ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Thursday, September 15, 2011

മേത്തന്‍ മണി

('യാത്രകള്‍ ' എന്ന സൈറ്റില്‍ ഈ ലേഖനം ചേര്‍ത്തിട്ടുണ്ട്. അവിടെ വായിക്കാന്‍ ഈ ലിങ്ക് വഴിയെ... മേത്തന്‍ മണി - യാത്രകള്‍  )       

          നന്തപുരിയുടെ അഭിമാനമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ദക്ഷിണേന്ത്യയിലെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ പഴക്കത്തിലും വലുപ്പത്തിലും ഈ ക്ഷേത്രം പണ്ടേ പേര് കേട്ടതാണ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആരാധനാമൂര്‍ത്തിയെന്ന നിലയിലും പ്രസിദ്ധമായ ത്രിപ്പടിദാനത്തിലൂടെയും ഈ ക്ഷേത്രം ചരിത്രത്തില്‍ ഇടം പിടിക്കുന്നുണ്ട്. വാസ്തുവൈദഗ്ദ്ധ്യത്താലും ശില്പകലാസൗകുമാര്യത്താലും കലാകുതുകികള്‍ക്ക് ആവോളം ആസ്വദിക്കാന്‍ അവസരമാകുന്നുണ്ടിവിടം.

          ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്ക് വശത്തു കരുവേലപ്പുരമാളിക മുകളിലായി സ്ഥാപിച്ചിരിക്കുന്ന മേത്തന്‍ മണി ഞാന്‍ ആദ്യമായി കാണുന്നത് കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ്. സുഹൃത്തിന്റെ കൈയും കോര്‍ത്തുപ്പിടിച്ച് അലസമായി പത്മനാഭന്റെ മണ്ണിലൂടെ നടന്നു നീങ്ങുമ്പോള്‍ , കണ്ണില്‍പ്പെട്ട കാഴ്ചകളില്‍ എനിക്കേറ്റവും കൗതുകമുളവാക്കിയത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നാഴിക മണിയാണ്.


          പത്മതീര്‍ത്ഥകുളത്തിന്നുമഭിമുഖമായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു ഈ ചരിത്രസ്മാരകം. ധര്‍മ്മരാജയുടെ ഭരണകാലത്ത് ടിപ്പുവിന്റെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചതിന്റെ ഓര്‍മ്മയായിട്ടാണ് ഈ മണിയെ കരുതി പോരുന്നത്.. 1840ല്‍ അന്നത്തെ ഹൈനസ് ആയിരുന്ന സ്വാതി തിരുനാള്‍ 
മദിരാശിയിലെ ചിന്നപട്ടണത്തു നിന്നും രണ്ടു വലിയ നാഴിക മണികള്‍ ജോണ്‍ കാല്‍ഡിക്കോട്ടിന്റെ (John Caldecott***) സഹായത്തോടെ വാങ്ങിയതായി കൊട്ടാരം രേഖകളില്‍ കാണുന്നുണ്ട്. അതിലൊന്ന് അന്നത്തെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിലും (തമിഴ്നാട്ടിലെ തക്കലയ്ക്കടുത്തു) മറ്റൊന്ന് തിരുവനന്തപുരത്തും സ്ഥാപിച്ചു.          പ്രത്യേക തരം ചെമ്പുതകിടില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മേത്തന്‍ മണിയില്‍ ഡയലിന്റെ തൊട്ടു മുകളിലായി മഹാഗണിത്തടിയില്‍ പണിക്കഴിപ്പിച്ച, ഓരോ മണിക്കൂറിലും വായ്‌ തുറക്കുന്ന താടിക്കാരന്‍ മേത്തന്റെ രൂപവും അയാളുടെ മുഖത്തേക്ക് ഇരു വശത്തു നിന്നും ആഞ്ഞിടിക്കുന്ന രണ്ടു മുട്ടനാടുകളുമാണ് ഈ മണിയെ കൗതുകപൂര്‍ണ്ണമാക്കുന്നത്. ഇത് വഞ്ചിയൂര്‍ നിന്നും വന്ന കുളത്തൂക്കാരന്‍ എന്ന് പേരുള്ള ആശാരി പിന്നീട് പണിത് ചേര്‍ത്തതാണ് എന്ന് പറയപ്പെടുന്നു. അദ്ദേഹത്തെ ഈ നിര്‍മ്മിതിയുടെ പേരില്‍ ആദരസൂചകമായി 'സൂത്രം ആശാരി' എന്ന് വിളിച്ചിരുന്നതായും തദ്ദേശവാസികള്‍ പറയുന്നു. ആബാലവൃദ്ധം ജനങ്ങള്‍ ഈ അത്ഭുതകാഴ്ച കാണാന്‍ അന്നൊക്കെ ക്ഷേത്രമുറ്റത്ത് തടിച്ചു കൂടിയിരുന്നതായി അറിയുന്നു.

          പഴയ ചാട് (pulley) സമ്പ്രദായമാണ് ഈ സൂത്രത്തിന്റെ പ്രവര്‍ത്തനത്തിന്നാധാരം. നാഴികമണിയുടെ സൂചികളില്‍ രണ്ടു ഭാരക്കട്ടികള്‍ തൂക്കിയിട്ടുണ്ട്. അതിനെ ക്ലോക്കിന്റെ പുറകില്‍ ഒരു ദണ്ഡുമായി ഘടിപ്പിച്ചു വച്ചിട്ടുണ്ട്. സൂചികള്‍ ഒരു വട്ടം ചുറ്റി വരുമ്പോള്‍ ഇതിലെ ഈ പ്രത്യേക ലിവര്‍ സംവിധാനം അനുസരിച്ച് ദണ്ഡ് ചലിക്കും, ഭാരമയയും. തല്‍ഫലമായി രണ്ടു മുട്ടനാടുകളും അടുത്തു വന്നു താടിരൂപത്തില്‍ ഇടിക്കും. ലളിതം, സുന്ദരം അല്ലെ..?. ആദ്യകാലത്ത്, ഘടികാരത്തിന്റെ പ്രവര്‍ത്തനത്തിനനുസൃതമായി ഓരോ മണിക്കൂര്‍ ഇടവിട്ട്‌ സമയക്ലിപ്തതയോടെ മണിയടിക്കാന്‍ പ്രത്യേകം സേവകരെ ചട്ടം കെട്ടിയിരുന്നു. മണിഗോപുരത്തിന്റെ താഴെ നിലയില്‍ നിലയുറപ്പിച്ചിരുന്ന കൂറ്റന്‍ ലോഹമണിയില്‍ മുട്ടിയാണ് അന്ന് ലോകരെയവര്‍ സമയമറിയിച്ചിരുന്നത്.

          മേത്തന്‍ അഥവാ മ്ലേച്ചന്‍ എന്നാ വാക്കില്‍ നിന്നാവണം മേത്തന്‍മണിയെന്ന പേരിന്റെ ഉത്ഭവം. സംസ്കൃതത്തില്‍ ഈ വാക്കിന് ആര്യനല്ലാത്തവന്‍, സാമ്പ്രദായിക ഹിന്ദു ആചാരങ്ങള്‍ പാലിക്കാത്തവന്‍, മത്സ്യമാംസാദികള്‍ ഭുജിക്കുന്നവന്‍ എന്നൊക്കെ വിവക്ഷ കാണുന്നുണ്ട്. ടിപ്പുവിനെ മേത്തനായി കണക്കാക്കിയിരുന്നതു കൊണ്ടാവണം ടിപ്പുവിന്‍മേലുള്ള വിജയത്തെ അനുസ്മരിപ്പിക്കുന്ന ഈ നാഴികമണിയെ മേത്തന്‍ മണി എന്ന പേരില്‍ വിളിച്ചു പോന്നത്.

          വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും വാര്‍ദ്ധക്യത്തിന്റെ ബാലാരിഷ്ടതകളില്ലാതെ ഇന്നും ചുറുചുറുക്കോടെ ഓടിക്കൊണ്ടിരിക്കുന്നു; ഈ നാഴിക മണി. നഗരം വളര്‍ന്നു വലുതായിട്ടും ഇന്നും മേത്തന്‍ മണിയുടെ നാഴികമുട്ട് ഓരോ മണിക്കൂറിലും ഇടവിട്ട്‌ കേള്‍ക്കാന്‍ അനന്തപുരിയിലെ പഴമക്കാര്‍ കാതോര്‍ക്കാറുണ്ട്. അതെ.. ആ ലോഹനാദം അവരുടെ ശീലത്തിന്റെ ഭാഗമായിരിക്കുന്നു.

---------------------------------------------------------

മേത്തന്‍ മണിയുടെ പ്രവര്‍ത്തനം കാണാനായി താഴെയുള്ള ക്ലോക്ക് ഡയലിനു മുകളിലെ താടിക്കാരന്റെ മുഖത്ത് ക്ലിക്ക് ചെയ്തു നോക്കൂ..

CDITന്റെ ശ്രമഫലമായ മേത്തന്‍ മണിയുടെ ഈ ഡിജിറ്റല്‍ പുനരാവിഷ്ക്കാരം സൈബര്‍ ലോകത്തും കൗതുകം തീര്‍ക്കുന്നു. പഴമയുടെ പ്രൌഡി നിലനിര്‍ത്തുന്നതോടൊപ്പം അതിന്റെ ചരിത്രം ലളിതമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള CDITന്റെ ഈ ഉദ്യമം അഭിനന്ദനാര്‍ഹമാണ്.
========================================================

***John Caldecott (1801-1849) - അദ്ദേഹം തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടര്‍ ആയിരുന്നു.

21/09/2011

55 comments:

 1. മേത്തന്‍ മണിയുടെ ഫ്ലാഷ് രൂപം ബ്ലോഗില്‍ ഉള്‍പ്പെടുത്താന്‍ വേണ്ട സാങ്കേതികസഹായം പകര്‍ന്നു നല്‍കിയ കണ്ണനോടുള്ള (! സായാഹ്നങ്ങളുടെ ഇഷ്ടക്കാരൻ | Lover of eveningZ) സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു..

  ReplyDelete
 2. കൊള്ളാലോ, ഈ മേത്തൻ ബെൽ! നന്ദി.

  ReplyDelete
 3. കൊള്ളാം വളരെ നല്ല പോസ്റ്റ്

  ReplyDelete
 4. ശരിക്കും വലിയ അത്ഭുതത്തോടെ ഞാനൊരിക്കല്‍ മേത്തന്‍ മണി നോക്കി നിന്നിട്ട്ണ്ട്.. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുമ്പില്‍ താമരപ്പൂക്കള്‍ വില്‍ക്കുന്നവരെ നോകി നിന്നിട്ടുണ്ട്.. അവിടെയുണ്ടായിരുന്ന ഒരു തെരുവ് കച്ചവടക്കാരന്റെ കയ്യിലെ kaleidoscope എന്നില്‍ അഭുതമുണ്ടാക്കി. അന്ന് ഞാനത് സ്വന്തമാക്കി. പിന്നെ ഒരുപാട് കാലം അതെന്റെ കയ്യിലുണ്ടായിരുന്നു. ആ യാത്ര ഓര്‍ത്ത്‌ പോയി. നല്ലൊരു പോസ്റ്റ്..

  ReplyDelete
 5. ആഹാ താടിക്കാരനെ ക്ലിക്ക് ചെയ്താൽ ശബ്ദം കേൾക്കാമായിരുന്നു അല്ലേ, അതിപ്പോഴാ കണ്ടത്.. :-)

  ReplyDelete
 6. മേത്തൻ മണിക്കു ചുറ്റും കുട്ടിക്കാലത്തെ എത്ര പകലുകൾ..
  ആശംസകളോടെ

  ReplyDelete
 7. നന്നായിട്ടുണ്ട്. പരിചയപ്പെടുത്തിയതിനു നന്ദി.

  ReplyDelete
 8. ആകാംക്ഷയില്‍ പൊതിഞ്ഞ ലാളിത്യമുള്ള അവതരണം.......

  ReplyDelete
 9. നല്ല പരിചയപ്പെടുത്തൽ..

  ReplyDelete
 10. കുട്ടിക്കാലങ്ങളിൽ അൽഭുതമായിരുന്നു..
  നല്ല വിവരണം.. ആശംസകൾ..!!

  ReplyDelete
 11. സ്കൂളില്‍ നിന്നും ആദ്യമായ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകുമ്പോള്‍ അതിനു മുന്നേ കേട്ടറിഞ്ഞ ഇതിനെ കാണാന്‍ വളരെ കൌതുകത്തോടെ നോക്കിനിന്നതോര്മമയുണ്ട്.. പിന്നീട് പോയപ്പോഴൊക്കെ അതിന്‍റെ പ്രവര്ത്തനം കാണാന്‍ കാത്ത് നിന്നിട്ടുണ്ടെങ്കിലും ആദ്യത്തെ കൌതുകമില്ലായിരുന്നു എന്നതാണ് വാസ്തവം.. നല്ല പോസ്റ്റ് ആശംസകള്‍!

  ReplyDelete
 12. നന്നായി സന്ദീപ്‌.
  പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ ഒരുപാടോർമ്മകളുണ്ട്‌. ഇരുപത്‌ വർഷങ്ങൾ തിരുവനന്തപുരത്ത്‌ ജീവിച്ചതിന്റെ ഓർമ്മകൾ.

  ഈ വീഡിയോ ഒന്നു നോക്കു (got from youtube):
  http://www.indiavideo.org/kerala/travel/methan-mani-trivandrum-3511.php

  'വാര്‍ദ്ധക്യത്തിന്റെ ബാലാരിഷ്ടതകളില്ലാതെ'
  തിരുത്തുമല്ലോ..

  ReplyDelete
 13. വളരെ നല്ല പോസ്റ്റ്. പ്രത്യേകിച്ച് പത്മനാഭ/അനന്തപുരി വിശേഷങ്ങളറിയാൻ തിരക്കു കൂട്ടുന്ന ഇക്കാലത്ത്.
  ആശംസകൾ

  ReplyDelete
 14. ബാല്യകാലത്തെ അത്ഭുതങ്ങളില്‍ ഒന്ന്..പക്ഷെ അനുനിമിഷം അത്ഭുതങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന ഇന്ന് ഇത് വെറും കൌതുകം മാത്രം..പോസ്റ്റ്‌ നന്നായി..നല്ല അവതരണം..ആശംസകള്‍..

  ReplyDelete
 15. പണ്ടെങ്ങോ..കേട്ടതായോര്‍ക്കുന്നു.ഈ മണിയെക്കുറിച്ച്.
  ഈപരിചയപ്പെടുത്തല്‍ നന്നായി.
  ആശംസകള്‍..!

  ReplyDelete
 16. പുതിയ അറിവ് പകര്‍ന്നതിനു നന്ദി

  ReplyDelete
 17. @ നിശാസുരഭി, കുമാരന്‍ | kumaran, ഋതുസഞ്ജന, Shukoor, ഷൈജു എം. സൈനുദ്ദീൻ, Jefu Jailaf, മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ), jain, പ്രഭന്‍ ക്യഷ്ണന്‍ , mottamanoj... സന്ദര്‍ശനത്തിനു നന്ദി.. ഈ അഭിപ്രായം തന്നെ തുടര്‍ന്നുള്ള എഴുത്തില്‍ എനിക്ക് പ്രചോദനമാകുന്നത്.. ഈ സ്നേഹം അനുസ്രൂതം തുടരുമല്ലോ..

  @ ആസാദ്‌.. ഓര്‍മ്മകളില്‍ ഒരു മണി നിര്‍ത്താതെ മുഴങ്ങുന്നു അല്ലെ.. നന്ദി കൂട്ടുകാരാ..

  @ കണ്ണന്‍ | Kannan.. മേത്തന്‍ മണിയുടെ ടെസ്റ്റ്‌ ബെല്‍ കണ്ടോപ്പോ എനിക്കും ഇഷ്ടായി.. അതാ ഇവിടെ ചേര്‍ക്കാന്‍ പറ്റുമോ എന്ന് കണ്ണനോട് ചോദിച്ചതും.. ഇപ്പോള്‍ അത് gadget ആയും സൈഡ് ബാറില്‍ ചേര്‍ത്തു.. ഇനിയെന്നും അതും സമയം അറിയിക്കാന്‍ അവിടെയുണ്ടാകും.. പാരമ്പര്യത്തിന്റെ തിരുശേഷിപ്പായി.

  @ പഥികൻ.. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ അല്ലെ.. സന്ദര്‍ശനത്തിനു നന്ദി..

  @ ‍ആയിരങ്ങളില്‍ ഒരുവന്‍.. ബാലകൗതുകങ്ങള്‍ എന്നില്‍ നിന്നും ഇനിയും വിട്ടുമാറിയില്ലെന്നു തോന്നുന്നു. നന്ദി സ്നേഹിതാ..

  @ സ്വന്തം സുഹൃത്ത്.. മനസ്സിലെ ചെറുപ്പം എന്നും കാത്തു സൂക്ഷിക്കുക.. അപ്പോള്‍ കാല്‍ വെച്ച നദിയുടെ ആദ്യകുളിരു പിന്നീടുള്ള ഓരോ ചുവടിലും അനുഭവിച്ചറിയാന്‍ കഴിയും നമുക്ക്.. അതിനു തന്നെ എന്റെയീ ശ്രമം.. നന്ദി സ്വന്തം സുഹൃത്തേ..

  @ Sabu M H.. വീഡിയോ കണ്ടു.. ലിങ്ക് തന്നതില്‍ നന്ദി.. വിശദമായ വായന നടത്തുകയും അഭിപ്രായങ്ങളും തെറ്റുകള്‍ കണ്ടാല്‍ അതും മുഖം നോക്കാതെ പറയുന്ന സാബുവിന്റെ കമന്റുകള്‍ എന്നും സ്വാഗതം ചെയ്യുന്നു.. പക്ഷെ ഇവിടെ ചേര്‍ത്ത 'വാര്‍ദ്ധക്യത്തിന്റെ ബാലാരിഷ്ടതകളില്ലാതെ' എന്ന പ്രയോഗം മനപ്പൂര്‍വ്വം ആയിരുന്നു.. ഒരു പുതിയ പ്രയോഗം എന്ന നിലയില്‍ എന്റെ ചെറിയ പരീക്ഷണം.. :-) 'ബാലാരിഷ്ടത' എന്ന വാക്കിന് പതിവായി ഉപയോഗിച്ച് വരുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ വൈരുദ്ധ്യാത്മകമായ 'വാര്‍ദ്ധക്യം' എന്ന വാക്കിനോട് ചേര്‍ത്തെഴുതി നോക്കിയതാണ്.. ബാലാരിഷ്ടതയ്ക്ക് 'ആയുര്‍നഷ്ടം' എന്നൊരു അര്‍ത്ഥം കൂടിയുണ്ട് നിഘണ്ടുവില്‍ .. അത് കൊണ്ട് ഈ സന്ദര്‍ഭത്തില്‍ അത് യോജിക്കുമെന്ന് തന്നെ തോന്നുന്നു... വളരെ നന്ദി തെറ്റെന്ന്‍ തോന്നിയതിനെ ചൂണ്ടികാട്ടാന്‍ മടിക്കാത്ത ഈ സ്നേഹത്തിന്...

  @ Kalavallabhan.. പത്മനാഭന്‍റെ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഇന്നത്തെ കാലികവാര്‍ത്തകള്‍ എന്നില്‍ നിസംഗതയില്‍ കവിഞ്ഞതായി ഒന്നും ഉളവാക്കുന്നില്ല.. പൈതൃകസമ്പത്തിന്റെ മൂല്യം അറിയാത്തവരാണ് അത് വിറ്റ് തിന്നണം എന്ന് വാശി പിടിക്കുന്നതും അതില്‍ അവരുടെ അവകാശം സ്ഥാപിക്കാന്‍ വ്യഗ്രത കാട്ടുന്നതും..

  @ SHANAVAS.. അതെ ഇക്കാ.. അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല ഈ ലോകത്ത്..

  “അനന്തം അജ്ഞാതമവർണ്ണനീയം...
  ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം..
  അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നോണ്ട്
  നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?"

  ReplyDelete
 18. അത്ഭുതങ്ങളുടെ കലവറ....ഞങ്ങൾ തിരുവനന്തപുരത്ത് കാർക്ക് ഇന്നും ഇത് അത്ഭുതമാണ്....ഇങ്ങനെഒരു നല്ല ലേഖനം എഴുതിയ സന്ദീപനിയന് എല്ലാ ഭാവുകങ്ങളും....പിന്നെ മേത്തൻ മണീയെന്ന പേരിനെപ്പറ്റി...വേറേയും ചില ന്യായ വാദങ്ങളുണ്ട്.... ”മേൽത്തരം മണീ” ലോപിച്ച് “മേത്തൻമണീ”യായി എന്നും പഴമക്കാർ പറയുന്നുണ്ട്....

  ReplyDelete
 19. ഇത്തരമോരോന്നും പോയ കാലത്തെ സംഭവങ്ങളെ അടയാളപ്പെടുത്തുന്ന അത്ഭുതങ്ങളായി നിലനില്‍ക്കുന്നു. അവയില്‍ ഇങ്ങനെയൊരെണ്ണത്തെ പരിചയപ്പെടുത്തിയ ശ്രീ സന്ദീപിന് നന്ദി.

  ReplyDelete
 20. ഈ പോസ്റ്റിനു നന്ദി..ഇങ്ങനെ ഒരു സംഭവം അറിയില്ലാരുന്നു. തിരോന്തോരോം ആയി അത്ര വല്യ അടുപ്പം ഇല്ലതോണ്ടാ..കണ്ണന്‍ സ്രാങ്കിന്റെ നഖഷതങ്ങള്‍ ഇവിടേം പതിഞ്ഞിട്ടുണ്ടോ? ഹി ഹി അതുമ്മേ clikkumba ബെല്‍ അടിക്കണ്. എനിക്കിഷ്ടായി..

  ReplyDelete
 21. ഹ്ഹ് മനുഷ്യനെ പേടിപ്പിക്കാനായിട്ട്.
  ബ്ലോഗില് വന്ന് വായിച്ച് കാല്‍ ഭാഗായപ്പം ഇയര്‍ഫോണിലൊടുക്കത്തെ മണിയടി, ചെവി തരിച്ച് പോയി. എവ്ടുന്നാ ശബ്ദം കേക്കണേന്ന് തപ്പി നോക്കീട്ട് കിട്ടീതും ഇല്ല. വായിച്ചവസാനിപ്പിച്ചപ്പഴാ താഴെ ഒരു മണി ഫിറ്റ് ചെയ്തിരിക്കണത് കണ്ടേ. ഇവ്ടുത്തെ പത്ത് മണിക്കുള്ള കൂട്ടമണിയായിരുന്നൂന്നാ തോന്നണേ. പോസ്റ്റും കൊള്ളാം, മണീം കൊള്ളാം. കേട്ടിട്ടുണ്ടെങ്കിലും കാണണത് ആദ്യായാ.
  ആശംസോള്ട്ടാ !

  ReplyDelete
 22. മേത്തന്‍ മണിയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ചരിത്രം അറിയില്ലായിരുന്നു..പരിചയപ്പെടുത്തലിനു നന്ദി.

  ReplyDelete
 23. അറിവ് പകരുന്ന പോസ്റ്റ്‌ .:)

  ReplyDelete
 24. ഒരുപാട് അറിവുകള്‍ തന്ന പോസ്റ്റ്... നന്ദി.

  ReplyDelete
 25. സന്ദീപ്, നല്ല പോസ്റ്റ്‌ ..

  ReplyDelete
 26. നല്ല പോസ്റ്റ്‌. ആശംസകള്‍.....സസ്നേഹം

  ReplyDelete
 27. നന്ദി നല്ല അറിവ് സമ്മാനിച്ചതിന്

  ReplyDelete
 28. ആദ്യമായി മേത്തൻ മണി മുട്ടുന്നതു കാണാൻ കാത്തിരുന്ന ദിവസം ഇന്നും ഓർമ്മയുണ്ട്.....നന്ദി, സന്ദീപ്, ഭംഗിയായി എഴുതി. ആശംസകൾ.

  ReplyDelete
 29. ഇങ്ങിനെയും മണി അടിക്കാം അല്ലേ !!

  >>മേത്തന്‍ അഥവാ മ്ലേച്ചന്‍ എന്നാ വാക്കില്‍ നിന്നാവണം മേത്തന്‍മണിയെന്ന പേരിന്റെ ഉത്ഭവം. സംസ്കൃതത്തില്‍ ഈ വാക്കിന് ആര്യനല്ലാത്തവന്‍, സാമ്പ്രദായിക ഹിന്ദു ആചാരങ്ങള്‍ പാലിക്കാത്തവന്‍, മത്സ്യമാംസാദികള്‍ ഭുജിക്കുന്നവന്‍ എന്നൊക്കെ വിവക്ഷ <<


  ഇതിലേതിലെങ്കിലും വരാത്തവര്‍ ചുരുക്കമായിരിക്കുന്നു .. അപ്പോള്‍ എല്ലാവരും മേത്തന്‍മാരായിന്ന് ചുരുക്കം :)

  ReplyDelete
 30. നല്ല പോസ്റ്റ്‌ സന്ദീപ്‌..ഇഷ്ട്ടപെട്ടു ..പ്രത്യേകിച്ച് ആ മേത്തന്‍ മണി :)

  ReplyDelete
 31. പോസ്റ്റ് വളരേ നന്നായി. ക്ഷേത്രം സന്ദർശിച്ചിട്ടും ഈയ്യൊരത്ഭുതം കണ്ടില്ലല്ലോ! കഴിഞ്ഞാഴ്ച്ച ഇത്തരമൊരു വലിയ നാഴിക മണി കാണാൻ ഒരു മണിക്കൂർ സമയം കാത്തു നിന്നു. ബേൺ മഹാനഗരത്തിലാണ് കാഴ്ച മണി. ഓരോ മണിക്കൂറിലും മണിയടിക്കുന്നതിന് തൊട്ടു മുൻപായി ലോഹത്തിൽ തീർത്ത കുതിരകളും പടയാളികളും മറ്റും ഒരു മാളത്തിൽ നിന്നും പുറത്തു വന്ന് അപ്രത്യക്ഷരാവും. പിന്നെ തൊപ്പി വച്ച ഒരു മനുഷ്യൻ (ലോഹത്തിൽ തീർത്ത) വലിയൊരു ഹാമറുകൊണ്ട് നാഴിക മണിയിൽ ആഞ്ഞടിക്കുന്നു. കൊച്ചു കേരളത്തിന്റെ തലസ്ഥാനത്ത് ഇത്തരമൊരു അത്ഭുതകാഴ്ചയുണ്ടായിട്ട് നമ്മുടെ ടൂറിസം മൈറ്റുകളൊന്നും അത് എടുത്ത് പറഞ്ഞത കണ്ടില്ല. ഏതായാലും ഇത്തരം പോസ്റ്റുകൾ അഭിനന്ദനാർഹം

  ReplyDelete
 32. എന്റെ നാടിന്റെ ഹൃദയസ്പന്ദനം...ഇതിന്റെ ഒച്ച കേട്ട് ചെവിയടച്ചു പിടിച്ച് നിന്നിട്ടുണ്ട്...പക്ഷേ ഇപ്പോ അത് സ്പന്ദിക്കുന്നില്ലെന്നാണു അറിവ്...നല്ല പോസ്റ്റ്...ആശംസകൾ

  ReplyDelete
 33. നല്ല പോസ്റ്റ്‌ സന്ദീപ്‌ , മേത്തന്‍ മണിയുടെ ഈ ഡിജിറ്റല്‍ പുനരാവിഷ്ക്കാരം ഇപ്പോഴാണ് കാണുന്നത്. അത് ഷെയര്‍ ചെയ്തതിനു നന്ദിട്ടോ...

  ReplyDelete
 34. ആഹാ...ഇത് സംഭാവാണല്ലോ..
  ഞാന്‍ അവിടെ രണ്ടു പ്രാവശ്യം പോയതാ..എന്നിട്ടും ഇങ്ങനെയൊരു സംഗതി കണ്ടില്ലല്ലോ...

  നന്ദി..സന്ദീപ്‌ അയ്യരില്‍ കൃഷ്ണന്‍..(സാഗര്‍ ഏലിയാസ് ജാക്കി)

  ReplyDelete
 35. മേത്തൻ മണി കണ്ടിട്ടുണ്ടെന്നല്ലാതെ പക്ഷെ ഇത്ര വിശദമായി മനസ്സിലാക്കുന്നത് ഇപ്പോഴാണ് . നന്ദി സന്ദീപ്. ഡിജിറ്റൽ മണി സമ്മാനിച്ചതിന് CDIT നും നന്ദി.

  ReplyDelete
 36. വളരെ കൌതുകത്തോട്‌ കൂടിയാണ് ഇതു വായിച്ചത്. എനിക്ക് ഒരു പുതിയ അറിവാണ് ഇതു നലികിയത്. വളരെ സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വായിക്കാന്‍ കഴിഞ്ഞതില്‍ . അനിയന് എന്റെ അഭിനന്ദനങ്ങള്‍. ഘടികാരത്തിന്റെ ഫ്ലാഷ് രൂപം നലികിയത് വളരെ മനോഹരമായി. സന്ദീപിനും കൂട്ടുകാരനും എന്റെ ഒരായിരം നന്ദി. വീണ്ടും കൌതുകങ്ങള്‍ കാണുവാന്‍ സാധിക്കും എന്ന വിശ്വാസത്തോടെ.. എല്ലാ ഭാവുകങ്ങളും നേരുന്നു..സസ്നേഹം..
  www.ettavattam.blogspot.com

  ReplyDelete
 37. സന്ദീപ്‌ ... പല കാരണങ്ങളാലും എത്താന്‍ വൈകി. ക്ഷമിക്കുക. എനിക്ക് ഇതൊരു പുതിയ അറിവാണ് . ഈ പരിചയപെടുത്തലിനു നന്ദി ... ആശംസകള്‍

  ReplyDelete
 38. നന്ദി. ഈ പരിചയപ്പെടുത്തലിനു. എഴുത്തിന്റെ ശൈലി ഒത്തിരി ഇഷ്ട്ടമായി.. ആശംസകള്‍

  ReplyDelete
 39. @ ചന്തു നായർ.. പേരിന്റെ പേരില്‍ അങ്ങനെയും കഥയുണ്ട് ല്ലേ.. പറഞ്ഞു തന്നതില്‍ നന്ദി.. എന്റെ അറിവുകള്‍ പൂര്‍ണമല്ല..

  @ നാമൂസ്.. അതെ.. ചരിത്രത്തിന്റെ ഓര്‍മ്മപെടുത്തലുകള്‍ .. വീണ്ടും വരിക..

  @ INTIMATE STRANGER.. അരുമയാം അജ്ഞാതെ.. കുട്ടി സ്രാങ്കിനെ വിളിക്കേണ്ടി വന്നു ഒടുവില്‍ ഇവിടെ മേത്തന്‍മണിയടിപ്പിക്കാന്‍ ..

  @ ചെറുത്*.. ഹി ഹി ഹി.. പേടിച്ചു പോയോ.. :) മേത്തന്‍മണി ഇനി എന്നുമുണ്ടാവുമിവിടെ.. ഇയര്‍ ഫോണ്‍ ഊരിവെച്ച് പോസ്റ്റുകള്‍ വായിക്കൂ ഇനി വരുമ്പോള്‍ ... :) നന്ദി

  @ ഒരു ദുബായിക്കാരന്‍.. നന്ദി.. വീണ്ടും വരിക

  @ രമേശ്‌ അരൂര്‍ .. ഇരിപ്പിടത്തില്‍ ഒരു സ്ഥാനം തന്ന് പരിചയപ്പെടുത്തിയതില്‍ ഒരു പ്രത്യേക നന്ദി പറയുന്നു.. സന്തോഷം..

  @ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur.. നന്ദി ഡോക്ടറെ..

  @ ഹാഷിക്ക്, ഒരു യാത്രികന്‍, ഷാജു അത്താണിക്കല്‍ .. വളരെ സന്തോഷം കൂട്ടുകാരെ.. ഈ സ്നേഹം എന്നോടൊപ്പം ഇനിയുമുകാകുമെന്നു വിശ്വസിക്കുന്നു..

  @ Echmukutty.. കല ചേച്ചി.. ബ്ലോഗിലെ എഴുത്തുകാരില്‍ എനിക്ക് ഏറെ ഇഷ്ടമായ ശൈലിയാണ് ചേച്ചിയുടെത്.. ആ
  ബഹുമാനം മനസ്സില്‍ ഉള്ളത് കൊണ്ട് തന്നെ ഒത്തിരി സന്തോഷമുണ്ട് ചേച്ചി
  ആദ്യമായി എന്റെ ബ്ലോഗില്‍ വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും..

  @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌.. ഈ കാലത്തിനു ചേരാത്ത ഒരു പേരുമായിട്ടാണ് മേത്തന്‍ മണി നില്‍ക്കുന്നതു.. ഈ കുറിപ്പ് എഴുതുന്ന നേരത്ത് ഞാന്‍ ആലോചിച്ചു ഒരു സമുദായത്തെ ആക്ഷേപിക്കുന്ന തരത്തില്‍ അല്ലെ മേത്തന്‍ മണിയുടെ പേരെന്ന് .. അത് കൊണ്ട് തന്നെ പേരിന്റെ ഉത്ഭവത്തെ പറ്റി ബ്ലോഗില്‍ വിശദീകരിച്ചപ്പോള്‍ ആ പ്രശ്നത്തെ മനപ്പൂര്‍വ്വം ഒഴിവാക്കി സര്‍വമതസാഹോദര്യത്തോടെ ഞാന്‍ എഴുതിയതാണ്.. മനസ്സിലാക്കുമല്ലോ..

  @ mad|മാഡ്-അക്ഷരക്കോളനി.കോം.. അര്‍ജുന്‍.. വളരെ സന്തോഷം..

  @ ചീരാമുളക്.. ആഹാ.. അങ്ങനെയൊരു അത്ഭുതം അവിടെയുണ്ടോ.. കാണാന്‍ ഭാഗ്യമുണ്ടാവുമോ ആവോ ഈ ജീവിതത്തില്‍ .. ഇനി നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും തിരുവനന്തപുരത്തെ മേത്തന്‍ മണി കാണാന്‍ മറക്കരുത്.. നമ്മുടെ നാടിനെ അറിയുന്നില്ലെങ്കില്‍ പിന്നെയെന്തരിഞ്ഞിട്ടെന്തു.. അതാണ്‌ എന്റെ മനസ്സിലെ ചിന്ത.. അത് കൊണ്ട് തന്നെ നാടിനെയും നാടിന്റെ സംസ്കൃതിയെയും അറിയാനുള്ള എന്റെ എളിയ ശ്രമമാണ് ഇതൊക്കെ.. അഭിപ്രായത്തിന് നന്ദി..

  @ മയില്‍പീലി.... നന്ദി.. വീണ്ടും വരുമല്ലോ....

  @ സീത*.. ഞാന്‍ തിരുവനന്തപുരത്തെ എന്റെ സുഹൃത്തുക്കളോട് തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ആ ഘടികാരവും മണിമുട്ടും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ്.. പക്ഷെ മേത്തന്റെ രൂപവും ആടും പ്രവര്‍ത്തിക്കുന്നില്ല.. അഭിപ്രായത്തിന് നന്ദി ഓപ്പോളേ..

  @ Lipi Ranju.. സന്തോഷം ലിപിചേച്ചി.. നന്ദി ഈ അഭിപ്രായത്തിന്

  @ വാല്യക്കാരന്‍.. സാഗര്‍ ഏലിയാസ്‌ ജാക്കി.. മകനെ നീയെന്നെ ചിരിപ്പിച്ചു കൊല്ലും.. :) ഇനി പോവുമ്പോള്‍ മറക്കാതെ കാണണം മേത്തന്‍ മണി.. കൃത്യമായ സ്ഥലമൊക്കെ ഇവിടെ നോക്കി ഉറപ്പിച്ചിട്ട് പൊക്കോളൂ.. :)

  @ നിരക്ഷരൻ.. മനോജേട്ടാ.. യാത്രകള്‍ സൈറ്റിലേക്ക് ഈ ലേഖനം പരിഗണിച്ചതില്‍ സന്തോഷം.. വീണ്ടും വരിക..

  @ ഷൈജു.എ.എച്ച്.. ഈ പോസ്റ്റ്‌ ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.. ഇനിയും വരിക.. എന്നാല്‍ കഴിയുന്ന വിഭവങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കാം ഇനിയും.. നന്ദി..

  @ വേണുഗോപാല്‍ ... അല്പം വൈകിയാണെലും ഈ സന്ദര്‍ശനത്തിനു നന്ദി പറയട്ടെ ഞാന്‍ .. ഇനിയും വരുമല്ലോ..

  @ ബഡായി.... എന്റെ എഴുത്ത് ഇഷ്ടമായി എന്ന് പറഞ്ഞതില്‍ അതിയായ സന്തോഷം.. ഇനിയും വരിക..

  ReplyDelete
 40. കുഞ്ഞുന്നാളില്‍ ആ മണി മുഴങ്ങുന്നതും അപ്പോള്‍ രണ്ടാടുകള്‍ വന്നു പരസ്പരം മുട്ടുന്നതും കാണാന്‍ വേണ്ടി മാത്രം മണിക്കൂറ് തോറും നോക്കിയിരിക്കുമായിരുന്നു. അതെ ഇന്നും പദ്മനാഭ സ്വാമി ക്ഷേത്രം എന്നോര്‍ക്കുമ്പോള്‍ ആദ്യം ഈ മണിയാണ് മനസ്സില്‍ ഓടിയെത്തുക . നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ മണി ഇന്നും തലയുയര്‍ത്തി തന്നെ അവിടെ നില്‍ക്കുന്നു

  ReplyDelete
 41. താങ്ക്സ് സന്ദീപ്, കുട്ടിക്കാലത്ത് ആ മണിയുടെ മുമ്പില്‍ അത്ഭുതത്തോടെ നോക്കി നിന്ന് മണിയൊച്ച കേള്‍ക്കാന്‍ കാത്തത് ഓര്‍മ്മ വന്നു. ഡിജിറ്റല്‍ മണി അറ്റാച്ച് ചെയ്തത് ഉചിതമായി

  ReplyDelete
 42. ആശംസകള്‍ ..അറിവ് പകരുന്ന പോസ്റ്റ്

  ReplyDelete
 43. ഈ മേത്തന്‍ മണിയുടെ ചരിത്രം ഇപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് . വളരെ നന്ദി സന്ദീപ് ഈ പോസ്റ്റിനു

  ReplyDelete
 44. Thanks for the information :)

  Aashamsakalode
  http://jenithakavisheshangal.blogspot.com/

  ReplyDelete
 45. പുക കണ്ണട യില്‍ ആദ്യം...മീറ്റില്‍ വച്ച് കണ്ടിരുന്നു ......

  നല്ല പോസ്റ്റ്‌ ! കുറെ കാര്യം അറിയാന്‍ കഴിഞ്ഞു
  പിന്തുടരുന്നു ഇനിയും വരാം
  ആശംസകള്‍ .....................

  ReplyDelete
 46. പോസ്റ്റ് നേരത്തെ തന്നെ വായിച്ചിരുന്നു. കമന്റ് എഴുതാതെ മാറ്റിവെച്ച് വീണ്ടും വായിച്ചു.സന്ദീപിന്റെ സര്‍ഗാത്മക രചനകളുടെ തിളക്കത്തോട് ഈ രചനയെ ചേര്‍ത്തു വെച്ച് നോക്കുകയായിരുന്നു ഞാന്‍...

  ഇന്‍ഫര്‍മേറ്റീവായ പോസ്റ്റ്.നന്നായിട്ടുണ്ട്.പക്ഷേ സന്ദീപിന്റെ സര്‍ഗാത്മക രചനകളുടെ രത്നത്തിളക്കം ഇതിനു കൈവന്നില്ല എന്ന സ്നേഹപൂര്‍വ്വമുള്ള എന്റെ അഭിപ്രായം- എന്റെ മാത്രം അഭിപ്രായം എന്ന രീതിയില്‍ ഉള്‍ക്കൊണ്ടാല്‍ മതി.

  ReplyDelete
 47. സന്ദീപ്‌,
  മേത്തന്‍ മണി സന്ദര്‍ശകരെ ഇന്നും ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. ഇന്നത്‌ പ്രവര്ത്തിക്കുന്നോ എന്നറിയില്ല.ഇത്തരം ബ്ലോഗുകള്‍ കാണാതെ പോയാല്‍ നഷ്ടം തന്നെ. ആശംസകള്‍. വന്നും,പോയീം ഇരിക്കാം .........

  ReplyDelete
 48. ഒരിക്കലെ കണ്ടിട്ടുള്ളൂ..തിരുവന്തപുരം

  കന്യാകുമാരി ആയിരുന്നു സ്കൂള്‍ വിനോദ

  യാത്ര അന്നൊക്കെ...

  മേതന്‍ മണിയുടെ മുന്നില്‍ ടീച്ചേര്‍സ് എല്ലാവരെയും

  ക്യു നിര്‍ത്തും.മണിക്കൂറില്‍ ഒന്ന് മാത്രം അടിക്കുന്ന

  ഈ അദ്ഭുത മണി കാണാന്‍...ഈ പോസ്റ്റിനു നന്ദി

  സന്ദീപ്‌...

  ReplyDelete
 49. മേത്തന്‍ മണി. ചരിത്ര സ്മൃതിയുണര്‍ത്തുന്ന നാഴികമണി

  ഈ പരിചയപ്പെടുത്തലിനു നന്ദി സന്ദീപ്‌.

  ReplyDelete
 50. മേത്തന്‍ മണി കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു ചരിത്രം അറിയില്ലായിരുന്നു..പരിചയപ്പെടുത്തലിനു നന്ദി.

  ReplyDelete
 51. എനിക്കറിയില്ലാരുന്നു ഈ ചരിത്രമൊന്നും... നന്ദി ഈ പോസ്റ്റിനു...

  ReplyDelete