ഞായറാഴ്ച്ച.. !!!
ഒരു പകല്‍ മയക്കത്തിന്റെ ആലസ്യത്തില്‍ എവിടെയോ ഒരു കോഴിയെ അറക്കപ്പെട്ടു. മുറിപ്പെട്ട രക്തകുഴലിലൂടെ പുറത്തേക്കൊഴുകിയ ചോരയ്ക്ക് ചെങ്കൊടിയുടെ ചുവപ്പായിരുന്നു. സഖാക്കള്‍ ആ സാധു ജീവനെ രക്തസാക്ഷിയെന്നു വിളിച്ചു, വിപ്ലവാഭിവാദ്യങ്ങള്‍ മുഴക്കി.
കുറിതൊട്ട ഭക്തര്‍ അപ്പോള്‍ കുരുതിയെന്നു പറഞ്ഞു ഭക്ത്യാദരങ്ങളോടെ ബലിക്കളത്തിനു ചുറ്റും കൈകൂപ്പിനിന്നു.
വടക്കൊരിടത്തു അരപ്പട്ടക്കെട്ടിയൊരു വിശ്വാസി മൂന്നുവട്ടം കലിമ ചൊല്ലി പച്ചിരുമ്പിന്റെ തിളക്കം കോഴി കഴുത്തില്‍ വീഴ്ത്തി.
തൊണ്ടക്കുഴിയില്‍ തങ്ങിയൊരു ആര്‍ത്തനാദത്തില്‍ പാതിയറക്കപ്പെട്ടൊരു ശിരസ്സോടെ മനുഷ്യസംസ്ക്കാരത്തിന്റെ ആദിമസ്ഥലികളില്‍ മുഴങ്ങിയൊരു വിരാടതാളത്തിനൊപ്പിച്ചു കോഴി ചുവടുവെച്ചു;
ചിറകിട്ടടിച്ചു മേലോട്ടുയര്‍ന്നു;
ചലനമറ്റു നിപതിച്ചു.
മഞ്ഞുപോലെ വെളുത്ത തൂവല്‍കെട്ട് ചോരയില്‍ കുതിര്‍ന്നു നനഞ്ഞൊട്ടി.
തൂവലുടുപ്പുകള്‍ വലിച്ചു കീറപ്പെട്ടു. മാംസളദേഹത്തില്‍ രക്തചന്ദനലേപനം പോല്‍ വറവുകൂട്ടുകള്‍ തേച്ചു പിടിപ്പിച്ചു. തിളയ്ക്കുന്ന എണ്ണയ്ക്കുള്ളില്‍ നീറിയൊടുങ്ങി. ആരുടെയോ വീടിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നും മസാല മണമുയര്‍ന്നു.
ലഹരിയുടെ വട്ടമേശയ്ക്ക് ചുറ്റും കസേരകള്‍ ചേര്‍ത്തിടപ്പെട്ടു. അബോധത്തിന്റെ നടുത്തളത്തില്‍ പ്രതിധ്വനിക്കുന്ന അട്ടഹാസത്തിന്റെ പല്ലിടകളില്‍ കുരുങ്ങി നിന്നു, വെന്ത മാംസത്തിന്റെ നേര്‍ത്തഞാരുകള്‍ .
അപ്പോള്‍ , ബലിത്തറയില്‍ ഉറഞ്ഞു കൂടിയ രക്തക്കറയില്‍ നിന്നും മനുഷ്യ ഉടലാര്‍ന്നൊരു കുക്കുടന്‍ രൂപം വെച്ചു വന്നു. അതെന്റെ മനസ്സിന്റെ വെളിമ്പുറങ്ങളില്‍ ഉണക്കാനിട്ട അജ്ഞതയെ കൊത്തിതിന്നു തുടങ്ങി. അവിടെ എനിക്ക് വെളിപ്പെട്ടു വന്നത് അറുക്കപ്പെട്ട കോഴിയുടെ അനേകം വരുന്ന പൂര്‍വ്വജന്മപരമ്പരയുടെ നീണ്ട നാള്‍വഴി രേഖകളായിരുന്നു.
പുണ്യപാപങ്ങള്‍ വിചാരണ ചെയ്യപ്പെടാതെ
ആവര്‍ത്തനങ്ങളും അനിവാര്യവുമായ കുരിശുമരണങ്ങള്‍ ഏറ്റുവാങ്ങി
ഒരു ബലിമൃഗത്തിന്റെ നിസ്സഹായതയില്‍
ഒരു ദേഹി സ്വദേഹം വെടിഞ്ഞു
മറ്റൊരു ദേഹത്തില്‍ ചെന്നു ചേരുകയായിരുന്നു ഇതുവരെ.
ജനിമൃതികളുടെ മിന്നലാട്ടങ്ങളില്‍ അവരുടെ വ്യര്‍ത്ഥദേഹങ്ങള്‍ ആരുടെയോ രസനകളെ ഉദ്ദീപിപ്പിക്കുകയും ജഠരാന്തര്‍ഭാഗങ്ങളെ നിറയ്ക്കുകയും ചെയ്തു പോന്നു.
മായികലോകത്തിന്റെ ഭ്രമണവേഗങ്ങളില്‍ നിന്നും ബോധമണ്ഡലത്തിലേക്ക് കശക്കിയെറിയപ്പെട്ട ഞാന്‍ സ്വപ്നഭംഗത്തിന്റെ അങ്കലാപ്പോടെ ഞെട്ടിയുണര്‍ന്നു. ഉള്‍ക്കാഴ്ചയുടെ കാണാകയങ്ങളില്‍ തെളിയപ്പെട്ട നീര്‍കുമിളകാഴ്ചകള്‍ സ്മൃതിപഥത്തില്‍ നിന്നും മായുംമുന്‍പേ അവയെ ഞാന്‍ അക്ഷരങ്ങളില്‍ പകര്‍ത്താന്‍ തുടങ്ങി. അപ്പോഴും നെറ്റിയില്‍ ഉരുണ്ടുകൂടിയ സ്വേദകണങ്ങളും ഉയര്‍ന്ന ശ്വാസഗതിയും അടങ്ങിയിരുന്നില്ല.
10/07/2011
ഒരു പകല്‍ മയക്കത്തിന്റെ ആലസ്യത്തില്‍ എവിടെയോ ഒരു കോഴിയെ അറക്കപ്പെട്ടു. മുറിപ്പെട്ട രക്തകുഴലിലൂടെ പുറത്തേക്കൊഴുകിയ ചോരയ്ക്ക് ചെങ്കൊടിയുടെ ചുവപ്പായിരുന്നു. സഖാക്കള്‍ ആ സാധു ജീവനെ രക്തസാക്ഷിയെന്നു വിളിച്ചു, വിപ്ലവാഭിവാദ്യങ്ങള്‍ മുഴക്കി.
കുറിതൊട്ട ഭക്തര്‍ അപ്പോള്‍ കുരുതിയെന്നു പറഞ്ഞു ഭക്ത്യാദരങ്ങളോടെ ബലിക്കളത്തിനു ചുറ്റും കൈകൂപ്പിനിന്നു.
വടക്കൊരിടത്തു അരപ്പട്ടക്കെട്ടിയൊരു വിശ്വാസി മൂന്നുവട്ടം കലിമ ചൊല്ലി പച്ചിരുമ്പിന്റെ തിളക്കം കോഴി കഴുത്തില്‍ വീഴ്ത്തി.
തൊണ്ടക്കുഴിയില്‍ തങ്ങിയൊരു ആര്‍ത്തനാദത്തില്‍ പാതിയറക്കപ്പെട്ടൊരു ശിരസ്സോടെ മനുഷ്യസംസ്ക്കാരത്തിന്റെ ആദിമസ്ഥലികളില്‍ മുഴങ്ങിയൊരു വിരാടതാളത്തിനൊപ്പിച്ചു കോഴി ചുവടുവെച്ചു;
ചിറകിട്ടടിച്ചു മേലോട്ടുയര്‍ന്നു;
ചലനമറ്റു നിപതിച്ചു.
മഞ്ഞുപോലെ വെളുത്ത തൂവല്‍കെട്ട് ചോരയില്‍ കുതിര്‍ന്നു നനഞ്ഞൊട്ടി.
തൂവലുടുപ്പുകള്‍ വലിച്ചു കീറപ്പെട്ടു. മാംസളദേഹത്തില്‍ രക്തചന്ദനലേപനം പോല്‍ വറവുകൂട്ടുകള്‍ തേച്ചു പിടിപ്പിച്ചു. തിളയ്ക്കുന്ന എണ്ണയ്ക്കുള്ളില്‍ നീറിയൊടുങ്ങി. ആരുടെയോ വീടിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നും മസാല മണമുയര്‍ന്നു.
ലഹരിയുടെ വട്ടമേശയ്ക്ക് ചുറ്റും കസേരകള്‍ ചേര്‍ത്തിടപ്പെട്ടു. അബോധത്തിന്റെ നടുത്തളത്തില്‍ പ്രതിധ്വനിക്കുന്ന അട്ടഹാസത്തിന്റെ പല്ലിടകളില്‍ കുരുങ്ങി നിന്നു, വെന്ത മാംസത്തിന്റെ നേര്‍ത്തഞാരുകള്‍ .
അപ്പോള്‍ , ബലിത്തറയില്‍ ഉറഞ്ഞു കൂടിയ രക്തക്കറയില്‍ നിന്നും മനുഷ്യ ഉടലാര്‍ന്നൊരു കുക്കുടന്‍ രൂപം വെച്ചു വന്നു. അതെന്റെ മനസ്സിന്റെ വെളിമ്പുറങ്ങളില്‍ ഉണക്കാനിട്ട അജ്ഞതയെ കൊത്തിതിന്നു തുടങ്ങി. അവിടെ എനിക്ക് വെളിപ്പെട്ടു വന്നത് അറുക്കപ്പെട്ട കോഴിയുടെ അനേകം വരുന്ന പൂര്‍വ്വജന്മപരമ്പരയുടെ നീണ്ട നാള്‍വഴി രേഖകളായിരുന്നു.
പുണ്യപാപങ്ങള്‍ വിചാരണ ചെയ്യപ്പെടാതെ
ആവര്‍ത്തനങ്ങളും അനിവാര്യവുമായ കുരിശുമരണങ്ങള്‍ ഏറ്റുവാങ്ങി
ഒരു ബലിമൃഗത്തിന്റെ നിസ്സഹായതയില്‍
ഒരു ദേഹി സ്വദേഹം വെടിഞ്ഞു
മറ്റൊരു ദേഹത്തില്‍ ചെന്നു ചേരുകയായിരുന്നു ഇതുവരെ.
ജനിമൃതികളുടെ മിന്നലാട്ടങ്ങളില്‍ അവരുടെ വ്യര്‍ത്ഥദേഹങ്ങള്‍ ആരുടെയോ രസനകളെ ഉദ്ദീപിപ്പിക്കുകയും ജഠരാന്തര്‍ഭാഗങ്ങളെ നിറയ്ക്കുകയും ചെയ്തു പോന്നു.
മായികലോകത്തിന്റെ ഭ്രമണവേഗങ്ങളില്‍ നിന്നും ബോധമണ്ഡലത്തിലേക്ക് കശക്കിയെറിയപ്പെട്ട ഞാന്‍ സ്വപ്നഭംഗത്തിന്റെ അങ്കലാപ്പോടെ ഞെട്ടിയുണര്‍ന്നു. ഉള്‍ക്കാഴ്ചയുടെ കാണാകയങ്ങളില്‍ തെളിയപ്പെട്ട നീര്‍കുമിളകാഴ്ചകള്‍ സ്മൃതിപഥത്തില്‍ നിന്നും മായുംമുന്‍പേ അവയെ ഞാന്‍ അക്ഷരങ്ങളില്‍ പകര്‍ത്താന്‍ തുടങ്ങി. അപ്പോഴും നെറ്റിയില്‍ ഉരുണ്ടുകൂടിയ സ്വേദകണങ്ങളും ഉയര്‍ന്ന ശ്വാസഗതിയും അടങ്ങിയിരുന്നില്ല.
10/07/2011
ഞാന്‍ കൊഴികറി കൂട്ടല്‍ നിര്‍ത്തി കേട്ടോ .. ഹി ഹി .
ReplyDeleteആകെ കൂടി വല്ലപ്പോഴും അതുമാത്രമേ ഞാന്‍ -നോണ്‍ -കഴിചിരുന്നുള്ളൂ .. അതും ഇനി വേണ്ടാ ..
ചിന്തയിലെ വ്യത്യസ്തത .. അതാണ് ഈ പോസ്റ്റിന്റെ ആകര്‍ഷണം ..
രക്തസാക്ഷിയുടെ അന്ത്യം കൊള്ളാം അനിയങ്കുട്ടാ...പുതിയ പ്രമേയം...നല്ല അവതരണം...ആശംസകൾ
ReplyDeleteനന്നായി സന്ദീപ്. കോഴിയെ കുറിച്ചൊരു ഡോകുമെന്ററി കണ്ടത് ഒര്മയുന്ടെനിക്ക്. അതില്‍ മുഴുവന്‍ പറയുന്നത് കൊല്ലാന്‍ കൊണ്ട് പോകുന്ന ഒരു കോഴിയുടെ ചിന്തകള്‍ ആയിരുന്നു.
ReplyDeleteനന്നായി എഴുതി സന്ദീപ്.അഭിനന്ദനങ്ങള്‍
ReplyDeleteതികച്ചും പുതുമയാര്‍ന്ന ശൈലി. അതിനു അനുയോജ്യമായ നൂതനമായ ചിന്ത. ഇവ രണ്ടും ചേര്‍ന്ന് കഥയെ മനോഹരമാക്കുകയല്ല. തീവ്രമായ അനുഭവമാക്കുകയാണ്. വിധിയുടെ ബലിമൃഗങ്ങളില്‍ അസ്വസ്ഥത നിറക്കുകയാണ്...
പുത്തന്‍ ഭാവുകത്വം തേടിയുള്ള ഈ ധീരമായ പരീക്ഷണത്തിന് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.
വലിയ ഒരു ചിന്തയുടെ ആകുലതകള്‍ ആണ് വെത്യസ്ത മായ ശൈലിയില്‍ പങ്കു വെച്ചത്
ReplyDeleteവ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കിയ രചന..ആഖ്യാന ശൈലിയും വേറിട്ട് നില്‍ക്കുന്നു...ആശംസകള്‍..
ReplyDeleteആശംസകള്‍
ReplyDeleteചിക്കന്‍ കറിയുടെ ചിത്രം കാണിച്ചു കൊതിപ്പിചിരിക്കുന്നു.....?
ReplyDeleteഇന്നൊരു കോഴിയെ തട്ടിയിട്ടു തന്നെ കാര്യം....ഇന്നൊരു ഞായറാഴ്ചയും ആണ്.
ഭയങ്കര വിഷമമായി പോയി. ഇനി പോയി ഒരല്പം ചിക്കന്‍ കഴിക്കട്ടെ.
ReplyDeleteസംഗതി നല്ല ഫ്രെഷ് ചിക്കന്‍ കറി പോലെ ഉഗ്രന്‍...
@ SUDHI.. അയ്യോ അതെന്തിനു..? ഞാന്‍ അത്രയ്ക്കൊന്നും കരുതിയില്ലായിരുന്നു.. അല്ലെങ്കിലും മാനിഷാദാ പാടാന്‍ ഞാന്‍ മാനസാന്തരം വന്ന രത്നാകരനൊന്നുമല്ല.. ഹി ഹി ഹി
ReplyDelete@ സീത*.. സീതേച്ചി.. വരവിനും അഭിപ്രായത്തിനും അകമഴിഞ്ഞ സ്നേഹത്തിനും നന്ദി..
@ mad|മാഡ്.. കോഴികള്‍ കഥാപാത്രമാവുന്ന കുറെ കഥകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്.. പക്ഷെ ഇത് വെറും സ്വപ്നം മാത്രം..
@ Pradeep Kumar.. മാഷേ.. നന്ദി... ഈ വിലയേറിയ അഭിപ്രായത്തിനും സ്നേഹത്തിനും.. ഒരു സ്വപ്നത്തെ അക്ഷരരൂപം കൊടുക്കാന്‍ ഒരു ചെറിയ ശ്രമം മാത്രമായിരുന്നു.. അപ്പോള്‍ മനസ്സില്‍ ഉള്‍ത്തിരിഞ്ഞ അനുയോജ്യമായ ആശയങ്ങള്‍ കൂട്ടി ചേര്‍ത്തു എന്ന് മാത്രം.. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..
@ കൊമ്പന്‍.. ആകുലവും കലുഷിതവുമായ മനസ്സുമായി അലയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായിരിക്കുന്നു.. ഏതൊക്കെ എവിടെയെങ്കിലും ഒന്നിറക്കിവെക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ .. വരവിനും അഭിപ്രായത്തിനും നന്ദി..
@ SHANAVAS.. ഇക്കാ.. നന്ദി.. ഇഷ്ടമായി എന്നറിയിച്ചതില്‍ സന്തോഷം..
@ comiccola / കോമിക്കോള.. നന്ദി കൂട്ടുകാരാ..
@ Reji Puthenpurackal.. ഞാന്‍ കാരണം ഒരു കോഴിയുടെ ജീവന്‍ കൂടി പൊലിയാന്‍ പോണൂ.. :(
ഹല്ലാ റജിചേട്ടാ.. എപ്പോഴാ കറി റെഡിയാവുക.. എപ്പോളാ വരണ്ടേ വിരുന്നിനു.. :)
@ ആസാദ്.. ഹ ഹ ഹ.. നന്ദി മാഷേ.. ഈ വരവിനും അഭിപ്രായത്തിനും..
ഇവിടെ വന്നവര്‍ക്കും മെയില്‍ വഴിയും ചാറ്റ് വഴിയും fbയില്‍ നേരിട്ടും നല്ലതെന്നും ആശംസിക്കുകയും മോശമെന്നും വിമര്‍ശിക്കുകയും ചെയ്ത എല്ലാവര്ക്കും ഒരുപോലെ എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു..
ദേഹ മോഹങ്ങള്‍ കൊകക്കോ ..കോ ദേഹ ആര്‍ത്തിയില്‍......... ഹാഹ
ReplyDeleteഒരായിരം ആശംസകള്‍
ReplyDeleteസംഗതി കൊള്ളാം. പക്ഷെ, ഞാന്‍ ചിക്കന്‍ ഇനിയും തിന്നും :-) നന്നായിട്ടുണ്ട്. സന്ദീപ്. ആകെ ഒരു കലിപ്പ് മൂഡ്. :-)
ReplyDeleteഇത് വായിക്കണ്ടായിരുന്നു :(
ReplyDeleteഇവിടെ നേരെ ചൊവ്വേ കറിവയ്ക്കാന്‍ ഒന്നും കിട്ടൂല്ല ! ആകെയുള്ള ആശ്വാസം ചിക്കന്‍ ആണ് , അതുകൊണ്ട് തന്നെ അതൊട്ടു ഉപേക്ഷിക്കാനും വയ്യ !
ചിക്കന്‍ കറിയും നല്ല പൊറോട്ടായും ഉണ്ട് കൂടുന്നോ.......
ReplyDeleteപോസ്റ്റ് വായിച്ചു,
ReplyDeleteകോഴിയെനികിഷ്ടമാണ് പക്ഷെ ചിക്കര്‍ കുറുമ അതെനിക്ക് കാണുനതേ കലിപ്പാ, പിന്നെ മസ്സാല അത് കൊള്ളാം
സഖാവേ തീറ്റ മുടക്കരുത്
നല്ല എഴുത്
വരികള്‍ക്ക് കത്തിയുടെ മൂര്‍ച്ചയും ചോരയുടെ മണവും ഉണ്ട്. വേറിട്ട ചിന്തക്കും അവതരണത്തിനും ആശംസകള്‍ .
ReplyDelete( ഗുരുതി എന്നാണോ അതോ കുരുതി എന്നാണോ ശരി?
അതുപോലെ , മൂന്നു കലിമ ചൊല്ലി അല്ല അരപ്പട്ടകെട്ടിയ വിശ്വാസി കോഴിയെ അറുക്കുന്നത് കേട്ടോ)
നന്നായി സന്ദീപ്.
ReplyDeleteഇടാക്ക് വരുന്ന
"രക്തചന്ദനലേപനം പോല്‍" തുടങ്ങിയ പ്രയോഗങ്ങള്‍ സൂക്ഷിക്കൂ.
പദ്യത്തിന്റെ ഭാഷയാണാത്. ഉറച്ച ഗദ്യത്തിനിടയില്‍ ഇത്ത്രം പ്രയോഗങ്ങള്‍ വരുന്നത് രസക്കേടാകും.
ഇത്ത്രം ആഖ്യാനത്തില്‍ ഉറപ്പുള്ള ഗദ്യം തന്നെ വേണം. ആശംസകള്‍.
സന്ദീപ് ..ചിന്തയും ,ആഖ്യാനവും ഒക്കെ ഇഷ്ടപ്പെട്ടു ..:)
ReplyDeleteബലി മൃഗങ്ങള്‍ക്ക് വേണ്ടിയും തൂലികകള്‍ രക്തം തുപ്പട്ടെ ..:)
പക്ഷെ ഇതിനായി തിരഞ്ഞെടുത്ത ഭാഷാ ശൈലി കൃത്രിമത്വം നിറഞ്ഞതായി എന്റെ വായനയില്‍ തോന്നി ..
------------------------ഉദാഹരണങ്ങള്‍ -----------------
തൊണ്ടക്കുഴിയില്‍ തങ്ങിയൊരു ആര്‍ത്തനാദത്തില്‍ പാതിയറക്കപ്പെട്ടൊരു ശിരസ്സോടെ മനുഷ്യസംസ്ക്കാരത്തിന്റെ ആദിമസ്ഥലികളില്‍ മുഴങ്ങിയൊരു വിരാടതാളത്തിനൊപ്പിച്ചു കോഴി ചുവടുവെച്ചു;
-------------------------------------------------
ജനിമൃതികളുടെ മിന്നലാട്ടങ്ങളില്‍ അവരുടെ വ്യര്‍ത്ഥദേഹങ്ങള്‍ ആരുടെയോ രസനകളെ ഉദ്ദീപിപ്പിക്കുകയും ജഠരാന്തര്‍ഭാഗങ്ങളെ നിറയ്ക്കുകയും ചെയ്തു പോന്നു------------ഇനിയും ഉണ്ട് ....അത് പോലെ കുരിശു മരണം എന്ന വാചകത്തിന് ഇവിടെ എന്താണ് പ്രസക്തി ?
--------------------------------------------------
സന്ദീപ് മറുപടി കമന്റില്‍ പറഞ്ഞത് പോലെ എഴുതാനും പറയാനുമായി ഒത്തിരി കാര്യങ്ങള്‍ ഉള്ളില്‍ ഇരമ്പി മറിയുന്നുണ്ട് ,,
പക്ഷെ അതിനു സ്വത സിദ്ധമായ ഒരു ഭാഷയും ശൈലിയും ഉണ്ടാകേണ്ടതുണ്ട് ...ലളിതമായ ഭാഷയില്‍ എഴുതുന്നതാണ് മൂര്‍ച്ചയ്ക്കും തീവ്രതയ്ക്കും കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു ..തെറി പറയാന്‍ പോലും എല്ലാ അര്‍ത്ഥത്തിലും നമ്മുടെ നാടന്‍ വാക്കുകള്‍ തന്നെയല്ലേ നല്ലത് ..കേള്‍ക്കുന്നവനും പറയുന്നവനും ഒരു ഒരു ഇത് കിട്ടണം എങ്കില്‍ അതങ്ങനെ തന്നെ വേണം :)
വ്യത്യസ്തമായ ഒരു രചനാശൈലി കണ്ടു.... ഈ പോസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു....!! പക്ഷെ കഴിക്കണത് നിര്‍ത്തില്ലാ ട്ടോ.... !! :))
ReplyDeleteവളരെ നല്ല പ്രമേയം
ReplyDeleteഒരു കഥയെന്നതിലുപരി ഒരു നല്ല ചിന്ത നല്‍കുന്ന രചന .
മൂര്‍ച്ചയുള്ള വാക്കുകള്‍ . ആശംസകള്‍
കലക്കി ട്ടോ ..
ReplyDeleteപക്ഷെ ചിക്കന്‍ ബിരിയാണി നിര്‍ത്താന്‍ പറ്റില്ല :)
ആശംസകള്‍ ..!
@ kaviurava... കെ.സി.. കൊക്കരക്കോ ക്കോ.. :)
ReplyDelete@ SHAJI K MOHAMMED,RIYADH.. നന്ദി
@ സ്വപ്നജാലകം തുറന്നിട്ട് ഷാബു.. ഹ ഹ ഹ.. കലിപ്പ്.. ചുമ്മാ.. റോം കത്തിയെരിയുമ്പോള്‍ തയംബകയെങ്കിലും കൊട്ടണ്ടേ നമ്മള്‍..
@ Lipi Ranju.. ക്ഷമിക്കുക.. അടുത്ത പോസ്റ്റില്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണി സദ്യ ഒരുക്കി വിളിക്കാന്‍ നോക്കട്ടെ.. :) (ഞാന്‍ ഒരു ഷെഫ് കൂടിയാണ് ട്ടോ.. )
@ കെ.എം. റഷീദ്.. നന്ദി.. എപ്പോ കൂടിയെന്ന് ചോദിച്ചാ പോരെ.. ഹി ഹി ഹി.. :)
@ ഷാജു അത്താണിക്കല്‍... നന്ദി കൂട്ടുകാരാ.. എനിക്ക് നീലഗിരി ചിക്കന്‍ കുറുമാ ഇഷ്ടമാ.. :) ഞാന്‍ ഭക്ഷണം മുടക്കുന്നില്ലാ ട്ടോ.. :)
@ ഇസ്മായില്‍ കുറുമ്പടി (തണല്‍).. നന്ദി സുഹൃത്തേ.. ഗുരുതി എന്ന് പറയാറുണ്ട്.. എന്റെ അറിവില്‍ ഗുരുതി എന്നാ വാക്കില്‍ നിന്നും പരിണമിച്ചുണ്ടായതാണ് കുരുതി എന്ന വാക്ക്.. (not sure.. need to check shabdathaaravali)..
പിന്നെ കലിമചോല്ലുന്നതിനെ പറ്റി ഞാനൊരു മുസ്ലീം സുഹൃത്തിനോട് ചോദിച്ചു സംശയം തീര്‍ത്തിരുന്നു.. ഒരുപക്ഷെ അയാള്‍ക്ക് തെറ്റിയതാകുമോ.. ദയവായി അതിന്റെ ശരി വശം പറഞ്ഞു തരുമോ..
@ Fousia R.. ചേച്ചി.. ഈ അഭിപ്രായത്തിന് വളരെ നന്ദി.. കവിത എഴുതാന്‍ കഴിയുന്നില്ലല്ലോ എന്ന മനോവ്യഥ കൊണ്ടാകും എന്റെ ഗദ്യരൂപ എഴുത്തിലും അറിയാതെ കാവ്യപദങ്ങള്‍ കടന്നു കൂടുന്നത്.. കാവ്യാത്മകം ആവണമെന്നു കരുതുന്നു എന്റെ എഴുത്ത് എന്നൊക്കെ ചുമ്മാ ഞാന്‍ പറയുമെങ്കിലും.. :)
ആരെങ്കിലും പറഞ്ഞു തരുമ്പോഴാണ് ഈ തെറ്റുകള് ബോധ്യമാകുന്നത്.. ഇനി മുതല്‍ എഴുതുന്ന സമയത്ത് മനസ്സില്‍ ഉണ്ടാകും ഈ വാക്കുകള്‍..
@ രമേശ് അരൂര്‍.. രമേശേട്ടാ.. എനിക്കും കിട്ടിയല്ലോ നല്ല ചുട്ട പെട.. :).. ഒരു തല്ലിന്റെ കുറവ് എനിക്കുണ്ടായിരുന്നു.. ഹ ഹ ഹ..
ഏട്ടാ.. ഞാന്‍ ഉറക്കം ഞെട്ടിയുണര്‍ന്ന സമയത്ത് എന്റെ മനസ്സില്‍ നിന്നും തള്ളികയറിയ വാക്കുകളാണ്.. അത് കൊണ്ട് തന്നെ വാക്യഘടനപോലും അത്രയേറെ ശരിയാണ് എന്നെനിക്ക് വിശ്വാസമില്ല.. ആ ദിവസങ്ങള്‍ ഉന്മാദാവസ്ഥയിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.. അതിന്റെ അലകള്‍ എഴുത്തിലും തെളിയുന്നു.. ഒരു ദുസ്വപ്നത്തിന്റെ വിവരണം എന്നു കരുതി ക്ഷമിക്കുമല്ലോ..
ലളിതമായ ആഖ്യാനം ഞാന്‍ ശീലിക്കേണ്ടതുണ്ട്.. ഇനിയുള്ള എഴുത്തുകളില്‍ ശ്രദ്ധിക്കാം ട്ടോ.. തുറന്നുള്ള അഭിപ്രായം ഇനിയും ഉണ്ടാകുമല്ലോ.. എന്നെ തല്ലാനുള്ള വടി ഞാന്‍ തന്നെ wholesale ആയി സപ്ലൈ ചെയ്തേക്കാം.. :)
@ വേദാത്മിക പ്രിയദര്‍ശിനി... പ്രിയാ.. ഞാനും നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല.. ഇത് ഒരു സ്വപ്നം മാത്രമല്ലെ.. ഇന്നലെ വേറൊരു സ്വപ്നം കണ്ടു മുതല കടിക്കണതായിട്ടു.. ഹോ.. എല്ലാം കൂടി എന്റെ സ്വപ്നത്തിലാ കളി.. :)
@ Ismail Chemmad.. വളരെ സന്തോഷം.. ഈ വായനക്കും അഭിപ്രായത്തിനും..
@ സ്വന്തം സുഹൃത്ത്.. ഹി ഹി ഹി.. തലശ്ശേരി ബിരിയാണി എന്റെം ഇഷ്ടവിഭവമാ..
വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.....
ചിക്കന്‍ തൊട്ടു കളിക്കല്ലേ..................
ReplyDeleteഎങ്കിലും നന്നായി
കൊള്ളാം.
ReplyDeleteകൊന്നാൽ പാപം തിന്നാൽ പോകും എന്നാ വേദവാക്യം.
അറിയാമോ?
ഇല്ലെങ്കിൽ മറുപടി ദാ താഴെയുണ്ട്. കോഴിസംബന്ധമായ ചിലത്!
http://jayandamodaran.blogspot.com/2011/07/blog-post.html
നല്ല ചിന്ത :)
ReplyDeleteതൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പോലെയായി വാക്കുകള്‍... തകര്‍ത്തു മാഷെ....
ReplyDeleteപക്ഷെ വരികളിലെ അവ്യക്തത സാധാരണകാരന് ബുദ്ധിമുട്ട് ഉണ്ടാക്കില്ലേ എന്ന ഒരു തോന്നല്‍ ഇലലായ്കയില്ല...
എന്നാലും രചന തുടരുക... എന്റെ ചിക്കന്‍ ഫ്രയും ഹമൂസും എന്നെ കാത്തിരിക്കുന്നു...
വ്യത്യസ്തമായ ചിന്തകള്‍.. നന്നായിട്ടുണ്ട്. ആരും ചിന്തിക്കാത്ത വഴികളിലൂടെ ആണ് സന്ദീപ്-ന്‍റെ യാത്ര. ആശംസകള്‍ നേരുന്നു.. (ഇവിടെ ചായയുടെ കൂടെ വരെ ചിക്കന്‍ ആണ്. ചിക്കന്‍ ഇല്ലാതെ ഒരു പിടിചോറ് ഇറങ്ങുകയും ഇല്ല. ഇനി എന്ത് ചെയ്യും.:(
ReplyDelete@jayanEvoor ജയന്‍ചേട്ടാ.. വായിച്ചു.. ഒരുപാടിഷ്ടമായി ആ പോസ്റ്റ്.. നല്ലൊരു ചിരിക്കുള്ള വകയുണ്ട്..
ReplyDeleteവരാൻ വൈകി.എല്ലാവരും പറഞ്ഞപോലെ വ്യത്യസ്തമായ ചിന്തകൾക്ക് സലാം...രമേശ് പറഞ്ഞപോലെ വക്യങ്ങളുടെ ഘടന ശ്രദ്ധിക്കുക...പിന്നെ,വിരാടതാളത്തിനൊപ്പിച്ചു കോഴി ചുവടുവെച്ചു; തുടങ്ങിയ കുറേ നല്ല പ്രയോഗങ്ങളെനിക്കിഷ്ടപ്പെട്ടു...ഇനിയും തുടരുക...താങ്കളിൽ നല്ലൊരു കഥാകാരനുണർന്നിരിക്കുന്നു....എല്ലാ നന്മകളും........
ReplyDeleteThis comment has been removed by the author.
ReplyDeleteനിസ്സംഗതയോടെ നാം നിത്യവും കണ്ടു കടന്നു പോകുന്ന പല കാഴ്ചകളും നമ്മുടെ ഉപബോധ മനസ്സില്‍ വലിയ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അവ ദുസ്വപ്നങ്ങളായി നമ്മെ വേട്ടയാടാറുമുണ്ട്. ഊണ്‍മേശയില് കോഴിയും കാളയിറച്ചിയുമൊക്കെ ചവച്ചരച്ചു ആസ്വദിക്കുമ്പോള്‍ ഒരു സാധു മൃഗത്തിന്റെ അന്ത്യ നിമിഷങ്ങളിലെ ദീന രോദനം ഒരു വേള ഉപബോധ മനസ്സില്‍ ഉണ്ടാക്കിയ കുറ്റബോധത്തിന്റെ നീറ്റലില്‍ നിന്നാവാം ഇത്തരം ഒരു സ്വപ്നത്തിന്റെയും, ഈ രചനയുടെയും പിറവി എന്നു ഞാന്‍ മനസ്സിലാക്കുന്നു.
ReplyDeleteവീണ്ടും ചിക്കന്‍ കഴിക്കില്ലെന്നോ കഴിക്കരുതെന്നോ സന്ദീപ് പറയുന്നില്ല. പിന്നെയോ >>>മായികലോകത്തിന്റെ ഭ്രമണവേഗങ്ങളില്‍ നിന്നും ബോധമണ്ഡലത്തിലേക്ക് കശക്കിയെറിയപ്പെട്ട ഞാന്‍ സ്വപ്നഭംഗത്തിന്റെ അങ്കലാപ്പോടെ ഞെട്ടിയുണര്‍ന്നു. ഉള്‍ക്കാഴ്ചയുടെ കാണാകയങ്ങളില്‍ തെളിയപ്പെട്ട നീര്‍കുമിളകാഴ്ചകള്‍ സ്മൃതിപഥത്തില്‍ നിന്നും മായുംമുന്‍പേ അവയെ ഞാന്‍ അക്ഷരങ്ങളില്‍ പകര്‍ത്താന്‍ തുടങ്ങി.<<< എന്നു മാത്രം.
ആഴത്തിലുള്ള ചിന്തയില്‍ നിന്നുണ്ടായ ഈ സര്‍ഗാത്മക രചനക്കു അഭിനന്ദനം.
('ഗുരുതി' എന്നു എഴുതി കണ്ടു. 'കുരുതി' എന്നല്ലേ ശരി. അതോ എനിക്ക് തെറ്റിയതോ?)
സന്ദീപ്:-കടല്സ്സു പൂക്കളില്‍ നിന്ന് സന്ദീപിന്റെ
ReplyDeleteകമന്റില്‍ തൂങ്ങി ഇങ്ങു വന്നത്
ആണ്.കൊള്ളാം കേട്ടോ..കൂടുതല്‍ പറയുന്നില്ല..
കമന്റ് എല്ലാം വന്നു കഴിഞ്ഞത് അല്ലെ?
സന്ദീപ്, ഇത് മുമ്പൊരിക്കല്‍ ഞാന്‍ വായിച്ചിരുന്നു.. ആരോ മെയിലില്‍ കോപ്പിയടിച്ചു അയച്ചിരുന്നു എന്ന് തോന്നുന്നു.. ഇത് കൊള്ളാം.. നാന്നായിട്ടുണ്ട്..
ReplyDeleteകൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാണ് ചൊല്ല്..
sariyanu.. aravukarante thrassil koluthi thookkapedumbol bhayavun nisshayathayum chernnu chilapol uchathilo allenkil oru nertha rodhanamayo bhayam thudikkunna kallukalode mamsam kathu nilkkunnvae nokkunna aa kannaukal..
ReplyDeletenirasrayathayude vadham ...
enkilum njan chilapol kazhikarundu