ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Monday, July 4, 2011

പറുദീസാ നഷ്ടം

          ന്റെ കളഞ്ഞു പോയ വാരിയെല്ലു തനിക്ക് കിട്ടിയിട്ടുണ്ടെന്ന വാദവുമായി ഇതിനു മുന്‍പു പലരുമെന്നെ സമീപിച്ചിട്ടുണ്ട്. അവരില്‍ ഒരാളായിരുന്നു വൈഗ. അതെ.. അവരില്‍ ഒരാള്‍ മാത്രമായിരുന്നു അവള്‍ .
          അവളെ കുറിച്ച് ഞാനൊരിക്കലും കവിതകളെഴുതിയില്ല. എങ്കിലും അവളെന്റെ കവിതകളുടെ ആരാധികയായിരുന്നു. കവിയിത്രിയായിരുന്നില്ലായെങ്കിലും അവള്‍ പറഞ്ഞിരുന്നതൊക്കെയും കവിതകളായിരുന്നു. ഷോപ്പിംഗ്‌ മാളുകളുടെ ഇടുങ്ങിയ കാപ്സ്യുള്‍ ലിഫ്റ്റുകളിലും മള്‍ട്ടിപ്ലക്സ്സിന്റെ സാന്ദ്രമായ ഇരുട്ടിലും അവളുടെ ചുണ്ടില്‍ നിന്നും ഞാനാ കവിതകള്‍ ആര്‍ത്തിയോടെ വലിച്ചു കുടിച്ചു. യുവത്വം കുതികുത്തിമറയുന്ന പബ്ബുകളില്‍ പാറി ഞാനവളുമൊത്തു സാല്‍സാനടനമാടി. മെട്രോ നഗരരാവിന്റെ നിയോണ്‍ വസന്തങ്ങളില്‍ ഞങ്ങള്‍ സ്വയമലിഞ്ഞു.

          നിയന്ത്രണങ്ങളില്ലാത്ത ഒരു പ്രണയമാണ് അവള്‍ എനിക്ക് തന്നത്. പ്രണയത്തിനും കാമത്തിനും നേര്‍ത്ത അതിര്‍വരമ്പുളുള്ളൂവെന്നവള്‍ ഇടയ്ക്കിടെ എന്‍റെ ചെവിയില്‍ മൂളുമായിരുന്നു. പ്രണയം തുടങ്ങിയ നാള്‍ മുതല്‍ എന്‍റെ വൈകുന്നേരങ്ങള്‍ അവള്‍ കാര്‍ന്നു തിന്നു. പൂന്തോട്ടനഗരിയിലെ ഏതെങ്കിലും പാര്‍ക്ക്‌ ബെഞ്ചില്‍ ഇരുന്നു ഞാന്‍ അവളെയും കാര്‍ന്നു തിന്നു.


          പ്രണയം നുരയുന്ന സായാഹ്നത്തില്‍ ഒരു കയ്യില്‍ അവളും മറുകയ്യില്‍ ടിന്‍ബിയറുമായി റെസിഡന്‍സി റോഡിലൂടെ ഞാന്‍ പ്രണയപൂര്‍വം നടന്നു. ആളൊഴിഞ്ഞ ഓവര്‍ബ്രിഡ്ജിന്റെ കൈവരിയില്‍ അവളെ ഇരുത്തി ഞാന്‍ ബിയര്‍ കാനിലും അവളുടെ ചുണ്ടിലും മാറി മാറി ചുംബിച്ചു കൊണ്ടിരുന്നു. സ്വീറ്റ്‌ ബിയറിന്റെ ലഹരിയും പ്രണയത്തിന്‍റെ മധുരവും അവളുടെ തലയ്ക്കു പിടിച്ചു തുടങ്ങിയപ്പോള്‍ അവളെന്റെ ചെവിയില്‍ മെല്ലെ കടിച്ചു കൊണ്ട് കൊഞ്ചി -
" പ്രണയത്തിന്റെ നാലു മാസങ്ങള്‍ കഴിഞ്ഞു. ഇന്നും ഞാനൊരു കന്യകയായി തുടരുന്നുവെങ്കില്‍ അത് നിന്റെ കഴിവുകേടു മാത്രമാണ്."


          അരക്കെട്ടില്‍ കൈകോര്‍ത്തു അവളെ തൂക്കിയെടുത്തത് എന്‍റെ ഒഴിഞ്ഞ ഫ്ലാറ്റിലെ നിലംപറ്റെ കിടക്കുന്ന ബെഡ്ഡിലേക്കായിരുന്നു. അവിടെ വെച്ചു ഞങ്ങള്‍ ചെറിപ്പഴങ്ങള്‍ മുറിച്ചു. അണപ്പുകള്‍ ഒടുങ്ങി, വീണുറങ്ങിയപ്പോള്‍ ഞങ്ങളുടെ സ്വപ്നത്തില്‍ ഒരു പാമ്പു വന്നു ആദിപാപത്തിന്റെ ഉത്തരാധുനിക കഥ പകര്‍ന്നു നല്‍കി. പിന്നീട് സ്നേഹം കൂടിയ വൈകുന്നേരങ്ങള്‍ പലതും അവസാനിച്ചത് എന്‍റെ 13/Cയില്‍ ആയിരുന്നു. ആ രാത്രികളിലെല്ലാം അവളുടെ കുളിരുപറ്റി ഞാനുറങ്ങി. 


          ഒരിക്കല്‍ നാട്ടില്‍ പോയി വന്നപ്പോള്‍ അവള്‍ എനിക്കു സമ്മാനിച്ചത് മഞ്ചാടികുരു നിറച്ച ഒരു പളുങ്കു പാത്രമായിരുന്നു. അത് തരുമ്പോള്‍ അവളില്‍ എവിടെയോ കാച്ചെണ്ണ തേച്ച കാല്പനിക പ്രണയിനിയെ ഞാന്‍ മണത്തു. എന്‍റെ മുന്നില്‍ നഗ്നയാകുമ്പോഴും നാണിക്കാത്തവള്‍ ആ നിമിഷത്തില്‍ ചുവന്നു തുടുത്തിരുന്നു. പക്ഷേ ആ നാണം അവള്‍ക്കൊരിക്കലും ചേരാത്തതാണെന്നെനിക്കു തോന്നി.


          ഒരു വിവാഹത്തിന്റെ കെട്ടുപാടുകളില്‍ അവള്‍ക്കു താത്പര്യമില്ലായിരുന്നുവെങ്കിലും മറ്റൊരാവശ്യവുമായി ഒരിക്കല്‍ അവളെന്നോട് ചിണുങ്ങി. ഏതോ ദിവസത്തിന്റെ കൂടിചേരലില്‍ അവളില്‍ നിക്ഷേപിച്ച ബീജം അവള്‍ക്കൊരു ജീവനാക്കണമത്രേ. എനിക്കതൊരിക്കലും അംഗീകരിക്കാനാവുമായിരുന്നില്ല. ഞങ്ങള്‍ ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല. തത്ഫലം കൊയ്യാറുമില്ല.


          അവളിലെ എന്‍റെ തൃഷ്ണകള്‍ ഒടുങ്ങിയപ്പോള്‍ അവളെ അകറ്റാനായി കാരണങ്ങള്‍ കണ്ടത്തേണ്ടിയിരുന്നു എനിക്ക്. അവളുടെ സ്വതന്ത്രഗമനങ്ങള്‍ക്കു മേല്‍ ഞാന്‍ നിയന്ത്രണങ്ങള്‍ വെച്ചപ്പോഴും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടവള്‍ എന്‍റെ നിര്‍ദ്ദേശങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു; പലപ്പോഴുമിതു വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായി ഭവിച്ചിരുന്നുവെങ്കിലും.


          കുറെയേറെ വാഗ്വാദങ്ങളും ഭീഷണികളും ഞങ്ങള്‍ക്കിടയില്‍ അരങ്ങേറി. പ്രണയനാടകത്തില്‍ ഞങ്ങള്‍ അണിഞ്ഞിരുന്ന മുഖമൂടികള്‍ വലിച്ചു കീറപ്പെട്ടു. പച്ചമനുഷ്യന്റെ ഹിംസ്രബുദ്ധിയോടെ അവളുടെ കഴുത്തു ഞെരിക്കുമ്പോഴും ഞാനവളെ സ്നേഹിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ പുറത്തേക്ക് തള്ളിയ അവളുടെ നാവില്‍ നിന്നും അപ്പോഴും വഴുതി വീഴുന്നുണ്ടായിരുന്നു മില്‍ട്ടന്റെ പറുദീസാ നഷ്ടം.


          കബണ്‍ പാര്‍ക്കിന്റെ വെളിച്ചമെത്താത്ത മൂലയിലെ ചാരുബെഞ്ചില്‍ അവളെ നിത്യതയിലേക്കെറിഞ്ഞ് ഇരുട്ടിലേക്ക് നടന്നു നീങ്ങുമ്പോള്‍ എന്‍റെ ചുണ്ടുകള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു. 
"എന്‍റെ ജീവിതത്തിലെ നിന്റെ രംഗം കഴിഞ്ഞിരിക്കുന്നു. നിന്നിലെത്ര തിരഞ്ഞിട്ടും എനിക്കെന്റെ നഷ്ടപ്പെട്ട വാരിയെല്ല് കണ്ടെത്താനായില്ല.എന്‍റെ ദുസ്വപ്നങ്ങളില്‍ പോലും നിനക്കിനി സ്ഥാനമില്ല. GET LOST YOU BITCH....!!!! "


22/03/2011

73 comments:

 1. തൃഷണ അവസാനിക്കുന്നതുവരെയേ,പ്രണയത്തിന്റെ ത്രില്ല് ഉണ്ടാകു,പിന്നീട് മടുപ്പാണ് അടുത്ത ഒരു ഉന്മാദം തോന്നുന്നതു വരെ..!!ഈ പ്രണയത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ലാ‍..ഇതാണോ വിശുദ്ധ പ്രണയം എന്ന് പറയുന്നത്..?

  ReplyDelete
 2. അവളെ കുറിച്ച് കവിത എഴുതേണ്ട ...!! ഇത് ഒരു കവിത പോലെ മനോഹരം ..!!!

  ReplyDelete
 3. GET LOST YOU BITCH....!!!! "
  ആത്മാവില്ലാത്ത പ്രണയം
  പെണ്ണിറച്ചിയുടെ രുചി അവസാനിക്കുന്നിടം വരെ

  നല്ല കഥ നല്ല അവതരണം

  ReplyDelete
 4. കൊള്ളാം.
  നല്ല അവതരണം.

  ReplyDelete
 5. അവതരണം അതി മനോഹരം...അല്പ്പായുസ്സായ പ്രണയങ്ങള്‍..ഇതിനെ പ്രണയം എന്ന് വിളിച്ചാല്‍ പ്രണയത്തെ എന്ത് വിളിക്കും???

  ReplyDelete
 6. ചില സ്വര്തതകള്‍ ഇങ്ങനെയാ എല്ലാം പിച്ചിച്ചീന്തും എന്നിട്ട് സ്വയം കുറ്റങ്ങളും പാപങ്ങളും ഇരന്നു വാങ്ങും

  ReplyDelete
 7. Super! Good narration. Kalanju poya variyellu avan ethra penkuttikalil thediyittundakam.. Thedikkondirikkunnundakam...

  ReplyDelete
 8. വളരെ നന്നായിട്ട് പറഞ്ഞിരിക്കുന്നു സന്ദീപ്‌...ഒരു നല്ല കഥ..

  ഇത് ഇന്നത്തെ യുവത്വത്തിന്റെ പ്രണയം...
  നഗരങ്ങളില്‍ രാപ്പാര്‍ക്കുന്ന പോസ്റ്റ്‌ മോഡേണലിസതിന്റെ പ്രണയം..
  എനിക്കവളോട് സഹതാപം തോന്നുന്നു...
  പ്രണയിക്കുക, ആസ്വദിക്കുക, പിരിയുക എന്ന കവിതയിലെ വരികള്‍ മാറ്റിയെഴുതാന്‍ ശ്രമിച്ചത്‌ കൊണ്ടല്ലേ, അവള്‍ക്ക് കബണ്‍ പാര്‍ക്കിലെ ചാരുബഞ്ചില്‍ ഇരുന്നു എന്നുമുറങ്ങേണ്ടി വന്നത് ?

  അവള്‍ സല്‍സാ നടനമാടിയ അതേ പബ്ബുകളില്‍ എത്രയോ വട്ടം ഞാന്‍ അവളെ അപ്പ്രോച്ച് ചെയ്തിരിക്കുന്നു. അന്ന് അവള്‍ എന്നെ ആട്ടിപ്പുറത്താക്കി.. അവന്‍ നിന്നെ ഉപേക്ഷിക്കുന്നതും കാത്തു ഇരിക്കാന്‍ ഞാന്‍ തയ്യാര്‍ ആയിരുന്നു...എന്നിട്ടും നീ ഒരു ജീവന്റെ വളര്‍ച്ചയ്ക്ക് വേണ്ടി വാശി പിടിച്ചു.
  എന്തേ മെട്രോയുടെ സംസ്കാരം നിനക്കറിയില്ല എന്നുണ്ടായിരുന്നോ? എങ്കില്‍ എനിക്ക് നിന്നോട് സഹതാപമാണ്. വിലപിക്കാന്‍ ഒട്ടും സമയമില്ലെനിക്ക്.

  മാറ്റത്തിന്റെ പുത്തന്‍ കവിതകള്‍ നുണയാന്‍ ഇന്ന് പുതിയ ഒരു അതിഥി കാത്തു നില്‍ക്കുന്നു..
  മാറ്റത്തിന്റെ കാറ്റ് അവളില്‍ വീശും മുന്‍പേ എനിക്കൊരു കവിത ആസ്വദിക്കണം...

  കഥയില്‍ 'ഋതു' എന്ന സിനിമയുടെ ഒരു ചെറിയ സ്വാധീനം കാണുന്നു...
  'ഋതു' എന്നെയും സ്വാധീനിച്ചിട്ടുണ്ട്...

  ReplyDelete
 9. @ മേല്‍പ്പത്തൂരാന്‍.. ഇതാണ് വിശുദ്ധ പ്രണയം എന്ന് ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടില്ല.. എനിക്കും ഒരുപക്ഷെ നിങ്ങള്‍ക്കും പരിചിതമായ ഒരാള്‍.. അല്ലെങ്കില്‍ ഒരുപക്ഷം ആളുകള്‍.. അവരുടെ മനോവിചാരങ്ങളെ പകര്‍ത്താന്‍ ശ്രമിച്ചിരിക്കുന്നു ഈ കഥയിലൂടെ.. അതിലെ നന്മ തിന്മകള്‍ കണ്ടെത്തേണ്ടത് നിങ്ങള്‍ അല്ലെ.. കഥയിലെ narrator സര്‍വഗുണസമ്പന്നനും സര്‍വോപരി സാമൂഹ്യ പ്രതിബദ്ധതയുള്ളവനുമാവുന്ന പതിവ് രീതികളില്‍ നിന്നും ഒരു മാറി സഞ്ചാരം.. അത്രയുമേ ഞാനിതില്‍ ചെയ്തിട്ടുള്ളൂ.. ആദ്യ വായനയിലും അഭിപ്രായത്തിലും നന്ദി.. വീണ്ടും വരിക..

  @ praveen m.kumar.. നന്ദി മാഷേ..

  @ ADARSH KURIAKOSE.. thnx :)

  @ കെ.എം. റഷീദ്.. ആത്മാവില്ലാത്ത പ്രണയങ്ങള്‍.. അല്ല പ്രണയനാടകങ്ങള്‍ കണ്ടു മടുത്തിരിക്കുന്നു.. അഭിപ്രായങ്ങള്‍ക്ക് നന്ദി..

  @ jayanEvoor.. നന്ദി ജയന്‍ ചേട്ടാ..

  @ SHANAVAS.. ഇവയെ പ്രണയങ്ങള്‍ എന്ന് വിളിക്കുന്നതല്ലല്ലോ.. അങ്ങനെ തെട്ടിദ്ധരിക്കപെടുന്നതല്ലേ ഇന്നത്തെ സമൂഹം.. മാനുഷികമൂല്യങ്ങളില്‍ വന്ന അപചയം..അത് പ്രണയത്തിലും പ്രതിഫലിക്കുന്നു എന്ന് മാത്രം..

  @ കൊമ്പന്‍.. പശ്ചാതപിക്കുന്നവര്‍ക്ക് മാപ്പു കൊടുക്കണമെന്ന് ബൈബിള്‍ വചനം.. പക്ഷെ ഈ കഥയിലെ നായകന്‍ പശ്ചാത്താപവിവശനല്ലെന്നു ആഖ്യാനത്തില്‍ നിന്നും വ്യക്തമാവുന്നില്ലേ.. അയാള്‍ മറ്റൊരു നായാട്ടിനായ്‌ പുറപ്പെട്ടിരിക്കും.. തീര്‍ച്ച

  @ കിങ്ങിണിക്കുട്ടി.. you got it.. ഇങ്ങനെയുള്ളവരും നമുക്ക് ചുറ്റുമുണ്ടെന്നു ഓര്‍ക്കുക.. സ്വയം കരുതിയിരിക്കുക..

  @ മഹേഷ്‌ വിജയന്‍.. കഥയിലെ നായികയുമായി സംവദിക്കുന്ന രീതിയിലുള്ള ഈ ആസ്വാദനം എന്റെ കഥയ്ക്ക് കിട്ടുന്ന വലിയ പ്രോത്സാഹനമായി കാണുന്നു... മാറ്റത്തിന്റെ കാറ്റ് വീഴും മുന്‍പേ തോണി കരയ്ക്കടിപ്പിക്കാന്‍ ശ്രമിക്കു.. ഇല്ലെങ്കില്‍ നിലയില്ലാ കയത്തില്‍ വീണു പോയേക്കാം.. ചുമ്മാ പിടിപ്പിക്കാന്‍ പറഞ്ഞതാ.. :) ഋതു എന്ന സിനിമ ഈ കഥയില്‍, എന്റെ എഴുത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പറയാമോ.. ? :-( ഈ കഥയുടെ എഴുത്ത് വഴിയില്‍ ഒരിക്കലും ഋതു കടന്നു വന്നിട്ടില്ലെന്ന് തന്നെയാണ് എന്റെ ഓര്‍മ്മ..

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. നന്നായെഴുതിയെങ്കിലും, ഒഴിവാക്കാൻ പറ്റാത്തത്‌ കൊണ്ട്‌, കഴുത്ത്‌ ഞെരിച്ചു കൊല്ലുക എന്നതിന്റെ യുക്തി തലയ്ക്ക്‌ മുകളിൽ കൂടി പോയി.. ആശംസകൾ.

  ReplyDelete
 12. ഒരിക്കല്‍ നാട്ടില്‍ പോയി വന്നപ്പോള്‍ അവള്‍ എനിക്കു സമ്മാനിച്ചത് മഞ്ചാടികുരു നിറച്ച ഒരു പളുങ്കു പാത്രമായിരുന്നു. അത് തരുമ്പോള്‍ അവളില്‍ എവിടെയോ കാച്ചെണ്ണ തേച്ച കാല്പനിക പ്രണയിനിയെ ഞാന്‍ മണത്തു. എന്‍റെ മുന്നില്‍ നഗ്നയാകുമ്പോഴും നാണിക്കാത്തവള്‍ ആ നിമിഷത്തില്‍ ചുവന്നു തുടുത്തിരുന്നു. പക്ഷേ ആ നാണം അവള്‍ക്കൊരിക്കലും ചേരാത്തതാണെന്നെനിക്കു തോന്നി

  ReplyDelete
 13. നന്നായെഴുതി.
  പണ്ടത്തെ പ്രണയമെല്ലാം മഹത്തരവും ഇപ്പൊഴത്തേത് വെറും ചപ്ടാച്ചിയും എന്നൊരു തോന്നല്‍ ഉള്ളത് പോലെ തോന്നി.
  അതിനോട് യോജിപ്പില്ല.

  ReplyDelete
 14. പ്രണയത്തിന്റെ നാലു മാസങ്ങള്‍ കഴിഞ്ഞു. ഇന്നും ഞാനൊരു കന്യകയായി തുടരുന്നുവെങ്കില്‍ അത് നിന്റെ കഴിവുകേടു മാത്രമാണ്."....

  inathe pranayathinte yadarthyam...nannaayittundu

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. കഥ പറഞ്ഞ രീതി ഇഷ്ടമായി...
  ഇത്തരം പ്രണയ നാടകങ്ങള്‍ ഇന്നിന്‍റെ കുഴപ്പമാണെന്ന് പറയാന്‍ കഴിയില്ല... എല്ലാ കാലത്തും ഉണ്ടായിരുന്നു ഇത്തരം കഥകള്‍... കാലത്തിനനുസരിച്ച് സ്ഥലവും സാഹചര്യങ്ങളും മാറുന്നുവന്നു മാത്രം.

  ReplyDelete
 17. വഴിമാറി പോകുന്ന പ്രണയം.. വഴി തെറ്റിച്ചു നയിക്കപ്പെടുന്ന പ്രണയം... നല്ല അവതരണം. ആശംസകള്‍..

  ReplyDelete
 18. നന്നായി എഴുതി സന്ദീപ്.അഭിനന്ദനങ്ങള്‍.

  മദ്യവും മദിരാക്ഷിയും തലക്കു പിടിച്ച കാമുകന്‍ കാമാസക്തയായ കാമുകിയെ ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിച്ച് അവളെ വധിച്ചു കളയുന്നു;-ഒരുപാട് പറഞ്ഞു പഴകിയ ഒരു കഥാതന്തു.

  പക്ഷേ,ഈ കഥാതന്തുവിനെ പുതിയ കാലം ആവശ്യപ്പെടുന്ന ഭാവുകത്വത്തിന്റെ മൂശയിലേക്ക് അതിവിദഗ്ദമായി ഉരുക്കിയൊഴിച്ച് ചാരുതയാര്‍ന്ന ഒരു കഥാശില്‍പമുണ്ടാക്കാന്‍ സന്ദീപിനു കഴിഞ്ഞിരിക്കുന്നു.

  പൈങ്കിളി എഴുത്തുകാര്‍ ഇക്കിളി കോരിയിടാന്‍ ഉപയോഗിച്ചിരുന്ന ഈ കഥാതന്തു, ഇവിടെ സംവേദനം ചെയ്യുന്നത് മറ്റൊരു ലോകമാണ്. ടിന്‍ബിയറുമായി റെസിഡന്‍സി റോഡിലൂടെ പ്രണയപൂര്‍വം നടന്നുപോകുന്ന ഇണകളെ നാം കാണുകയാണ്.ഈ പ്രണയപര്‍വ്വം വിനിമയം ചെയ്യുന്നത് സുഖകരമായ ഒരു ഇക്കിളിയല്ല.പകരം എവിടെയൊക്കയോ കൊളുത്തി വലിക്കുന്ന ഉത്തരാധുനികമായ ജീവിതാവസ്ഥയുടെ ഒരുപാട് അസ്വസ്ഥതകളാണ്.എനിക്കെന്റെ നഷ്ടപ്പെട്ട വാരിയെല്ല് കണ്ടെത്താനായില്ല.എന്ന് വധിക്കപ്പെട്ട കാമുകിയെ നോക്കി അയാള്‍ ആത്മഗതം ചെയ്യുമ്പോള്‍,ഉത്തരാധുനിക ജീവിതം സമ്മാനിച്ച ജീവിതാവസ്ഥയില്‍ നിന്ന് നിസ്സഹായനായ ഒരു ചെറുപ്പക്കാരന്‍ തന്റെ കാലത്തിലേക്ക് പടര്‍ത്തുന്ന ഒരു നിലവിളിയായി നാം അതു വായിച്ചെടുത്തു പോവുന്നു.കഥാതന്തുവിന്റെ ഈ കൂടുമാറ്റമാണ് കഥയുടെ വിജയം.

  അവസരോചിതമായ ഭാഷയും, കഥാഘടനയും, കഥാപരിസര നിര്‍മിതിയുമൊക്കെ അതിന് ഏറെ സഹായകമായി.

  ഈ വൈദഗ്ദ്യം ഇനിയും കൂടുതല്‍ മികവുള്ളതാവട്ടെ എന്ന പ്രാര്‍ത്ഥനകളോടെ...

  ReplyDelete
 19. അവതരണം നന്നായിട്ടുണ്ട് സുഹൃത്തെ ....
  കവിയിത്രിയായിരുന്നില്ലായെങ്കിലും അവള്‍ പറഞ്ഞിരുന്നതൊക്കെയും കവിതകളായിരുന്നു.

  ReplyDelete
 20. നല്ല കഥ സന്ദീപ്‌ .നന്നായി അവതരിപ്പിച്ചു ..ഇഷ്ടമായി :)

  ReplyDelete
 21. സന്ദീപ് വളരെ നല്ല അവതരണം . സുന്ദരമായ ഭാഷ ഇഷ്ട്മായി

  ReplyDelete
 22. പച്ചമനുഷ്യന്റെ ഹിംസ്രബുദ്ധിയോടെ അവളുടെ കഴുത്തു ഞെരിക്കുമ്പോഴും ഞാനവളെ സ്നേഹിക്കുകയായിരുന്നു.

  നന്നായി സന്ദീപേ... കഥയും എഴുത്തും..

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. പ്രണയത്തില്‍ നിന്നും ഓരോരുത്തരും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും പലതാണ്. ശരീരത്തിന് വേണ്ടിയുള്ള ദാഹത്തെ പ്രണയമെന്നു വിളിക്കാന്‍ കഴിയില്ലെല്ലോ

  ReplyDelete
 25. കഥ കൊള്ളാം. നന്നായി എഴുതി........സസ്നേഹം

  ReplyDelete
 26. How horrible the theme is!May be true;may be imagination!
  Still unacceptable!
  I believe a post should carry a positive message!
  Leave a value when the reader leaves your blog!
  Sasneham,
  Anu

  ReplyDelete
 27. കാലികമായ ഒരു പ്രണയ കഥ വളരെ മനോഹരമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍ സന്ദീപ്‌ .

  ഓ .ടോ : ബോള്‍ഡായ വലിയ അക്ഷരങ്ങള്‍ ബ്ലോഗിന് അഭംഗിയുണ്ടാക്കുന്നുണ്ടോന്ന് എനിക്ക് ഒരു ചെറിയ സംശയം .

  ReplyDelete
 28. സന്ദീപ് സൂപ്പർ ഡാ...
  അവതരണം കിടു..

  ReplyDelete
 29. പ്രണയ വഞ്ചനയുടെ പഴയ വീഞ്ഞ് പുതുതലമുറയുടെ പുതിയകുപ്പിയിൽ വീണ്ടും നിറയ്ക്കപെടുംമ്പോഴും താങ്കളുടെ കൈയ്യടക്കം നന്നായിരിക്കുന്നു......

  ReplyDelete
 30. @ Sabu M H.. നമ്മുടെ യുക്തിചിന്തകള്‍ക്കും അപ്പുറത്താണ് മനുഷ്യമനസ്സുകളുടെ സങ്കീര്‍ണത എന്നു മനസിലാക്കൂ.. വായിച്ചതിനും ഈ തുറന്ന അഭിപ്രായത്തിനും നന്ദി..

  @ ജ്യോതിസ് പരവൂര്‍.. നന്ദി ജ്യോതിസ്..

  @ Fousia R.. അങ്ങനെ ഒരു ധാരണയില്ല ചേച്ചി.. പക്ഷെ കാലഘട്ടത്തിന്റെതായ ഒരു മാറ്റം പ്രകടമാണ് എന്നു പ്രണയത്തില്‍ എന്നു സമ്മതിക്കാതെ തരമില്ല.. എങ്കിലും ഒരു സാമാന്യവത്കരണത്തിനു ഞാന്‍ മുതിരുന്നില്ല.. അല്ലാത്തവരും തീര്‍ച്ചയായും ഉണ്ടാവാം..

  @ മയില്‍പീലി.. വിധു ചോപ്ര.. Jefu Jailaf.. shaffi.. രമേശ്‌ അരൂര്‍.. നാടകക്കാരന്‍.. niyas.. ഒരു യാത്രികന്‍.. സന്തോഷം.. ഈ സന്ദര്‍ശനത്തിനു..

  @ Lipi Ranju.. ശരിയാണ് ലിപി ചേച്ചി പറഞ്ഞത്.. സമൂഹത്തില്‍ ഇന്ന് നടക്കുന്ന പലതും ആവര്‍ത്തനങ്ങള്‍ മാത്രമാണ്.. പക്ഷെ മുന്പുണ്ടായിരുന്നതിനുമധികം അത് ആവര്‍ത്തിക്കുന്നത് കൊണ്ട് അത് ശ്രദ്ധയില്‍ പെടുന്നുവെന്നു എന്നതാണ് വസ്തുത..

  @ Pradeep Kumar.. മാഷേ.. ഈ കഥയെ അതിന്റെ എല്ലാ വശങ്ങളെയും കണ്ടെത്താന്‍ ശ്രമിച്ചതിനും ഈ ആസ്വാദനകുറിപ്പിനും പ്രോത്സാഹത്തിനും ആദ്യമേ നന്ദി പറയട്ടെ.. കഥാരചന വേളയില്‍ എന്റെ മനസ്സിലെ ആ അസ്വസ്ഥമായ നിലവിളി മാഷ്‌ വരികളില്‍ നിന്നും വായിച്ചെടുത്തെന്നറിഞ്ഞതില്‍ സന്തോഷം.. പ്രണയോന്മാദിയായ ഒരു വ്യക്തിയുടെ മാനസികതലം അനാവരണം ചെയ്യാനുള്ള ശ്രമമായിരുന്നു ഈ കഥയില്‍.. മാഷ്‌ പറഞ്ഞത് പോലെ കഥാതന്തു പലകുറി പറയപ്പെട്ടതാണ് താനും.. എങ്കിലും ഇനിയും പറയാന്‍ ബാക്കി നില്‍ക്കുന്ന ഒരു വിഷയമായി തോന്നി.. ഒരിക്കല്‍ കൂടി നന്ദി പറയട്ടെ..

  @ Cherian Pampady.. നന്ദി.. ആദ്യ കമന്റില്‍ പറഞ്ഞ ആ ചെറിയ തെറ്റ് തിരുത്തിയിട്ടുണ്ട്.. അത്ര ശ്രദ്ധിച്ചിരുന്നില്ല ആ വാക്യഘടനയില്‍..

  @ hafeez.. 'മാംസനിബദ്ധമല്ല രാഗം...' എന്ന കുമാരനാശാന്റെ വരികള്‍ ഓര്‍ക്കുന്നു.. ഒപ്പം തന്നെ പറയട്ടെ.. പ്രണയത്തില്‍ കാമം വേലികെട്ടി തിരിക്കാനുമാവില്ല..

  @ anupama.. sorry anupama.. i cant accept your opinion.. according to wordsworth theory about art.. it is a spontaneous overflow of powerful emotion recollected in triangulity.. i believe that art is for art sake.. not for the social sake.. i just doing it and moreover that i am least concerned about the society.. as my personal description says.. "i am only a visitor in this planet earth" if u feel awkwardness while reading this story.. that was not about the story but about the protagonist.. that will shows the success of my character of this story.. i am taking your comment as a compliments.. thank u.. and about the positive message of this story.. i am truly believing that my readers are not much fools.. they wont need a direct messaging style as a spoon feeding in our childhood days.. they could identify what is sin and what i tried to say through this story.. and i know they will never try to imitate this story.. :)

  @ Ismail Chemmad.. നന്ദി.. ഈ സ്നേഹാശംസകള്‍ക്ക്.. ഞാന്‍ മറ്റൊരു തമ്പ്ലെറ്റ് അന്വേഷിക്കുന്നു.. ബ്ലോഗിന്റെ മുഖച്ചായ മാറ്റണമെന്ന് കരുതുന്നു.. മനസിനിണങ്ങുന്ന ഒരു ലിപിയും തിരഞ്ഞെടുക്കാം.. :) അഭിപ്രായത്തിന് നന്ദി..


  @ കണ്ണന്‍ | Kannan.. കണ്ണാ.. താങ്ക്സ് ടാ.. :)

  @ നികു കേച്ചേരി..

  ReplyDelete
 31. അസ്സലായിട്ടുണ്ട് സന്ദീപ്‌ മനോഹരമായഭാഷയില്‍ഒഴുക്കിവിട്ട, കഥാ രീതി എല്ലാം നന്നായിരിക്കുന്നു.
  ഭാവുകങ്ങളോടെ, കേസി.

  ReplyDelete
 32. കഥയും ഭാഷയും ഇഷ്ടപ്പെട്ടു.
  ആശംസകൾ!

  ReplyDelete
 33. പ്രണയം വല്ലാതെ കോരിത്തരിപ്പിക്കുന്നല്ലോ സന്ദീപ്..
  കൊള്ളാം നന്നായിട്ടുണ്ട്.

  ReplyDelete
 34. പരിചിതമായ ഒരു പ്രണയ
  പ്രമേയം. പുതു തലമുറയുടെ
  കാഴ്ചപാടില്‍ ഉള്ള അവതരണം
  വളരെ നന്നായിട്ടുണ്ട് .

  കബ്ബോന്‍ പാര്‍ക്ക്‌ ലാല്‍ ബാഗ് സംസ്കാരങ്ങള്‍
  ന്നത്തെ ലോകത്തിന്റെ മുഖ ചായക്ക് തന്നെ
  ഒരു മാറ്റം വരുത്തുന്ന പശ്ചാത്തലം ആയി

  പ്രതിഫലിക്കുമ്പോള്‍ അതിന്റെ ഭാവം
  വളരെ അവസരോചിതവും ..ആശംസകള്‍
  sandeep .


  നായകന്‍ കഥയില്‍ ഉടനീളം തന്നോട് നീതി
  പുലര്‍ത്തുന്നു.നായികയുടെ ഇടക്കുള്ള താളം തെറ്റല്‍ അത് കഥാകാരന്റെ ഭാവനയോ അതോ കാലത്തിന്റെ
  പെട്ടെന്നുള്ള സംഭാവനയോ?

  ReplyDelete
 35. കഥ മനോഹരമായി പറഞ്ഞു ഇഷ്ടായി
  ആശംസകള്‍

  ReplyDelete
 36. അത്ര പുതുതല്ലാത്ത ഒരു പ്രമേയം ഇത്രമേല്‍ മനോഹരമാക്കിഎഴുതിയതിന് ആദ്യമേ അഭിനന്ദനമറിയിക്കുന്നു..!!
  രചനാ ശൈലിയുടെ വ്യത്യസ്ഥത അതാണിതിനെ മികവുറ്റതാക്കിയത്.കാമവും പ്രണയവും ടിന്‍ബിയറില്‍ ചേര്‍ത്ത് നുണഞ്ഞ്, കബന്‍പാര്‍ക്കിന്റെ ഇരുളിമയിലേക്കെത്തുമ്പോള്‍..പഴക്കമാര്‍ന്ന ഒരു കഥാ തന്തുവിന് തിളക്കമേറുകയായിരുന്നു.!
  നല്ല കഥകള്‍ ഇനിയുമുണ്ടാകട്ടെ..!
  ഒത്തിരിയാശംസകള്‍..!!

  ReplyDelete
 37. നാം കണ്ടും കേട്ടുമറിഞ്ഞ ഒട്ടേറെ സംഭവങ്ങളില്‍ ഒന്ന് തന്നെയാണ് ഈ കഥയും. എന്നാല്‍ ഈ പ്രമേയത്തെ സന്ദീപ് തന്റെ മാന്ത്രിക തൂലിക കൊണ്ട് അതി മനോഹരമായ ഒരു കഥയുടെ ഫോര്‍മാറ്റിലേക്ക് മാറ്റി ഭംഗിയായി അവതരിപ്പിച്ചു.

  നഗര രാത്രിയുടെ നിയോണ്‍ വസന്തങ്ങലുലൂടെ പബ്ബുകളിലും പാര്‍ക്കുകളിലും ആടിപ്പാടി നടക്കാന്‍ മാത്രം ഇഷ്ടപ്പെടുമ്പോഴും രാസലീലള്‍ക്കിടയിലെപ്പോഴോ തന്നില്‍ നിക്ഷേപിക്കപ്പെട്ട ബീജം അവളെ സ്ത്രീ ശരീരത്തിന്റെ ജന്മ നിയോഗത്തെക്കുറിച്ച് ബോധവതിയാക്കുന്നു. ഇത് അനിഷേധ്യമായ ഒരു സത്യമാണ്.

  എന്നാല്‍ സ്ത്രൈണ നാണവും കാച്ചെണ്ണയുടെ മണവും കൂടിച്ചേര്‍ന്ന അവളിലെ ഭാവപ്പകര്‍ച്ചയോട് സമരസപ്പെടാനാവാത്ത, വിതച്ചത് കൊയ്യാനിഷ്ടപ്പെടാത്ത നായകന്‍ തന്റെ ജീവിതത്തിലെ അവളുടെ രംഗത്തിനു തിരശീല താഴ്ത്തുമ്പോള്‍ കഥ കാല്‍പനിക തലത്തില്‍ നിന്നും കാലികമായ ചില യാഥാര്‍ത്യങ്ങളെക്കുറിച്ച്, ആധുനിക യുവതയുടെ പ്രണയ സങ്കല്പത്തിലെ വ്യതിയാനങ്ങളെക്കുറിച്ച് വായനക്കാരോട് സംവദിക്കുന്നു. അത് തന്നെയാണ് ഈ മനോഹര രചനയുടെ പ്രത്യേകതയും.

  കഥാകാരന് അഭിനന്ദനങ്ങള്‍. സസ്നേഹം.

  ReplyDelete
 38. ഗംഭീരാവതരണം..കഥ നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
 39. എങ്കിലും ഇനിയും പറയാന്‍ ബാക്കി നില്‍ക്കുന്ന ഒരു വിഷയമായി തോന്നി..... എന്ന കഥാകാരന്റെ മറുപടിയിൽ തന്നെ ഇതിന്റെ കഥാശം പഴയതാണെന്ന വായനക്കാരുടെ ചീദ്യം അപ്രസക്തമാകുന്നൂ...ഘടനാപരമായ സവിശേഷതാ...വക്കുകളുടെ ഇഴതുന്നിചേർക്കൽ....നല്ല ചിന്ത ഇവ ഈ കഥക്ക് തിളക്കമേറ്റുന്നൂ...പ്രീയ കഥാകാരാ...എല്ലാ നന്മകളും

  ReplyDelete
 40. ഇതും പ്റണയം എന്ന് വിളിക്കണം അല്ലെ?..
  കഥ നന്നായി കേട്ടൊ..നല്ല ഒഴുക്കോടെ നല്ല വശ്യതയോടെ കഥ പറഞ്ഞു...വിഷയം പഴയതോ പുതിയതൊ എന്നതല്ല..അത് പറഞ്ഞ രീതി..അതില്‍ വിജയിച്ചിരിക്കുന്നു..നൂറു ശതമാനവും...ആശംസകള്‍..

  ReplyDelete
 41. ഇന്ന് കാണുകയും കേള്‍ക്കയും ചെയ്യുന്ന പ്രണയങ്ങള്‍ക് ഇതേ നിറം തന്നെയാണല്ലോ ?
  കവിത പോലെ സുന്ദരമായി എഴുതി.

  സ്നേഹാശംസകള്‍

  ReplyDelete
 42. മനോഹരമായി അവതരപ്പിച്ച നല്ല കഥ, എനിക്കിഷ്ടമായി.
  അഭിനന്ദനങ്ങള്‍ സന്ദീപ്‌

  ReplyDelete
 43. @ kaviurava.. നന്ദി കേസി..

  @ moideen angadimugar.. പ്രണയം വിധ ഭാവങ്ങള്‍ ഉള്ളതാണെന്ന് തോന്നിയിട്ടുണ്ട്.. ചിലപ്പോള്‍ നനുത്തൊരു സ്പര്‍ശം പോലെ.. ചിലപ്പോള്‍ ചെങ്കനല്‍ പോലെ സര്‍വ്വതും ചുട്ടെരിക്കാന്‍ പോന്നത്.. ഇവിടെയും പല ഭാവങ്ങളിലൂടെ കടന്നു പോകുന്നുണ്ട് കഥ.. ഇതൊരു വിമര്‍ശനമായി ഞാന്‍ എടുക്കുന്നില്ലാട്ടോ..

  @ ente lokam.. കഥയുടെ ആഴത്തിലുള്ള വായനയും കഥാപാത്രങ്ങളുടെ അപഗ്രഥനത്തിനു നന്ദി.. എന്റെ കഥയെ വായനക്കാര്‍ ശാസ്ത്രവിദ്ധഗ്തരുടെ വൈദിഗ്ത്യത്തോടെ കീറി മുറിക്കുന്നത് എന്റെ സ്വപനമാണെന്നു ഞാന്‍ പല എഴുത്ത് സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്.. ഒരിക്കല്‍ കൂടി നന്ദി പറയട്ടെ സുഹൃത്തേ.. താങ്കള്‍ സൂചിപ്പിച്ച ആ സന്ദേഹത്തിനുത്തരം അക്ബറിക്ക പറഞ്ഞിരിക്കുന്നു.. അതിനാല്‍ ആവര്‍ത്തിക്കുന്നില്ല ട്ടോ..

  @ പ്രഭന്‍ ക്യഷ്ണന്‍.. നന്ദി ഈ ബ്ലോഗിലെ ആദ്യസന്ദര്‍ശനത്തിന്.. തുടര്‍ന്നും വരിക..

  @ Akbar.. കഥയുടെ നേര്‍ത്ത വശങ്ങളെ പോലും സൂക്ഷ്മമായ കണ്ടെത്തിയതിനും ഈ മറുപടിക്കും നന്ദി..

  @ ചന്തു നായര്‍.. ഈ സ്നേഹവാക്കുകള്‍ക്കു നന്ദി.. കഥ ഇഷ്ടമായെന്നു അറിഞ്ഞതില്‍ സന്തോഷം..

  @ അനശ്വര.. നന്ദി സുഹൃത്തേ.. വീണ്ടും വരിക

  @ ബിഗു, അലി, the man to walk with, yousufpa, ഒരില വെറുതെ, കുന്നെക്കാടന്‍, തെച്ചിക്കോടന്‍ .. കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി അറിയിക്കുന്നു.. തുടര്‍ന്നും ഈ സ്നേഹം ഉണ്ടാവുമെന്ന വിശ്വാസത്തോടെ

  സ്നേഹപൂര്‍വ്വം..

  ReplyDelete
 44. വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ധേയമായി ഈ കഥ എന്ന് പറയുന്നതില്‍ സന്തോഷം ഉണ്ട്.


  വീണ്ടും കാണാം

  ReplyDelete
 45. പച്ചമനുഷ്യന്റെ ഹിംസ്രബുദ്ധിയോടെ അവളുടെ കഴുത്തു ഞെരിക്കുമ്പോഴും ഞാനവളെ സ്നേഹിക്കുകയായിരുന്നു.

  Superb dear............

  ReplyDelete
 46. സന്ദീപ്...
  താന്‍ കണ്ട പ്രണയത്തെ ഒരു മറയുമില്ലാതെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞ തന്‍റേടം പ്രശംസനീയം..
  ‘പറുദീസാ നഷ്ടം‘..അവതരണ രീതി സന്ദീപ് എന്ന വ്യക്തിത്വത്തെ തുറന്നു കാണിയ്ക്കുന്നൂ..ഈ കഴിവ് പ്രകടിപ്പിയ്ക്കാന്‍ ജീവിതത്തിലും, എഴുത്തിലും എപ്പോഴും സാധ്യമാകട്ടെ എന്ന് ആശംസിയ്ക്കുന്നൂ, പ്രാര്‍ഥിയ്ക്കുന്നൂ..!

  ReplyDelete
 47. ആഖ്യാനം അസ്സലായി. കഥയുടെ പ്രമേയ പുതുമയല്ല പറഞ്ഞ രീതിക്കാണ് മുന്‍‌തൂക്കം ... തുടര്‍ന്നും നല്ല കഥകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു .....

  ReplyDelete
 48. thurannezhuth...pranayathinte aa timilulla rasacharadukal pinneed nashtapedunnu.....
  aasamsakal

  ReplyDelete
 49. മാംസനിബദ്ധമല്ലാത്ത രാഗം എന്നത് കേള്‍ക്കാന്‍ സുഖമുള്ള ഒരു കാല്‍പനിക വികാരമല്ലാതെ യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു വികാരം ഉണ്ടോ??? ഉണ്ടെങ്കില്‍ സൊ കോള്‍ഡ്‌ പ്രണയവും, സൗഹൃദവും എന്താണ് വ്യത്യാസം??

  ഓടോ(റിക്ഷ): നമ്മുടെ മഹാകവി സന്തോഷ്‌ പണ്ഡിറ്റ്‌ജി പാടിയത് "ടച്ചിംഗ് ഈസ്‌ ദി പാര്‍ട്ട്‌ ഓഫ് ലവ്. കിസ്സിംഗ് ഈസ്‌ ദി പാര്‍ട്ട്‌ ഓഫ് ലവ്" എന്നാണല്ലോ.

  തുടക്കത്തിലെ ഇന്‍റെന്‍സിറ്റി തുടക്കത്തിലേ ഉണ്ടാകൂ എന്ന് മനസ്സിലാക്കിയാല്‍ സന്തോഷത്തോടെ ജീവിക്കാം.. നോ കുറ്റബോധം, നോ കമ്മിറ്റ്മെന്‍റ്സ്...
  ബാക്കിയെല്ലാം ഒരു അഡ്ജസ്റ്റ്മെന്‍റ് മാത്രമല്ലേ..

  ReplyDelete
 50. പ്രണയത്തിന്റെ ഭിന്ന മുഖങ്ങള്‍ ...നന്നായിരിക്കുന്നു സന്ദീപ്‌.

  ReplyDelete
 51. പടവുകളില്ലാത്ത പ്രണയത്തിന് എന്തു പറുദീസ...!?
  വായിപ്പിക്കുന്ന രചനാ കൌശലം..:)

  ReplyDelete
 52. എല്ലാ വിശുദ്ധ പ്രണയങ്ങളും അവസാനിക്കുന്നത് ഇങ്ങനെയൊക്കെ തന്നെ....
  കവിത്വം തുളുമ്പുന്ന ഭാഷാ സൌകുമാര്യം...!

  ReplyDelete
 53. നല്ലൊരു ശൈലി ഭായ്!!

  ReplyDelete
 54. മരണം വരെ തേടുന്ന ആ വരിയെല്ല് .....

  കൊള്ളാം...

  ReplyDelete
 55. നല്ലൊരു കഥ വായിക്കാനായതില്‍ സന്തോഷം.പുതിയ ലോകത്തിലെ പ്രേമം ഇങ്ങനെ ഒക്കെ ആയിരിക്കും അല്ലെ.

  ReplyDelete
 56. വളരെ നല്ല അവതരണം, നല്ല കഥ
  ആശംസകള്‍ ...

  ReplyDelete
 57. ഇവിടെ പ്രണയത്തിനുള്ളില്‍
  ഒളിഞ്ഞിരുന്ന ഒരു സര്‍പ്പമുണ്ടായിരുന്നു,
  പ്രണയം അത് ലയമായി,
  രതിയായി ആസ്വദിച്ചു
  പ്രണയത്തിനുള്ളിലെ സര്‍പ്പം
  മറ നീക്കി ഉഗ്ര വിഷം തീറ്റി
  പുറത്തു വരുന്നത് വരെ ....

  ReplyDelete
 58. "ആളൊഴിഞ്ഞ ഓവര്‍ബ്രിഡ്ജിന്റെ കൈവരിയില്‍ അവളെ ഇരുത്തി ഞാന്‍ ബിയര്‍ കാനിലും അവളുടെ ചുണ്ടിലും മാറി മാറി ചുംബിച്ചു കൊണ്ടിരുന്നു....." ആദ്യമൊക്കെ അത്ഭുതമായിരുന്നു. ഇപ്പോള്‍ ഞാന്‍ ഈ കാഴ്ചകളുമായി പൊരുത്തപ്പെട്ടത് കൊണ്ടാവണം എനിക്കിങ്ങനെ തോന്നിയത്, "പ്രണയം!! തണുത്തുറഞ്ഞു, നിറം കെട്ടു, രുചി നഷ്ടപ്പെട്ട്, ചവര്‍ക്കുന്ന ഒരു കഷായക്കൂട്ടിനെ ഓര്‍മിപ്പിക്കുന്നു...."

  നന്നായി അവതരിപ്പിച്ചു സന്ദീപ്‌...

  ReplyDelete
 59. അവതരണ രീതി കൊള്ളാം ...!
  നന്നായി എഴുതി സന്ദീപ്...!

  ReplyDelete
 60. മനോഹരമായ അവതരണം.... അതിര്‍ വരമ്പുകള്‍ നഷട്ടമായ പ്രണയം കുത്തിയൊഴുകി വഴിമാറി ഓടുങ്ങുമെന്നത് നഗ്ന സത്യം ....

  ആശംസകള്‍ സുഹൃത്തേ ....:)

  ReplyDelete
 61. വളരെ നന്നായി എഴുതിയിരിക്കുന്നു സന്ദീപ്. എനിക്കേറെ ഇഷ്ടം തോന്നി ഈ കഥയോട്..ഇപ്പോഴാണ് കാണുന്നതും വായിക്കുന്നതും.

  ReplyDelete
 62. ellaa aanungaldem manassil ithaanaavo chintha.. :( ethu kaalathaanaavo oruthanu ee kazhuthu pidich njerikkaan thonnunnath !! hente dheivame ninakk sthothram

  ReplyDelete
 63. അപകടകരമായ ഭ്രാന്തുകള്‍
  വിഭ്രമിപ്പിക്കുന്ന കഥ

  ReplyDelete
 64. ഇതിലെ കുറേ കമ്മന്റുകൾ എനിക്കു കോപ്പി ചെയ്യേണ്ടി വരും, ഇവിടെ പോസ്റ്റാൻ.....

  "പണ്ടത്തെ പ്രണയമെല്ലാം മഹത്തരവും ഇപ്പൊഴത്തേത് വെറും ചപ്ടാച്ചിയും എന്നൊരു തോന്നല്‍ ഉള്ളത് പോലെ തോന്നി"

  പണ്ടത്തേതിൽ ചപ്പാച്ചി കുറവും ഒളിവും മറയും കൂടുതലും ഉണ്ടായിരുന്നു... ഇപ്പോഴത്തേത് ചപ്പാച്ചി കൂടുതലും, ആഭാസത്തരങ്ങളുടെ പറുദീസയും ആയിരിക്കുന്നു...
  ഇതെന്റെ തോന്നൽ....

  പ്രേമവും കാമവും ഒക്കെ മൊബൈലിലും കൂട്ടുകാർക്കു മുന്നിലും പ്രദർശിപ്പിയ്ക്കാനുള്ള വിഭ്രാന്തി... ഭ്രാന്ത്.... ആഭാസത്തരം......


  എഴുത്ത് ഇഷ്ടപ്പെട്ടു....
  വായിക്കാൻ ഒരുപാടു വൈകിപ്പോയി.... സ്നേഹാശംസകൾ...
  പ്രിയത്തോടെ...
  അസിൻ....

  ReplyDelete
 65. ഇതിൽ പ്രണയമെവിടെ?
  ഇതിൽ കാമനയും സ്വാർഥതയും മാത്രമല്ലേ ഉള്ളൂ..
  ജീവിതത്തിന്റെ അവനവനിലേക്ക്‌ മാത്രം തുറക്കുന്ന ജാലകം മാത്രം!
  അപരനെ ബിംബിക്കാത്ത ദര്പ്പണം..!
  ഉടലുകളുടെ മാത്രം അന്വേഷണം മാത്രമായിരുന്നു പോയകാലം ..
  കഥ നന്നായിട്ടുണ്ട്. അതിൽ പ്രണയം ഉണ്ടായിരുന്നില്ലെന്ന് മാത്രം!
  'സ്‌നേഹിച്ചു കൊതിതീരാത്ത വാക്കുകളാണ് നക്ഷത്രങ്ങളായിത്തീരുക' ജിബ്രാൻ

  ReplyDelete
 66. Sandheepetta....Kollam manoharamaya varikal

  ReplyDelete