം ഇഷ്ടപ്പെടുന്ന ഒരു വിഷയം സന്ദീപ് മസ്തിഷക്കത്തിന്റെ ഭാഷയിൽ പറയാൻ ശ്രമിച്ചിരിക്കുന്നു.ഇപ്പോൾ ഹൃദയം കൊണ്ടളക്കാൻ ശ്രമിക്കുന്നതു കൊണ്ടാവാം, വായിക്കുമ്പോൾ ബോറടിക്കുന്നു..( ഞാൻ പറഞ്ഞത് ഞാൻ തന്നെ മറക്കുന്നു, തൽക്കാലം :) )
എനിക്ക് ജീവിക്കാന്‍ എന്റെ ഹൃദയവും അത് പോലെ തന്നെ മസ്തിഷ്കവും വേണം..
Deleteഏതെങ്കിലും ഒന്നിന് വേണ്ടി വാദിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പക്ഷാഘാതം വന്നു ഭവിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു... (എന്റെ വിശ്വാസം...)
:-)
സന്ദീപ്, എഴുത്തിണ്റ്റെ ശൈലി ഇഷ്ടപ്പെട്ടു. തുടരുക.
ReplyDeleteആശംസകള്‍. ഒന്നും മനസ്സിലായില്ല. എന്‍റെ കുഴപ്പമാണ്. എഴുത്തിന്‍റെയല്ല.
ReplyDeleteകഥക്കുപയോഗിച്ച വ്യത്യസ്തമായ അവതരണരീതി നന്നായിരിക്കുന്നു. 2020ല്‍ ആണ് കത്ത് അയക്കുന്നത് എന്നത് കൊണ്ടാണ് സാബുവിന്റെ സംശയം ബലപ്പെടുന്നത്. പിന്നെ മെയില്‍ എന്ന് പറയുമ്പോള്‍ ഇമെയില്‍ എന്ന അര്‍ത്ഥവും വരാമെന്നുള്ളപ്പോള്‍ കഥയില്‍ അത്തരം ചോദ്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. പക്ഷെ വിലാസം തെറ്റിയൊരു എഴുത്ത് എന്ന കഥയുടെ ടൈറ്റില്‍ കഥക്കൊടുവില്‍ സന്ദീപിന്റെ കമന്റില്ലെങ്കില്‍ അര്‍ത്ഥശൂന്യമല്ലേ സന്ദീപേ.. കഥ മാത്രം വായിച്ചു അഭിപ്രായം പറയാന്‍ തുനിയുന്ന ഒരാള്‍ക്ക് വിലാസം തെറ്റിയതെവിടെ എന്ന ഒരു കണ്‍ഫ്യൂഷന്‍ വരുമോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക.. ഭാഷാ പ്രയോഗങ്ങള്‍ രണ്ട് സാഹിത്യകുതുകികള്‍ എന്ന നിലയിലും ബുജികള്‍ എന്ന് ഭാവിക്കുന്നവര്‍ അല്ലെങ്കില്‍ ബുജികള്‍ എന്ന നിലയിലുമൊക്കെ വിരസമെന്നൊ ഏച്ചുകെട്ടെന്നോ പറയാന്‍ കഴിയില്ല.. കുറേ നല്ല പ്രയോഗങ്ങള്‍ ഉണ്ട്. ചിലയിടങ്ങളില്‍ ക്ലീഷേകളും ഉണ്ട്.. ഇവ രണ്ടും ചേരുമ്പോഴാണല്ലോ അല്ലേ കഥകള്‍ വരുന്നത് :)
ReplyDeleteകഥയില്‍ "മെയില്‍ " എന്നെഴുതിയത് തീര്‍ച്ചയായും "ഈമെയില്‍ " എന്ന് തന്നെയാ വായിക്കപ്പെടേണ്ടത്... മനോരാജ് തന്നെ അതിനുള്ള മറുപടി കണ്ടെത്തിയതില്‍ സന്തോഷം...
Deleteകഥയുടെ പേര് ഇങ്ങനെ ഇട്ടതിലുള്ള യുക്തി ഒന്നേയുള്ളൂ....
വിലാസം തെറ്റാതെ കൃത്യമായി നായികയ്ക്ക് കിട്ടിയിരുന്നെങ്കില്‍ നിങ്ങള്‍ ഈ എഴുത്ത് വായിക്കില്ലായിരുന്നുവല്ലോ..... ആ കടന്ന യുക്തി കഥയില്‍ എവിടെയും കൊള്ളിക്കണമെന്നു തോന്നിയതും ഇല്ല... അങ്ങനെ ചേര്‍ത്താല്‍ അത് മുഴച്ചു നില്‍ക്കുകയും ചെയ്യുമെന്നു തോന്നി....
ടാ സൂര്യാ... ഇതെന്തൊരു എഴുത്താടാ ഇത് ..
ReplyDeleteഹ ഹ ഹ ...കൊള്ളാം ട്ടോ നല്ല ഭാഷ ..
ഒരു സ്വപ്നത്തിൽ നിന്നുണ്ടായ കഥ..അല്ലെങ്കിൽ ഒരു കഥേല് കയറി വന്ന സ്വപനം..എഴുത്തിൽ ഇങ്ങ്നെ പുത്യ രീതികളൊക്കെ കൊണ്ടു വരണത് ഒരു ധൈര്യൊം കഴിവും തന്നെയാണ്... രണ്ടു പ്രാവശ്യ്യം വായിച്ചിട്ടാണ് എനിക്ക് നല്ലോണം മനസ്സിലായത്.... സന്ദീപിന്റെ കുറേ കഥകളൊക്കെ ഇനിയും വായിച്ചു വരുമ്പോ ആ രീതി പരിചയമാവും....ഇനിയും ഇതു പോലെ നല്ല നല്ല കഥകളും പരീക്ഷണങ്ങളും ഉണ്ടാവട്ടെ....
ReplyDeleteവരികള്‍ക്കിടയിലെ പരിഹാസം ഇഷ്ടായി.
ReplyDeleteകഥ ഇഷ്ടപ്പെട്ടു.....ആശംസകള്‍.....
ReplyDeleteവിലാസം തെറ്റി ഇ.മെയില്‍ അയക്കുമോ? എനിക്കറിയില്ല.
ReplyDeleteരസ്നാദിയും ഗസലും ചുവന്നപട്ടും അങ്ങിനെ പറഞ്ഞ് പഴകിയതിന്റെ ആവര്‍ത്തനം ഉണ്ട്.
ഫ്ലാറ്റില്‍ ഇടക്കിടക്ക് വന്നുപോയിട്ടും വിരല്‍ തുമ്പു പോലും സ്പര്‍ശിക്കാത്ത കല്പനിക പ്രണയികളെ
തെറ്റിദ്ധരിക്കുന്ന സദാചാരവദികള്‍-എത്രയോ കണ്ട് മടുത്തതാണ് ഈ രണ്‍റ്റ് കൂട്ടരേയും നമ്മള്‍.
നീ, എന്റെ ഞാന്‍ , നിന്റെ എന്നിങ്ങനെ അവര്‍ത്തിക്കുന്നുണ്ട്. കത്തായതുകൊണ്ടാവാം.
പക്ഷേ അവയില്‍ ഒഴിവാക്കവുന്നത് കളഞ്ഞാല്‍ കുറച്ച് കൂടി ഒതുക്കം കിട്ടും.
ഭാഷ രൂപത്തിനോ രൂപം ഭാഷക്കോ ചേരുന്നുണ്ടൊ എന്നു എനിക്ക് അത്ര നിശ്ചയമില്ല.
വര്‍ത്തമാനത്തിന്റെ രൂപത്തിലും അല്ലാതെയുമായി എഴുതിയതില്‍ എവിടെയൊക്കെയോ എനിക്ക് ചേര്‍ച്ചക്കുറവ് തോന്നി.
വ്യത്യസ്തമായ രചനാ ശൈലി..
ReplyDeleteകഥ എനിക്കിഷ്ടപ്പെട്ടു. അവതരണത്തിലെ പുതുമയും ശ്രദ്ധേയമായി.
ReplyDeleteനല്ല ഒഴുക്കോടെ പറഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. ബോറടിച്ചില്ല.
പക്ഷെ,ഈ കഥയില്‍ എന്തിനാണ് കുറെ brackets? അവ കഥയ്ക്ക് പ്രത്യേക സംഭാവനകള്‍ ഒന്നും നല്‍കുന്നില്ല. അനവസരത്തിലെ കുറെ ടാ,ടീ കളും ഒഴിവാക്കാമായിരുന്നു.
സേതുവേച്ചി...
Deleteഞാന്‍ നോക്കട്ടെ ട്ടോ... അനാവശ്യമായ ബ്രാക്കറ്റും ടാ, ടി വിളികള്‍ ഒഴിവാക്കാം....
അനവസരത്തില്‍ എന്നെ എടാ എന്ന് വിളിക്കാറുള്ള പെണ്‍ സുഹൃത്തുക്കളോട് നമുക്ക് ക്ഷമിക്കാം ല്ലേ ചേച്ചി....
വായിച്ചു..
ReplyDeleteകഥയിലെ ഇത്തരം അതിസങ്കീര്‍ണതകള്‍ ഒഴിവാക്കി നമുക്ക് അവരു തമ്മിലൊരു അവിഹിതബന്ധം അങ്ങട്ട് ചാര്‍ത്തി കൊടുക്കാം. ഫ്ലാറ്റില്‍ വെച്ചുള്ള സെക്സ് സീക്വന്‍സുകള്‍ കൂടി ചേര്‍ത്ത് വായനക്കാരനെ ഇക്കിളിപ്പെടുത്താം.. സദാചാരക്കാരെ വിറളി പിടിപ്പിക്കാം... ഹോ.. ഹെന്തൊരു ഉള്‍പ്പുളകം....
ReplyDeleteനായികയെ ഒരു ശരീരം വില്‍പനക്കാരിയല്ല എന്ന് കരുതുന്നു... അന്യന്‌റെ ഭാര്യയെ സ്വപനത്തില്‍ രമിക്കുന്ന നായകനെയാണോ, അതോ ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയെയാണോ വായനക്കാര്‍ ഇതില്‍ മനസ്സിലാക്കുക എന്ന് എനിക്ക് അറിയില്ല. നായികയെ നായകന്‍ എങ്ങനെ കാണുന്നു ചിന്തിക്കുന്നു എന്ന് നായികക്ക് വ്യക്തമായി അറിയാം , ഹരിക്കറിയില്ല. ഹരിയെന്നത് അവളുടെ കെട്ടിയോന്‍ തന്നെയല്ലേ... കഥ അല്‍പം അല്‍ക്കുല്‍ത്തുണ്‌ടാക്കിയെങ്കിലും ഒന്ന് കൂടി വായിച്ചപ്പോള്‍ എന്തൊക്കെയോ മനസിലായി എന്‌റെ ഗൂഗില്‍ ദേവീ .. വായനക്കാരനെ കാത്തോളണമേ... :)
മൊയ്തീനെ..
Deleteകഥ വായിച്ചു തെറ്റിദ്ധരിക്കപ്പെട്ടത്തില്‍ ഖേദിക്കുന്നു... കഥാപാത്രത്തെ വിശദീകരിച്ചു അയാളെ നന്മയില്‍ ഗോപാലന്‍നായരാക്കേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. പൊതുസമൂഹത്തിനു അയാള്‍ സ്ത്രീലമ്പടനും അസ്സന്മാര്‍ഗിയും ആയിരിക്കാം... അതല്ലാ എന്ന് ഞാന്‍ വിശദമാക്കി തരാന്‍ പോയാല്‍ സമൂഹത്തിന്റെ ആരോപണങ്ങളെ നേര്‍ക്ക് നേരെ നിന്ന് നേരിടുന്ന ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ തന്നെ ഞാന്‍ കൊന്നു കൊലവിളിച്ച പോലെയാവും.... അയാള്‍ അങ്ങനെ തന്നെയിരിക്കട്ടെ....
ചൂടുള്ള മഴയെ കുറിച്ചും പൊള്ളുന്ന മഞ്ഞിനെ കുറിച്ചും അറിയാത്തവര്‍ കേള്‍വിയ്ക്ക് പുറത്താണ്... ആണ്‍ പെണ്‍ ബന്ധങ്ങളില്‍ ലൈംഗികത മാത്രം തിരയുമ്പോള്‍ അവയ്ക്കുമപ്പുറം ബന്ധങ്ങള്‍ ഉണ്ടായേക്കാം എന്ന് ചിന്തിക്കാത്തതെന്ത്... ആ ഒരു ചിന്ത മാത്രമേ ഈ കഥ പകരുന്നുള്ളൂ.... ക്ഷമിക്കൂ കൂട്ടുകാരാ..
Mohiyudheen MP യുടെ കമന്റിനു താഴെ ഒരൊപ്പു വെക്കുകയാവും എളുപ്പം എന്നു തോന്നുന്നു. ഇതു കഥയൊ കത്തോ മെയിലോ എന്താണെന്നു വെച്ചാല്‍ വായനക്കാരനു പ്രത്യേകിച്ചൊന്നും കിട്ടുന്നില്ലെന്നാണെന്റെ അഭിപ്രായം. പിന്നെ ഭാഷയും ശൈലിയും ചര്‍ച്ച ചെയ്യാന്‍ ഞാന്‍ അത്രയ്ക്കങ്ങ് വായിച്ചിട്ടും എഴുതിയിട്ടുമില്ല!. വന്ന സ്ഥിതിക്ക് മനസ്സില്‍ തോന്നിയ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമെടുക്കുന്നു,കാരണം എന്റെ ഇന്‍ ബോക്സില്‍ ഇതിന്റെ 3 ലിങ്കുകള്‍ ഉണ്ടായിരുന്നു!.
ReplyDeleteഅഭിപ്രായം പറയാനുള്ള സ്വാതന്ത്രം തീര്‍ച്ചയായും ഉണ്ട് ചേട്ടാ...
Deleteഹൃദയത്തിന്റെ ഭാഷയില്‍ സ്വാഗതം...
കഥയില്‍ ആസ്വദിക്കാന്‍ ഒന്നുമില്ലാതെ പോയതില്‍ ക്ഷമ ചോദിക്കുന്നു....
സുപ്രഭാതം സന്ദീപ്..
ReplyDeleteഞാൻ ഇന്നലേം വന്നിരുന്നു,,
ഒന്നും അഭിപ്രയപ്പെടാൻ മനസ്സ് സമ്മതിച്ചില്ല, എന്തോ..
സന്ദീപിന്റെ നാലു വരി കവിതകളോടും കുറിപ്പുകളോടും തോന്നുന്ന പ്രിയം തോന്നിച്ചില്ല..ക്ഷമിയ്ക്കാ ട്ടൊ..!
പിന്നെ ഇത്രേം പേരുടെ അഭിപ്രായങ്ങൾ വായിച്ചിരിയ്ക്കാണ്..interesting...!
ഇഷ്ടമായത്
ReplyDelete൧. സന്ദീപിന്റെ ഭാഷ.
൨. ആ രസ്നാദിയിലെ റൊമാന്‍സ്.
അനിഷ്ടങ്ങള്‍
൧. കഥയാക്കി മാറ്റാന്‍ വണ്ണം മനസ്സിനെ ഇളക്കിമറിക്കുന്ന സ്വപ്നമാണോ അത്?
൨. സന്ദീപ് പറഞ്ഞ പോലെ ഒന്ന് മാത്രമല്ലല്ലോ എല്ലാ എന്ടും ക്ലീഷേ അല്ലെ?
൩. റഫറലുകള്‍ പലയിടത്തും മുഴച്ചു നിന്നു. ഒവിഡ്, വാന്ഹ്യൂസന്‍ തുടങ്ങി. ജാടകാണിക്കല്‍ എന്ന് തോന്നി.
മറ്റു ഭാഷാപദങ്ങളെ മലയളത്തില്‍ എഴുതുമ്പോള്‍ എ ഭാഷയിലെ ഉച്ഛാരണം അല്ലെ അഭികാമ്യം?
ഒവിഡ്.................ആവിഡ്
വാന്‍ഹ്യൂസന്‍....,....... വാന്‍ഹോസന്‍
ഫേവറൈറ്റ്...... ഫേവരിറ്റ്
നെപ്പോളിറ്റന്‍...,.....നിയപൊലിറ്റന്‍
പിന്നെ, കഥാപാത്രം ഇങ്ങനെയാണ് പറയുന്നെങ്കില്‍ ഓക്കേ
കഥയിലെ അനന്ത സാധ്യതകളെ ചൂഷണം ചെയ്യുന്നു ,കഥ പറഞ്ഞ രീതി നന്നായിരിക്കുന്നു ,എന്നാലും ഇടയില്‍ കുറച്ചു ലാഗ് വരുന്നില്ലേ
ReplyDeleteവിമര്‍ശിക്കാന്‍ വേണ്ടി വായിചാല്‍ അത് ചെയ്യാനേ നേരം ഉണ്ടാവൂ.. എഴുത്തിന്റ്റെ ഒപ്പം അങ്ങ് ഒഴുകി പോയാല്‍ അങ്ങിനെ പോകാം.. പുതിയ ശൈലി, പുതിയ ആശയം, ഇഷ്ട്ടായി മാഷേ.. മാഷിന്റ്റെ ഒപ്പം അത് വായിക്കാന്‍ പറ്റി..
ReplyDeleteആരും വിമര്‍ശിക്കാന്‍ വേണ്ടി വായിക്കുന്നതല്ല. വായിക്കുമ്പോള്‍ തോന്നുന്ന അഭിപ്രായങ്ങള്‍ കഥാകൃത്തിനെ അറിയിക്കുകയാണ് ചെയ്യുന്നത്. വായനക്കാരന്റെ അവകാശമാണ് അത്. ശ്രീ. സന്ദീപ് തന്നെ, കഴമ്പുള്ള വായനയിലൂടെ; വിശദമായും സത്യസന്ധമായും അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണ്.., അദ്ദേഹത്തെ ഈ അഭിപ്രായം ഏറെ സന്തോഷിപ്പിച്ചിരിക്കും എന്നാ തോന്നലാണ് എനിക്ക്.
Deleteപല കമന്ട്ടുകളും കണ്ടു എനിക്ക് തോന്നിയത് അങ്ങിനെ ആണ് പൊട്ടാ.. [പോട്ടെട്ടാ]. ഓരോ വാക്കുകളും തല നാരിഴ കീറി പരിശോധിച്ചുള്ള വായന അത് കഥയുടെ ആസ്വാദനം കളയും. എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. എനിക്ക് അത് കഥാകാരന്‍ എഴുതിയ പോലെ വായിക്കാന്‍ കഴിഞ്ഞു. അത്ര മാത്രം. പലരുടെയും കമന്റ് കണ്ടിട്ട് വിമര്‍ശിക്കാന്‍ വേണ്ടി വന്നു വായിച്ച പോലെ തോന്നിപ്പോയി ഇഷ്ട്ടാ.. അത് കൊണ്ട് പറഞ്ഞു പോയതാ..
Deleteനല്ല ഭാഷ ,പക്ഷെ ഇടയ്ക്കു കയറിവന്നത് ആസ്വാദനത്തെ ബാധിച്ചു ഒരു പക്ഷെ അതായിരിക്കണം ഈ കഥയ്ക്കുള്ള വിത്യസ്തത ..ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈകുഞ്ഞുമയില്‍പീലി
ReplyDeleteവായിച്ചു, അഭിപ്രായങ്ങളും വായിച്ചു..ആവിഷ്കാരസ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷെ തങ്ങിനില്‍ക്കാന്‍ മാത്രം ഉള്ളിലേയ്ക്കൊന്നും പ്രവേശിച്ചില്ല.
ReplyDeleteസന്ദീപിന്റെ ഭാഷയും, വ്യത്യസ്തമായ ആഖ്യാന ശൈലിയും കൂടി ഇഴ ചേര്‍ന്ന് നല്ലൊരു വായനാനുഭവം പകരുന്നു ..ആശംസകള്‍
ReplyDeleteപുതുമയുള്ള രചനാ ശൈലി,സന്ദീപിന്റെ വശ്യ സുന്ദരമായ ഭാഷ എല്ലാ ഇഷ്ടപ്പെട്ടു. പക്ഷെ പ്രമേയത്തില്‍ വലിയ പുതുമയൊന്നുമില്ല, ഉണ്ടോ ?
ReplyDeleteപിന്നെ രാസ്നാദിപ്പൊടി നല്ല ഭംഗിയുള്ള പാക്കറ്റില്‍ നല്ല വിലക്ക് ഇപ്പോഴും സൂപ്പര്‍ മാര്‍ക്കറ്റിലൊക്കെ കിട്ടും കേട്ടോ , അത്രക്കങ്ങു നോസ്ടാള്‍ജിക്ക് ആകേണ്ട
ആശംസകള്‍
വിലാസം തെറ്റിയെത്തിയ കത്ത്, നല്ല ഭാഷാ ശൈലി കൊണ്ട് മനോഹരമായെങ്കിലും ചില ക്ലീഷേകള്‍ കഥയുടെ സൌന്ദര്യത്തെ കുറക്കുന്നുണ്ട്.... .സന്ദീപില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ട് അല്‍പ്പം നിരാശയും ഉണ്ടായി കേട്ടോ...
ReplyDeleteഞാന്‍ അച്ചടക്കമില്ലാത്തൊരു കമന്റടിക്കാരനായതു കൊണ്ടു ആദ്യമേ സസ്പെന്‍സ് പൊളിച്ചു നിന്റെ കയ്യില്‍ തന്നേക്കാം... അര്‍ത്ഥശൂന്യമായ പഞ്ചാര വാക്കുകള്‍ പറയാന്‍ തത്കാലം എനിക്കു ത്രാണിയില്ല... എങ്കിലും അഭിനന്ദനങ്ങൾ. ആശംസകൾ.
ReplyDeleteപുതുമയുള്ള അവതരണം കൊണ്ട് കഥ വ്യത്യസ്തമായി.....ആശംസകള്‍ ..... ശരിക്കൊന്നു മനസ്സിലാക്കണമെങ്കില്‍ ഒന്ന് കൂടെ വായിക്കേണ്ടിയിരിക്കുന്നു ..... :))
ReplyDeletesandeep, ഏറെ കാലത്തിനു ശേഷം പുക കണ്ണടയില്‍ ഞാന്‍ ഒരു കഥ വായിച്ചു, നന്നായി. . ആരിഫ് ഇക്ക പറഞ്ഞ പോലെ ആളുകളെ സെന്റി അടിപ്പിച്ചു കാമത്തിന്റെയും പ്രേമത്തിന്റെയും ക്ലീഷേ രംഗങ്ങള്‍ കുത്തി നിറച്ചു പറയാവുന്ന ഒരു METRO SEXUAL പ്രണയത്തിന്റെ(സൌഹൃദം ആണ് ഉദ്ദേശിച്ചത് എങ്കില്‍ അങ്ങനെ) തീം ഇങ്ങനെ ആക്കി എടുക്കുക എന്നത് ചില്ലറ കാര്യമല്ല
ReplyDeleteആശംസകള്‍
പുതുമയുള്ള കഥ. നന്നായിട്ടുണ്ട്. ആശംസകൾ
ReplyDeleteകഥയില്ലായ്മയുടെ കഥ. ഇത് കഥാകാരനെയും വായനക്കാരെയും ഉയര്‍ത്തില്ല. ഇകഴ്ത്ത്തുകയെ ഉള്ളു.
ReplyDeleteഇനി ഞാനെന്തു പറയാന്‍....
ReplyDeleteഒരു കത്ത് കഥയാണോ ? അറിയില്ല ഈ വഴി വന്നിട്ടില്ല ..
ReplyDeleteസന്ദീപ്....കമന്റ് ഇടാന്‍ താമസിച്ചത്
ReplyDeleteനന്നായി..കമന്റും മറുപടിയും എല്ലാം
ആയി ഇപ്പൊ സംഭവം ക്ലീന്‍ ആയി
എന്ന് തോന്നുന്നു...വ്യതസ്തമായ
കഥകള്‍ ഇനിയും വരട്ടെ..
ആശംസകള്‍...
വ്യത്യസ്ഥത അനുഭവപ്പെട്ടു, ഇത് വായിച്ചപ്പോള്‍.
ReplyDeleteസന്ദീപ്, മികച്ച കഥയുമായാണല്ലോ ഇത്തവണ വന്നത്. കഥയും കമന്റുകളും മനസ്സിരുത്തി വായിച്ചു. നൂറ് കഥകള്‍ വായിക്കുമ്പോള്‍ ഇതുപോലെ ഒന്നെങ്കിലും കിട്ടിയാല്‍ മതിയെന്ന് പലപ്പോഴും ഓര്‍ത്ത് പോയിട്ടുണ്ട്. ഇതിലെ ഭാഷയെയോ ശൈലിയെയോ ചില പ്രയോഗങ്ങളെയോ ഒക്കെ തലനാരിഴ കീറി മേശപ്പുറത്തിട്ട് കത്തിക്കുന്നവര്‍ എങ്ങിനെയാണാവോ ഒരു നല്ല കഥ ആസ്വദിക്കുന്നത്? അതിമനോഹരമായിരിക്കുന്നു. പ്രദീപ്മാഷിന്റെ കഥകള്‍ വായിക്കുമ്പോഴാണിത്തരം ഒരു നല്ല അനുഭൂതി കിട്ടുന്നത്.
ReplyDeleteഞാന്‍ വായിക്കുന്നുണ്ടായിരുന്നു സന്ദീപ് - കഥയും., ഗൗരവമാര്‍ന്ന വായനയിലൂടെ സുഹൃത്തുക്കളോരോരുത്തരും നല്‍കിയ അഭിപ്രായ നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളുമൊക്കെ ഞാന്‍ നിരീക്ഷിക്കുകയായിരുന്നു....സന്ദീപിലെ ഇളം തലമുറക്കാരനായ ഒരു കഥാവിദ്യാര്‍ത്ഥിക്ക് പാഠമാക്കാവുന്ന പല നിര്‍ദ്ദേശങ്ങളും ഇവിടെ വന്നു കഴിഞ്ഞു.... നല്ല ഒരു ഭാഷയും കഥയുടെ പുത്തന്‍ വഴികള്‍ അന്വേഷിക്കുവാനുള്ള ആവേശവും കൈമുതലാക്കിയ സന്ദീപിന്റെ എഴുത്തു വഴികളില്‍ ഈ നിര്‍ദ്ദേശങ്ങള്‍ നല്ല വെളിച്ചമാവട്ടെ...
ReplyDeleteകഥയുടെ മികവിനെപ്പറ്റി എനിക്കുമുന്നേ വന്നവര്‍ അക്കമിട്ടു പറഞ്ഞ സ്ഥിതിക്ക് ഞാന്‍ ആവര്‍ത്തിക്കുന്നില്ല.....പ്രഭന്‍ കൃഷ്ണന്‍ സൂചിപ്പിച്ച അഭിപ്രായം എനിക്കും തോന്നി.... അതായത്-ഈ ശൈലിയിലുള്ള എഴുത്തില്‍,ഇടക്ക് പ്രാദേശിക ഭാഷ അഭംഗിയായിത്തോന്നി.... മറ്റ് പോരായ്മകളൊന്നും ഈ കഥയില്‍ എനിക്കു ചൂണ്ടിക്കാണിക്കുവാനില്ല...
സന്ദീപ് -ഒരുപാട് സമയവും അവസരങ്ങളും നിങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു.... അത് ഉപയോഗപ്പെടുത്തി കഥയെഴുത്തിലെ സന്ദീപിന്റെ വഴികള്‍ തുറന്നു മുന്നേറാന്‍ സാധ്യമാവട്ടെ...
മരണമണിമുഴക്കുന്ന കത്തെഴുത്ത് രീതിയിലൂടെയുള്ള അവതരണം കൊള്ളാം..
ReplyDeleteആ ഇനിയുള്ള സാധ്യതകളാണൂ കഥയിലെ മുഖ്യ ആവേശമായി മാറിയത് കേട്ടൊ സന്ദീപ് മൊത്തത്തിൽ കൊള്ളാം...
തലക്കെട്ട് തന്നെ ഒരാകര്‍ഷണീയത.തുടര്‍ന്നുള്ള വിവരണം പുതുമയാര്‍ന്നത് ആണ് .ആശംസകള്‍ .
ReplyDeleteപറയാതെ വയ്യ , അസൂയപ്പെടുത്തുന്ന എഴുത്ത്... വിലാസം തെറ്റിയിട്ടില്ല, എന്‍റെ കയ്യില്‍ കിട്ടി... :)
ReplyDeletevythyasthamaya vayananubhavam..... bhavukangal...... blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI......vayikkane..........
ReplyDeleteകഥ വ്യത്യസ്തമായി.....ആശംസകള്‍ .....
ReplyDelete:)
ReplyDelete==
ചിലയിടത്തെ ഭാഷയൊന്ന് ലളിതമാക്കാമായിരുന്നു..
നാട്ടിലായിരുന്നതിനാൽ ബ്ലോഗുകളിൽനിന്നൊക്കെ അകലെയായിരുന്നു. അതാണ് വായിക്കാൻ താമസിച്ചത്. എന്റെ മനസ്സിൽ തോന്നിയതൊക്ക ഇതിനകം പലരും പറഞ്ഞു കഴിഞ്ഞു. എഴുത്തുകാരന്റെ മൂലധനമായ ഭാഷയും തെളിഞ്ഞ ശൈലിയും സന്ദീപിനുണ്ട്. സുന്ദരമായ ഇക്കഥയിൽ അത് സ്പഷ്ടവുമാണ്. ബ്ലോഗിനു വെളിയിലും താങ്കളുടെ രചനകൾ ഉടൻ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ...
ReplyDeleteblogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane.......
ReplyDeleteKollaam mashe... Oru professional story yude ella lakshanangalum ulla story. Nalla bhasha. Nalla poster designing um... Appo ezhuthu thudaratte...
ReplyDeleteRegards
jenithakavisheshangal.blogspot.com
nannayi..verittaaavishkaaram..aasamsakal!!!
ReplyDeleteകൌതുകകരമായെനിക്ക്തോന്നിയത് അവതരണരീതിയിലെ വ്യത്യസ്തതയാണ്. ഇരുവരും തമ്മിലെ “ഇന്റിമസി” ഫീൽ ചെയ്യിക്കുന്നതിൽ വിജയിച്ചു.
ReplyDeleteസന്ദീപ് ഒരുപാട് വളര്‍ന്നിരിക്കുന്നു ,എഴുത്തിലും ശൈലിയിലും... വളരെയധികം നന്നായി... :)
ReplyDeleteശില്പ ഘടന നന്നായി.
ReplyDeleteഒട്ടൊരു അതിശയോക്തിയുണ്ടോ എന്നൊരു തോന്നൽ-
കാരണം സ്വപ്നത്തിന്റെ രണ്ടാം പാരഗ്രാഫ് മുതൽ ഒരാള് ഇങ്ങനെ കത്തെഴുതുമോ ?
ഇനി ഒരു കത്ത് പ്രാന്തനാനെങ്കിലും എന്നൊരു തോന്നൽ.
----
ആദ്യമായാണ് നിങ്ങളെ വായിച്ചത്. നന്ദി. നല്ല എഴുത്താണ് നിങ്ങളുടെത്.