പ്രിയ കൂട്ടുകാരി,
ഇന്നലെ നീ അയച്ച SMS കിട്ടി ഏകദേശം ഒരു മണിക്കൂറിനു ശേഷം ഇവിടെയും മഴ പെയ്തിരുന്നു. വേനലിലെ ഒരു മഴ ഏറെ കൊതിക്കുന്നുന്നതാണെങ്കിലും ഇന്നലത്തെ മഴ തികച്ചും അപ്രതീക്ഷിതമായിരുന്നു. മനസ്സും ശരീരവും കുളിര്‍ത്തിരിക്കുന്നു. കുറെ ഓര്‍മ്മകള്‍ക്കൊപ്പം ആ മഴ എന്റെ വരണ്ട മണ്ണില്‍ ആഴ്ന്നിറങ്ങി.
വീടിന്റെ വരാന്തയില്‍ നിഴലും വെളിച്ചവും ഇണ ചേരുന്ന ഒരു കോണില്‍ കപ്പലണ്ടി കൊറിച്ചും ചൂടുകട്ടന് ചായ ഊതി കുടിച്ചും ഞാന്‍ മഴയെ ആസ്വദിച്ചു. പുതുമഴയുടെ ഗന്ധം എന്നില്‍ ലഹരിയായ് നിറഞ്ഞു കവിഞ്ഞു. ,മഴ നനയാന്‍ ഉള്ളു കൊതിച്ചുവെങ്കിലും ഏതോ വീണ്ടു വിചാരത്തില്‍ ബന്ധനസ്ഥനായിരുന്നു ഞാന്‍. അപ്പോഴും എന്റെ ഓര്‍മ്മകള്‍ മഴ നനയുകയായിരുന്നു. പഴയ ചങ്ങാതിമാര്‍ക്കൊപ്പം മഴനൃത്തം ചെയ്യുകയായിരുന്നു. കടന്നു പോയ ആ നാളുകളെ, ഓര്‍മ്മകള്‍ എന്നു പേരു ചൊല്ലി ഞാന്‍ മനസ്സിന്റെ ഇരുണ്ട മൂലയില്‍ വലിച്ചെറിഞ്ഞതായിരുന്നു പണ്ടെന്നോ. അപ്പൊ പെയ്ത മഴയില്‍ ഉയിര്‍കൊണ്ട ഈയാം പാറ്റകള്‍ക്കൊപ്പം എന്റെ ഓര്‍മ്മകള്‍ വീണ്ടും എനിക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു. അതില്‍ ചിലതു ചിറകറ്റു നിലത്തു വീണു പിടയുന്നുണ്ടായിരുന്നു.
രാവേറെ ചെന്നപ്പോള്‍ തേങ്ങി കരഞ്ഞുറങ്ങി പോയി എന്റെ മഴ കുഞ്ഞ്. പ്രാചീനഗോത്രശീലുകളില് മുങ്ങിയ ഒരു താരാട്ട് പാട്ട് കേട്ടപോല് ഞാനും മഴയോടൊപ്പം ഉറങ്ങി.
രാവിലെ എണീറ്റപ്പോള്‍ വൈകിയിരുന്നെങ്കിലും എവിടെയും പോകാനില്ലാത്തതു കൊണ്ടു മുറ്റത്തേക്കിറങ്ങി. മഴ കൊടുത്ത മാറ്റം എവിടെയും പ്രകടമായിരുന്നു. ചെടികളുടേയും മരങ്ങളുടെയും ഇലകളില്‍ പൊതിഞ്ഞിരുന്ന പൊടി മഴ കഴുകി കളഞ്ഞിരുന്നു. വെയിലേറ്റ് അവ പതിവിലും തിളങ്ങി നിന്നു. മാസങ്ങള്‍ക്കു മുന്‍പ് മുറിച്ചിട്ട കൊന്ന തെങ്ങിന്റെ ദ്രവിച്ചു തുടങ്ങിയ ശരീരത്തില്‍ അങ്ങിങ്ങായി വെളുക്കെ ചിരിച്ചു കൊണ്ടു കൂണ്കിടാങ്ങള്. ഇടിമിന്നലില്‍ കൂണ് മുളയ്ക്കുമെന്നു ആരോ പറഞ്ഞതു ഞാന്‍ വെറുതെ ഓര്‍ത്തു പോയി.
ഇനിയും കുമ്മായം തേച്ചിട്ടില്ലാത്ത ഇഷ്ടിക മതിലിന്റെ ചുവപ്പിനെ മൂടികൊണ്ട് പച്ച നിറം പായലായി പടര്‍ന്നു കയറിയിരിക്കുന്നു. ജീവന്റെ പരിണാമ വീഥിയില്‍ പായലും ഞാനും കൈകോര്‍ത്തു നടന്നു കുറച്ചു ദൂരം. പിന്നെ നിഴലുകള്‍ പിരിഞ്ഞ സന്ധ്യയില്‍ ഞങ്ങള്‍ രണ്ടു വഴിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇനി ഞാന്‍ മടങ്ങട്ടെ.
ഇന്നലെ നീ അയച്ച SMS കിട്ടി ഏകദേശം ഒരു മണിക്കൂറിനു ശേഷം ഇവിടെയും മഴ പെയ്തിരുന്നു. വേനലിലെ ഒരു മഴ ഏറെ കൊതിക്കുന്നുന്നതാണെങ്കിലും ഇന്നലത്തെ മഴ തികച്ചും അപ്രതീക്ഷിതമായിരുന്നു. മനസ്സും ശരീരവും കുളിര്‍ത്തിരിക്കുന്നു. കുറെ ഓര്‍മ്മകള്‍ക്കൊപ്പം ആ മഴ എന്റെ വരണ്ട മണ്ണില്‍ ആഴ്ന്നിറങ്ങി.

രാവേറെ ചെന്നപ്പോള്‍ തേങ്ങി കരഞ്ഞുറങ്ങി പോയി എന്റെ മഴ കുഞ്ഞ്. പ്രാചീനഗോത്രശീലുകളില് മുങ്ങിയ ഒരു താരാട്ട് പാട്ട് കേട്ടപോല് ഞാനും മഴയോടൊപ്പം ഉറങ്ങി.
രാവിലെ എണീറ്റപ്പോള്‍ വൈകിയിരുന്നെങ്കിലും എവിടെയും പോകാനില്ലാത്തതു കൊണ്ടു മുറ്റത്തേക്കിറങ്ങി. മഴ കൊടുത്ത മാറ്റം എവിടെയും പ്രകടമായിരുന്നു. ചെടികളുടേയും മരങ്ങളുടെയും ഇലകളില്‍ പൊതിഞ്ഞിരുന്ന പൊടി മഴ കഴുകി കളഞ്ഞിരുന്നു. വെയിലേറ്റ് അവ പതിവിലും തിളങ്ങി നിന്നു. മാസങ്ങള്‍ക്കു മുന്‍പ് മുറിച്ചിട്ട കൊന്ന തെങ്ങിന്റെ ദ്രവിച്ചു തുടങ്ങിയ ശരീരത്തില്‍ അങ്ങിങ്ങായി വെളുക്കെ ചിരിച്ചു കൊണ്ടു കൂണ്കിടാങ്ങള്. ഇടിമിന്നലില്‍ കൂണ് മുളയ്ക്കുമെന്നു ആരോ പറഞ്ഞതു ഞാന്‍ വെറുതെ ഓര്‍ത്തു പോയി.
ഇനിയും കുമ്മായം തേച്ചിട്ടില്ലാത്ത ഇഷ്ടിക മതിലിന്റെ ചുവപ്പിനെ മൂടികൊണ്ട് പച്ച നിറം പായലായി പടര്‍ന്നു കയറിയിരിക്കുന്നു. ജീവന്റെ പരിണാമ വീഥിയില്‍ പായലും ഞാനും കൈകോര്‍ത്തു നടന്നു കുറച്ചു ദൂരം. പിന്നെ നിഴലുകള്‍ പിരിഞ്ഞ സന്ധ്യയില്‍ ഞങ്ങള്‍ രണ്ടു വഴിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇനി ഞാന്‍ മടങ്ങട്ടെ.
ഇന്നിന്റെ പ്രാര്‍ത്ഥനയില്‍ ഇതു കൂടി ചേര്‍ക്കാം -
" പ്രകൃതിയിലേക്കുള്ള എന്റെ കണ്ണുകള്‍ അടയാതിരിക്കട്ടെ." . നേരം ഏറെ വൈകിയിരിക്കുന്നു. മഴചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത ക്യാന്‍വാസ് ഞാന്‍ വൃത്തിയില്‍ പൊതിഞ്ഞു നിനക്കയക്കുന്നു.
എന്ന്
നിന്റെ സ്വന്തം
23/02/2011 മഴക്കൂട്ടുകാരന്
നന്നായിടുണ്ട്...
ReplyDeleteമഴത്തുള്ളികൾ ഉള്ളിലേക്ക് ഊർന്നിറങ്ങി..
ReplyDeleteനന്നായി എഴുതി
ആശംസകൾ!
നന്നായിട്ടുണ്ട് ആശംസകള്‍
ReplyDeleteആശംസകള്‍
ReplyDeleteനന്നായിട്ടുണ്ട് ആശംസകള്‍
ReplyDeleteഇവിടെ വന്നു എന്റെ മഴ വാക്കുകള്‍ വായിച്ചവര്‍ക്കും ആശംസകള്‍ എഴുതിയവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി
ReplyDeleteനിഴലും, വെളിച്ചവും,മഴയും ,പ്രണയവും,
ReplyDeleteനിറങ്ങളും ,പായലും എല്ലാം നിന്നോട് സംസാരിച്ചു തുടങ്ങിയിരിക്കുന്നു
ഇനിഎഴുതുക ഒരു നല്ല തുടക്കവും ഒരു നല്ല ഒടുക്കവും നിന്റെ പേ നയില്‍ ,
ഒട്ടിപിടിച്ചു നില്‍പ്പുണ്ട്.sandeep aashmsakal
"ജീവന്റെ പരിണാമ വീഥിയില്‍ പായലും ഞാനും കൈകോര്‍ത്തു നടന്നു കുറച്ചു ദൂരം. പിന്നെ നിഴലുകള്‍ പിരിഞ്ഞ സന്ധ്യയില്‍ ഞങ്ങള്‍ രണ്ടു വഴിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇനി ഞാന്‍ മടങ്ങട്ടെ."
ReplyDeleteമഴ ഇന്നെനിക്കു ഏറ്റവും പ്രിയപ്പെട്ട പ്രകൃതിയുടെ ഭാവമാണ്...
ഞാന്‍ ഇത്രമാത്രം മഴയെ പ്രണയിക്കാന്‍ കാരണം പപ്പേട്ടനാണ്...
എത്ര കേട്ടാലും മതിവരില്ലാത്ത മഴയുടെ ചറപറ സംഗീതം എന്നും എന്നെ മറ്റേതോ ലോകത്തിലേക്ക് നയിച്ചിട്ടുണ്ട്...
ഏതായാലും പോസ്റ്റ് വായിച്ചു ഞാനും മഴക്കൂട്ടുകാരനോപ്പം കുറെ നേരം വരാന്തയില്‍ കട്ടന്‍ ചായ കുടിച്ച്, കപ്പലണ്ടി കൊറിച്ചു ഇരുന്നു കേട്ടോ..
സന്ദീപ് വളരെ നന്ദി, ഓഫീസിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നും കുറെ നേരം എന്നെ മഴിയിലേക്ക് ലയിപ്പിച്ചതിന്....
നന്നായിട്ടുണ്ട് , മഴത്തുള്ളി മനസ്സില്‍ ആഴ്നിറങ്ങി , നമ്മുടെ നാടിനെ ഒരുപാട് മിസ്സ് ചെയ്യുന്നു .
ReplyDeleteഇവിടെ ഇതു വരെ എഴുതിയവരിൽ, എഴുതാൻ പോകുന്നവരിൽ, എത്ര പേർ മഴ പെയ്യുമ്പോൾ, മഴയിലിറങ്ങി നില്‍ക്കാറുണ്ട്? ;)
ReplyDelete"രാവേറെ ചെന്നപ്പോള്‍ തേങ്ങി കരഞ്ഞുറങ്ങി പോയി എന്റെ മഴ കുഞ്ഞ്"... നന്നായിട്ടുണ്ട് സന്ദീപ്... അഭിനന്ദനങ്ങള്‍...
ReplyDeleteGood.. Keep it up
ReplyDeletenanaayirikkunnu -serin
ReplyDeleteവളരെ നല്ല ഭാഷയില്‍ മഴ തുള്ളികളെ പോലെ ഹൃദയത്തിലേക്ക് ആയ്ന്നിറങ്ങുന്ന വരികള്‍ ആശംഷകള്‍
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteമഴക്കൂട്ടുകാരാ......നന്നായിരിക്കുന്നു മഴക്കുറിപ്പ്....
ReplyDeleteനല്ല മഴ....!!
ReplyDeleteആശംസകൾ...
ആശംസകള്‍ ,,നന്നായി എന്ന് പറഞ്ഞാല്‍ പുകഴ്ത്തുകയാണ് എന്ന് തോന്നരുത് ...
ReplyDeleteകൊള്ളാം ...
ReplyDeleteഓര്‍മ്മയുടെ ഇറയത്തു നിന്നും മഴവെള്ളം കുത്തിയൊലിച്ചു പോകുന്നേയില്ല. അതവിടെത്തന്നെയങ്ങനെ കെട്ടിക്കിടക്കുന്നത് കൊണ്ടാകണം ഈ വരികളത്രയും ഞാന്‍ എന്നോട് തന്നെയെന്നപോല് എനിക്കനുഭവമാകുന്നത്.
ReplyDeleteമഴയുടെ സുഹൃത്തിന് നന്ദി.
നല്ലരചന. ഹൃദ്യമായ വായനാനുഭവം. ഇടയ്ക്കൊക്കെ www.thanalonline.com ല്‍ വരാം, എഴുതാം.
ReplyDeletehttp://www.thanalonline.com
cpaboobacker.blogspot.com
kulirchandanam.blogspot.com
mails to cpaboobacker@gmail.com
വേറൊന്നും ചെയ്യാനില്ലെങ്കില്‍
ReplyDeleteപുറത്ത് പോകാനൊന്നുമില്ലെങ്കില്
പൊതുയാത്രകളൊന്നുമില്ലെങ്കില്
വീട് ചോരുകയില്ലെങ്കില്,
അന്നന്ന് വേല ചെയ്ത് അന്നന്ന് അന്നം കണ്ടെത്തേണ്ടവരല്ലെങ്കില് കപ്പയും ഇഞ്ചിയും മഞ്ഞളും നെല്ലുമൊന്നും ഉണക്കാനില്ലെങ്കില് കുട്ടികള്‍ നടന്ന് സ്കൂളില്‍ പോയിട്ടില്ലെങ്കില്‍
വീട്ടില്‍ പൊതുചടങ്ങുകളൊന്നുമില്ലെങ്കില്,
കുടയെടുക്കാന്‍ മറന്നിട്ടില്ലെങ്കില്‍,
അവധിദിവസവും കലവറ നിറയെ സാധനങ്ങളുമുണ്ടെങ്കില്‍....
ഹോ മഴയെത്ര സുന്ദരം
(ചുരുക്കിപ്പറഞ്ഞാല്‍..തൊഴില്‍, സാമൂഹിക, സാമ്പത്തിക, കാല്പനിക, ആരോഗ്യപരമായി എല്ലാര്ക്കും സമയാസമയങ്ങളില്‍ പൊക്കിപ്പറയാനും തള്ളിപ്പറയാനുമുള്ള ഒരു പ്രകൃതിപ്രതിഭാസമാകുന്നു പാവം മഴ)
ഇവിടെ വന്നു കുറച്ചു കഥകള്‍ വായിച്ചു. പുതുമയുള്ള എഴുത്താണ് താങ്കളുടേത്.
ReplyDeleteകഥയുടെ പുതുവസന്തം പ്രതീക്ഷിക്കട്ടെ.
സമയം പോലെ വീണ്ടും വരാം. നല്ല കഥകള്‍ വായിക്കാന്‍.
ആശംസകളോടെ.
അജിത്ത് മഷേ ... കലക്കി ട്ടോ. :)
@kaviurava.. നന്ദി കെ. സി. ഈ സ്നേഹത്തിനും പിന്തുണയ്ക്കും
ReplyDelete@മഹേഷ് വിജയന്.. ശരിയാണ് മഹേഷ്.. പപ്പേട്ടന്റെ പല കഥകളിലും സിനിമകളിലും മഴ ഒരു കഥാപാത്രമായി ഒളിഞ്ഞും തെളിഞ്ഞും നമ്മോടു സംവദിക്കാറുണ്ട്.. എന്തു കൊണ്ടോ എനിക്കും മഴയോട് പ്രണയമാണ്..
@sinu.. പാട്ടിന്റെ പ്രിയകൂട്ടുകാരി.. നിനക്ക് ഞാന്‍ ഒരു മഴ സംഗീതം പകര്‍ന്നു നല്ക്കുന്നു.. അതിന്റെ നേര്‍ത്ത ഈണത്തില്‍ നീ ഗൃഹാതുരതയോടെ നാടിനെ ഓര്‍ക്കുക..
@Sabu M H.. സാബൂ.. തീര്‍ച്ചയായും ഞാനുണ്ടാകും മഴ നനയാന്‍.. മഴയുള്ള ഇടവമാസത്തിലെ വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ മഴയുണ്ടെങ്കില്‍.. പുസ്തകസഞ്ചി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൈക്കിളിന്റെ പുറകില്‍ വെച്ച് മഴ നനഞ്ഞു, ആസ്വദിച്ചു പോയിരുന്ന ഒരു കൌമാരമുണ്ടായിരുന്നു എനിക്ക്.. ഇപ്പോഴും അതിന്റെ ബാക്കിയെന്ന പോല്‍ കുടയുണ്ടായിട്ടും നിവര്‍ത്താതെ പലപ്പോഴും മഴ നനയുന്നത് മഴയോടുള്ള ഇഷ്ടം കൊണ്ടാണ്..
@അഭിജിത്ത്. കെ . ദീപക്.. നന്ദി അഭിജിത്ത്
@കിങ്ങിണിക്കുട്ടി.. thnx dear..
@sareena mannarmala.. നന്ദി.. വീണ്ടും വരിക
@കൊമ്പന്.. എന്റെയീ വരികള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..
@ABDULLA JASIM IBRAHIM... നന്ദി.. ഈ വായനയ്ക്ക്
@kayal nila..
മഴകൂട്ടുകാരി.. പ്രിയഗൗരി.. ഈ ആഭിപ്രായത്തിനു നന്ദി... ഇനിയും വരിക..
@വീ കെ.. നല്ലൊരു മഴ ഞാനും ആശംസിക്കുന്നു.. നന്ദി..
@faisalbabu..
പുകഴ്ത്തലിന്റെ ആവശ്യമൊന്നുമില്ല.. സങ്കോചമില്ലാതെ അഭിപ്രായങ്ങള്‍ പറയാമിവിടെ.. സ്വാഗതം..
@രമേശ് അരൂര്‍.. ഗൊള്ളാം എന്നല്ലല്ലോ രമേശേട്ടാ.. :)
@നാമൂസ്.. ഈ മഴ ചിന്തകള്‍ എന്റെ മാത്രം സ്വന്തമല്ല.. മഴയെ സ്നേഹിക്കുന്ന എല്ലാര്ക്കും ഈ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകും എപ്പോഴെങ്കിലും.. പ്രകൃതിയെ.. മഴയെ എല്ലാ കാലവും ഒരേ പോലെ നമുക്ക് സ്നേഹിക്കാം മഴകൂട്ടുകാരാ..
@corridor.. സി.പി സാര്‍ .. തണലില്‍ ഞാന്‍ വന്നിട്ടുണ്ട്.. അവിടത്തെ രചനകള്‍ വായിച്ചിട്ടുണ്ട്.. എന്റെ എഴുത്തില്‍ നിലവാരമുണ്ടോ എന്ന് അറിയില്ലാ.. ഈ അപകര്‍ഷതാബോധം കൊണ്ട് തന്നെ ഒരു മഗസിനിലേക്കും അയച്ചു കൊടുത്തിട്ടില്ല.. ഈ മഴകുറിപ്പ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.. തുടര്‍ന്നുള്ള പോസ്റ്റുകളിലും വരണമെന്ന് അഭ്യര്‍ത്ഥന..
@ajith... അജിത്തേട്ടാ.. കമന്റിലെ ആക്ഷേപം ഇശ്ശി ബോധിച്ചു.. അങ്ങനെയുള്ളവരും ഉണ്ടാവും.. ഞാന്‍ അങ്ങനെയല്ല എന്ന് മാത്രം പറയുന്നു ഈ അവസരത്തില്‍ .. മറ്റുള്ളവരെ പറ്റി പറയാന്‍ ഞാന്‍ ആളല്ല.. എനിക്കിതുവരെ മഴ ഒരു ശല്യമായി തോന്നിയിട്ടില്ല.. മഴയെന്ന പേരില്‍ ഒരു കാര്യവും മുടക്കിയിട്ടില്ല ഇതുവരെ... മഴയത്തുള്ള യാത്രകളെ ജോലികളെ കളികളെ ഒക്കെ ചെറുപ്പത്തിലെ മുതല്‍ ശീലങ്ങളാക്കിയത് കൊണ്ടാവും..
@ഭാനു കളരിക്കല്‍.. വളരെ നന്ദി.. വീണ്ടും വരിക കൂട്ടുകാരാ.. കഥയുടെ വസന്തങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കാം..
മഴക്കൂട്ടുകാരന് ഈ പൊള്ളുന്ന ചൂടിലും ഒരു കുളിരായ് മനസ്സിലേക്ക് പെയ്തിറങ്ങി ..നന്നായിരിക്കുന്നു .
ReplyDeleteashamsakal sandeep...
ReplyDelete"അപ്പോഴും എന്റെ ഓര്‍മ്മകള്‍ മഴ നനയുകയായിരുന്നു."
ReplyDeleteഇഷ്ടായി സന്ദീപ്...., ഈ മഴയില്‍ ഞാനും ഒന്ന് നനഞ്ഞു കയറി.
സ്നേഹപുലരി മഴ...
ReplyDeleteദേ പുറത്ത് പുലരിയെ ഉണർത്തി കൊണ്ട് ചാറ്റൽ മഴയുണ്ട്..
ആ മഴഗന്ധം ന്റെ അനിയൻ കുട്ടിയ്ക്കും പകർന്നു കൊണ്ട്...
സ്നേഹം..വിനുവേച്ചി...!
മഴ പെയ്തു കൊണ്ടെയിരിക്കട്ടെ.. സ്നേഹം പോലെ.. തോരാത്ത മഴ
ReplyDeleteപുല്ലും പായലും പൂവും നിലാവും നിനവും കിനാവും നിഴലും വെളിച്ച്വും ഓർമ്മയും കർമ്മവും മഴയുടെ അഴകും ഇണക്കിവിളക്കിയ ഈ രചന എനിക്കിഷ്ടമായി.
ReplyDeleteരാവേറെ ചെന്നപ്പോള്‍ തേങ്ങി കരഞ്ഞുറങ്ങി പോയി എന്റെ മഴ കുഞ്ഞ്. പ്രാചീനഗോത്രശീലുകളില് മുങ്ങിയ ഒരു താരാട്ട് പാട്ട് കേട്ടപോല് ഞാനും മഴയോടൊപ്പം ഉറങ്ങി.
ReplyDeleteസന്ദീപേ നിന്റെ ആ സ്നേഹമഴയിൽ ഞാനാവോളം നനഞ്ഞുകുതിർന്നതല്ലേ ഇഷ്ടാ ? മതിവരുവോളം ആസ്വദിച്ചാ മഴയുടെ ഓർമ്മകൾ നമ്മുടെ സൗഹൃദത്തിന് ഒരായിരം മഴവില്ലുകൾ ചാർത്തട്ടെ. ആശംസകൾ.
സന്ദീപിന്റെ ഈ മഴക്കുറിപ്പ് കൊള്ളാം ട്ടോ ..!
ReplyDelete" പ്രകൃതിയിലേക്കുള്ള എന്റെ കണ്ണുകള്‍ അടയാതിരിക്കട്ടെ." . നേരം ഏറെ വൈകിയിരിക്കുന്നു. മഴചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത ക്യാന്‍വാസ് ഞാന്‍ വൃത്തിയില്‍ പൊതിഞ്ഞു നിനക്കയക്കുന്നു....... ആശംസകൾ
ReplyDeleteകൊള്ളല്ലോ ... ആശംസകള്‍ സന്ദീപ്..
ReplyDeleteഞാനിതൊരു മഴക്കവിതയായി വായിക്കുന്നു.....
ReplyDeleteമഴയുമായി ചേർത്തുവെച്ച കാവ്യാത്മകമായ ബിംബകൽപ്പനകൾക്ക് നല്ല തിളക്കമുണ്ട്....
നന്നായി സന്ദീപ്
ReplyDelete