ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Friday, January 13, 2012

ഐലന്‍റ് എക്സ്പ്രസ്സ്‌

          ര്‍മ്മകളില്‍ ഒരു തീവണ്ടി ചൂളംവിളിച്ചു കൊണ്ട് അഷ്ടമുടിക്കായലിന് മുകളിലൂടെ പായുകയാണ്... ഐലന്‍റ് എക്സ്പ്രസ്സ്‌ !!!
          സംവിധായകന്‍ രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ രൂപകല്‍പ്പന ചെയ്ത കേരളാ കഫേ (2009) എന്ന സിനിമ ഇറങ്ങിയ സമയത്തു തന്നെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്തു വ്യത്യസ്തകഥകള്‍ , പത്തു സംവിധായകരുടെ ദൃശ്യഭാഷയില്‍ അവതരിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒന്ന് മലയാളസിനിമയില്‍ ആദ്യമായിട്ടായിരുന്നു. ആ കഥകളെയോക്കെയും ഒരു ചരടിലെന്ന പോലെ കോര്‍ത്തു മനോഹരമായ ഒരു മാലയാക്കി നമുക്ക് സമ്മാനിക്കുകയായിരുന്നു രഞ്ജിത്ത്. എല്ലാ കഥകളും വന്നു ചേരുന്ന ഏകബിന്ദുവായ്‌ ഇവിടെ കേരളാ കഫേയെന്ന റെയില്‍വേ കാന്റീന്‍ ഉപയോഗിച്ചിരിക്കുകയാണ് രഞ്ജിത്ത് എന്ന പ്രതിഭ.

          അന്നു ഈ സിനിമയില്‍ "മികച്ച കഥ" എന്ന് പ്രേക്ഷകാഭിപ്രായം നേടിയതു "ബ്രിഡ്ജ്" ആയിരുന്നുവെങ്കിലും, എന്റെ ആദ്യ കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിക്കൂടിയത് "ഐലന്‍റ് എക്സ്പ്രസ്സ്‌," ആയിരുന്നു. സിനിമയില്‍ രണ്ടാമത്തെ കഥയാണ്‌ ശങ്കര്‍ രാമകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച "ഐലന്‍റ് എക്സ്പ്രസ്സ്‌.," എന്ന ഭാഗം. പ്രിഥ്വിരാജ്, റഹ്മാന്‍, മണിയന്‍പിള്ള രാജു, സുകുമാരി, കണി കുസൃതിയെന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍ . എസ്. കുമാറിന്റെ ചായാഗ്രഹണം കൈയൊതുക്കം വന്നൊരു ചിത്രകാരന്‍ കുറഞ്ഞ നിറങ്ങള്‍ കൊണ്ട് അലസമായി കാന്‍വാസില്‍ വരയുന്ന ചിത്രശകലങ്ങള്‍ പോലെ മനോഹരമായിത്തീര്‍ന്നു.

          ഓരോ വാക്കുകളും ഷോട്ടുകളും മായാതെയന്നു മുതല്‍ കിടപ്പുണ്ടെന്റെ മനസ്സില്‍ . ആവര്‍ത്തിച്ചുള്ള കാഴ്ചയില്‍ തികച്ചും വൈയക്തികമായ ആസ്വാദനം ഈ കഥയില്‍ എനിക്കനുഭവവേദ്യമാവുകയായിരുന്നു. പെരുമണ്‍ ദുരന്തം വരച്ച ജലരേഖ പോലെ ചില ജീവിതങ്ങള്‍ ഇവിടെ മിന്നിമായുന്നു. കഥാനായകന്റെ ആത്മഗതങ്ങള്‍ ഗതികിട്ടാത്ത ശബ്ദാത്മാക്കള്‍ പോലെ ചില രാവുകളിലെന്നെ പിന്തുടര്‍ന്നു മുറിവേല്‍പ്പിച്ചുക്കൊണ്ടിരിക്കുന്നു. ബംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് പുറപ്പെട്ടൊരു തീവണ്ടിയുടെ ഇരുമ്പുബോഗിക്കുള്ളിലെ നൂറിലേറെ ജീവനെ, മരണം 'ടൊര്‍ണാഡോ'യെന്ന ചുഴലിക്കാറ്റിന്റെ ഹുങ്കാരത്തില്‍ അഷ്ടമുടിക്കായലിന്റെ അടിത്തട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു 1988 ജൂലൈ എട്ടാം തീയതിയിലെ മദ്ധ്യാഹ്നത്തില്‍ ( IST 1.15 PM) . കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ദുരന്തമായ പെരുമണ്‍ തീവണ്ടിയപകടത്തില്‍ ജീവിതം നഷ്ടപെട്ടവരുടെ സ്മരണകള്‍ നെഞ്ചോടു ചേര്‍ത്തു ജീവിതം തീര്‍ക്കാന്‍ വിധിക്കപ്പെട്ട കഥാപാത്രങ്ങള്‍ , ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മദിവസത്തില്‍ കൊല്ലത്തെ പെരിനാടിനു സമീപം, കായല്‍ക്കരയില്‍ നിലകൊള്ളുന്ന സ്മൃതിമണ്ഡപത്തിനരികെ ഒത്തുചേരുന്നതിലാണ് കഥ ചെന്നെത്തുന്നത്. മരണമെന്ന നിത്യസത്യത്തിന്റെആത്മാവില്‍ തൊട്ടറിയുകയും അംഗീകരിക്കുകയും ചെയ്യുകയാണിവിടെയോരോ കഥാപാത്രങ്ങളും.

          ആറു വര്‍ഷം നീണ്ട കലാജീവിതത്തിന്റെ ഉള്ളുരുക്കിച്ചേര്‍ത്തു, തന്റെ ജലസ്മൃതികള്‍ വരച്ചു ചേര്‍ത്ത "leons diary" എന്ന പുസ്തകം, സ്വജീവന്‍ ദാനമായി തന്നു മരണത്തിന്റെ ആഴങ്ങളിലാണ്ടുപോയ "ഓം" എന്ന കൂട്ടുകാരനു സമര്‍പ്പിക്കാനെത്തുന്ന നായകനിലൂടെയാണിവിടെ കഥാഖ്യാനം. അയാളുടെ കൂടെ വരുന്ന പുസ്തകപ്രസാധകയും കാമുകിയുമായവള്‍ , ദുരന്തത്തില്‍ പേരക്കുട്ടികളെയും മകനേയും നഷ്ടപെട്ട വൃദ്ധയും, അവരെ അനുഗമിക്കുന്നൊരു സൈനികനും, ആത്മസഖിയുടെ ഓര്‍മ്മകള്‍ നെരിപ്പോടായ് മനസ്സില്‍ കൊണ്ടു നടക്കുന്ന കായികതാരവും, അപകടത്തില്‍പെട്ട തീവണ്ടി അന്നേ ദിവസം ഓടിച്ചിരുന്ന എന്‍ജിന്‍ ഡ്രൈവറും ആണിതിലെ കഥാപാത്രങ്ങള്‍ . ഇതില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചത് എന്‍ജിന്‍ ഡ്രൈവറുടെ ജീവിതമായിരുന്നു. ദുരന്തത്തില്‍ നഷ്ടമായ നൂറ്റഞ്ചു പേരുടെ ജീവന്റെ ഉത്തരവാദിത്വം സ്വയമേറ്റെടുത്തു അതിന്റെ ശിക്ഷയെന്നോണം ഒരു ഒറ്റമുറിയില്‍ സ്വയമൊതുങ്ങി ജീവിച്ചു തീര്‍ക്കുകയായിരുന്നു അയാള്‍ . ആള്‍ക്കൂട്ടങ്ങള്‍ക്കുമകലെ ആ നശിച്ച ദിവസത്തെ ശപിച്ചു കൊണ്ടു ഖേദഭാവത്തോടെ നില്‍ക്കുന്ന അയാളിലേക്കു ഞാന്‍ അറിയാതെ ചേര്‍ന്നു പോകുന്നു. പാത്രസൃഷ്ടിയിലും സംഭാഷണങ്ങളിലും ശങ്കര്‍ രാമകൃഷ്ണന്‍ മികവു പുലര്‍ത്തുന്നതിങ്ങനെയാണ്. വാക്കുകളുടെ ധാരാളിമയില്ലാതെ, അളന്നു മുറിച്ച വാക്കുകള്‍ എന്നു തന്നെ പറയാവുന്നതാണ് ഓരോ ഡയലോഗും. നന്നേ കുറഞ്ഞ ഫ്രെയ്മില്‍ വലിയ ആസ്വാദനമേഖല നമുക്കു മുന്നില്‍ തുറന്നു തരുന്നുണ്ട് തിരക്കഥാകാരന്‍ .

-------------------------------------------------------

ഈ സിനിമയിലെ, എന്റെ പ്രിയപ്പെട്ട സംഭാഷണങ്ങള്‍ :

ലിയോണ്‍ : "ജീസസ്‌, ഫ്രാങ്കസ്റ്റൈന്‍, മംഗലശ്ശേരി നീലകണ്‌ഠന്‍ എന്ന മൂന്നു ഹീറോകളായിരുന്നു ആ കുട്ടിയ്ക്ക്; വിശ്രമമില്ലാത്ത വീരന്മാര്‍ . അവരുടെ പോര്‍നിലങ്ങള്‍ക്കുമപ്പുറം കുട്ടിത്വത്തിന്റെ അച്ചടക്കമില്ലാത്ത നാട്ടുവഴികള്‍ വിട്ട്, കരമണ്ണിനുറപ്പില്ലാത്തൊരു തുറമുഖനഗരത്തിലെ ആര്‍ട്ട് സ്കൂളിന്റെ ജനാലപ്പടിയിലിരുന്നു, കരിപെന്‍സിലിന്റെ അരപ്പിടിച്ചു വരച്ചു തീരത്ത കിതപ്പുകള്‍ അവസാനിക്കുന്നത് ഇന്നാണ്. ഏഴുവര്‍ഷങ്ങളുടെ അടരുകള്‍ അടുക്കിയടുക്കിയൊരുക്കിയ എന്റെ പുസ്തകം ഇറങ്ങുന്ന ദിവസം."

ലിയോണ്‍ : "ഓം" അവനാണീ വിളിക്കുന്നത്‌.; തുരുമ്പിലും ചെളിയിലും നിന്നെന്നെ കൈപ്പിടിച്ചു കയറ്റിയ ദിവസം മുതല്‍ കൈവിടാത്തയെന്റെ കൂട്ടുകാരന്‍ . എനിക്കാ നാട്ടുവഴിയിലേക്ക് തിരിച്ചു പോണം. അവളേം കൊണ്ട്. ZEBA - my editor, my publisher, my bitch."

രഞ്ജി : "അവളെക്കാള്‍ നല്ല പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവളോടൊപ്പവും, അല്ലാതെയും. പക്ഷെ ഒരു right match. അതെനിക്കൊരിക്കലും സംഭവിച്ചിട്ടില്ല. I got over her absense eventually. മത്സരങ്ങളുടെ ലഹരി, വാതുവെയ്പ്പിന്റെ ലഹരി."

എന്‍ജിന്‍ ഡ്രൈവര്‍ : "എവിടെയും പോകാറില്ല. എന്‍ജിന്‍ റൂമിന്റെ ഇരമ്പത്തില്‍ നിന്നും ഒരു ഒറ്റമുറിയുടെ ബോഗിയില്‍ ഇരുപത്തൊന്നു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു."

രഞ്ജി : "അവിടേക്കാണ് ഞാന്‍ പോകുന്നത്. അവളുള്ളിടത്തേക്ക്. അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട red night dressമായി."

ലിയോണ്‍ : "This is what i called a memory with a watermark."

ലിയോണ്‍ : "പ്രിയപ്പെട്ടവരേ.. നിങ്ങളില്‍ പലരേയും ഞാനറിയും. ആറുമാസങ്ങള്‍ക്കിടെ പലപ്പോഴും നമ്മളില്‍ ചിലര്‍ തമ്മിലെങ്കിലും സംസാരിച്ചിട്ടുണ്ട്; കണ്ടിട്ടുണ്ട്. ഈ നിമിഷത്തിനു, കൂടിചേരലിനു ഞാന്‍ നന്ദി പറയുന്നത് ടെക്നോളജിയോടും ദൈവത്തോടുമാണ്; മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കുള്ള അകലം കുറച്ചതിന്. മരണത്തിലേക്ക് ജീവിതം കൈപ്പിടിച്ചു നടത്തിച്ച ഈ തുരുത്തുകള്‍ക്കിടയില്‍ ജലസമാധി കൊള്ളുന്നത്‌ നമ്മുടെയേറ്റവും പ്രിയപ്പെട്ടവരാണ്."


ലിയോണ്‍ : "ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു ജൂലൈ എട്ടാം തീയതി. പെരുമണ്‍ . ജീവിതത്തിന്റെയും ജീവിതസത്യത്തിന്റെയും ഇടയിലുള്ളോരു രാത്രിയില്‍ ആയുസ്സ് ദൈവമെടുക്കുമ്പോള്‍ ശവങ്ങളില്‍ നിന്നും മനുഷ്യന്‍ ധനം കവരുന്നതു കണ്ടു അറപ്പുമാറിയ രാത്രി. തണുപ്പും, തോരാത്ത മഴയും അലറിക്കരച്ചിലും നിശ്ശബ്ദമാക്കിയിരുന്നുവെന്നെ. എന്റെ കൈപ്പാടകലെ, കാലറ്റു പോയൊരമ്മയുടെ മുഖം എന്റെ കണ്ണുകളിലുണ്ട്. ആയമ്മ ഒരിക്കലെഴുതി പിന്നീട്; പേരക്കുട്ടികളുടെ, മകന്റെ ചിരികള്‍ മറഞ്ഞു പോയ ഓര്‍മ്മദിനത്തില്‍ അവരെയൊന്നു തൊട്ടറിയണമെന്ന്."

ലിയോണ്‍ : "ആ രാത്രി, ജീവന്റെ പാളത്തിലേക്ക് തിരിച്ചു സഞ്ചരിച്ചവരാണ് നമ്മള്‍ , ഓരോരുത്തരും. "ഓം"; തലമുടി തലയില്‍ നിന്നും വേര്‍പ്പെടും വരെ എന്നില്‍ നിന്നും പിടിവിടാതെ എന്നെ ഭൂമിയിലേക്ക്‌ തള്ളിവിട്ടയെന്റെ കൂട്ടുക്കാരന്‍; അവന്റെ ജീവന്റെ കടപ്പാടാണീ പുസ്തകം. അതിനൊരു വിലയൊട്ടിച്ചു ലോകത്തിനു മുന്നില്‍ വില്‍ക്കാന്‍ വെയ്ക്കുമ്പോള്‍ എനിക്കിവിടെ വരാതെ വയ്യ. ഈ ദിവസമെന്നെ വിട്ടു പോയ അച്ഛനെ, അമ്മയെ, ഏട്ടനെ ഓര്‍ക്കാതെ വയ്യ."

ലിയോണ്‍ : "വെയിലിനും നിഴലിനുമിടയ്ക്കു ഇന്നത്തെയീ വൈകുന്നേരം ഒരു സ്വര്‍ണ്ണനിറമുള്ള കാറ്റില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ ഇവിടെയെത്തും, എന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നു. ഒരു നിമിഷം, ഒരു ഞൊടി നേരം, നമ്മുടെ ഓരോരുത്തരുടെയും നെറ്റിലോന്നുമ്മ വെച്ചു, ഒന്നു കൂടി പേരു വിളിച്ചു. നൂറിലേറെ ജീവന്റെ ഓര്‍മ്മയ്ക്കും, പിന്നെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട എന്റെ മുന്നില്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ക്കും, ഈ വഴി കടന്നു പോകുന്ന ഓരോ ഐലന്‍റ് എക്സ്പ്രസ്സിനും ഞാനീ ചിത്രകഥ സമര്‍പ്പിക്കുന്നു."

വിശാല്‍ കൃഷ്ണന്‍ : "ഇങ്ങോട്ടു പുറപ്പെടുമ്പോള്‍ മനസ്സു നിറയെ ഡോക്ടറിന്റെ മരണത്തിന്റെ സങ്കടമായിരുന്നു. തിരിച്ചു പോരുമ്പോള്‍ ഒരിടത്തു വെച്ചു പരിചയപ്പെട്ടോരമ്മ അതു തുടച്ചെടുത്തു. മരണത്തിന്റെ മുന്നില്‍ മനസ്സു പതറാതെ മുന്നോട്ടു പോവുന്നതെങ്ങനെയാണെന്ന് അവരോടൊപ്പം സഞ്ചരിച്ച ഒരു ദിവസം അവരെന്നെ പഠിപ്പിച്ചു. ഒരു യാത്രയ്ക്ക് തയ്യാറായി ഈ കേരളാ കഫേയില്‍ ഇരിക്കുമ്പോ, ഇന്ത്യയുടെ കരുത്ത് അമ്മമാരുടെ മനസ്സിലാണെന്ന് തോന്നുന്നു. മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്ന അമ്മമാരുടെ മനസ്സ്."

==========================================================

"ഐലന്‍റ് എക്സ്പ്രസ്സ്‌ " താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് വിന്‍ഡോയില്‍ കാണാം :




49 comments:

  1. ഓര്‍മ്മകളില്‍ ഒരു തീവണ്ടി ചൂളംവിളിച്ചു കൊണ്ട് അഷ്ടമുടിക്കായലിന് മുകളിലൂടെ പായുകയാണ്...

    ഐലന്‍റ് എക്സ്പ്രസ്സ്‌ !!!

    ReplyDelete
  2. നല്ല അവലോകനം ഇനിയും വരട്ടെ ഇത് പോലെ ഉള്ളവ

    ReplyDelete
  3. വളരെ ഉപകാരം.
    സിനിമയെക്കുറിച്ചുള്ള നല്ല അവലോകനത്തിനും യുട്യൂബിനും.

    ReplyDelete
  4. കേരള കഫേ കണ്ടു കഴിഞ്ഞപ്പോള്‍ വികാര ജീവിയായ എനിക്ക് ഇഷ്ട്ടപെട്ടത്‌ ബ്രിഡ്ജ് ഉം മകളും ലളിതം ഹിരന്മയം ഒക്കെയാണ് , പക്ഷെ കൂട്ടുകാരാ നിന്‍റെ പുകക്കണ്ണടയിലൂടെ ഈ ചിത്രം വീണ്ടും കാണുമ്പോള്‍ എന്‍റെ ഇഷ്ടങ്ങളുടെ പട്ടികയിലേക്ക് ഐലന്‍റ് എക്സ്പ്രസ്സ്‌ ചൂളം വിളിച്ചു കൊണ്ടു കടന്നു വരുന്നു.. നന്ദി...

    ReplyDelete
  5. കേരളാ കഫേയിലെ ഏറ്റവും നല്ല സിനിമകളില്‍ ഒന്ന്.

    (എങ്കിലും ഇത്ര വൈകി ഓര്‍ക്കാനെന്തേ...?)

    ReplyDelete
  6. കൂടെ യാത്ര ചെയ്യാനല്ല , യാത്ര അയക്കാന്‍ വന്നതാണ്.
    ശുഭയാത്ര നേരുന്നു

    ReplyDelete
  7. കണ്ടില്ല. ഇപ്പോള്‍ കാണട്ടെ.

    ReplyDelete
  8. നല്ലൊരു ചെറു സിനിമ, നല്ല അവലോകനം

    ReplyDelete
  9. നന്ദി സന്ദീപ്‌ ഈ അവലോകനത്തിനും ഈ ഷെയറിങ്ങിനും

    ReplyDelete
  10. കേരള കഫേ ഒരു പുതിയ അനുഭവമായിരുന്നു.
    ആ ചിത്രം മൊത്തമായും എനിക്കിഷ്ടമാണ്.
    എന്നാല്‍ വലിയ താരങ്ങളുടെ സാന്നിദ്ധ്യമില്ലാതെ ഉള്ളത്തെ സ്പര്‍ശിച്ച ഒന്നാണ് രേവതി ചെയ്ത ബ്രിഡ്ജ്. പത്തില്‍ നിന്റെ ഒന്ന് ഏതെന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം ബ്രിഡ്ജ് എന്നാണ്. എന്റെ ഉള്ളം കരഞ്ഞതിനെ കണ്ണറിയിക്കുകയായിരുന്നു. ഒട്ടും ലജ്ജയില്ലാതെ കരഞ്ഞുപോയ കണ്ണുകളോട് പലവട്ടം പരിഭവം പറഞ്ഞിട്ടുണ്ട് ഞാന്‍.
    ആവര്‍ത്തിക്കുന്നു: 'കേരള കഫേ' ഒന്നല്ല ഒരുപാട് അനുഭവങ്ങളാണ്.
    എത്ര താമസിച്ചൂവെന്നല്ല നല്ലൊരവലോകനം നല്‍കിയതിനു നന്ദി.

    ReplyDelete
    Replies
    1. Dear Namus,
      A small correction to your comment: 'Bridge' is directed not by Revati, but Anwar Rasheed (the same guy who directed 'Rajamanikyam' and 'Chotta Mumbai'!!!!!!, this shows how commercialisation in film kills/hides inherent talent of young directors). Revathi's film was 'Makal'.

      Regards

      Delete
  11. ഈ ട്രെയിനും വളരെ വളരെ വളരെ വൈകി ഓടി :)

    ReplyDelete
  12. വൈകിയെങ്കിലും ഈ ആസ്വാദനം തെളിച്ചമുള്ളതാണ്
    സന്ദീപിന് ഒരു ജെര്നലിസ്ടിണ്ടേ കൈവഴക്കം ഉണ്ട് .
    നന്നായി .

    ReplyDelete
  13. വണ്ടി വൈകി . ഇനി യാത്ര വേണ്ടാ എന്നു വെച്ചു.

    ReplyDelete
  14. ഈയിടെയായി ട്രെയിനുകള്‍ ഇത്ര വൈകാറില്ലല്ലോ...........നന്നായി അവലോകനം,

    ReplyDelete
  15. സിനിമയെക്കുറിച്ചുള്ള അവലോകനം നന്നായിട്ടുണ്ട്..വണ്ടി വൈകി.. ഉം പോട്ടെ...

    ReplyDelete
  16. ഈ അവലോകനത്തിനും ഈ ഷെയറിങ്ങിനും ശുഭയാത്ര നേരുന്നു

    ReplyDelete
  17. വേറിട്ട അവതരണം ഭംഗിയേകുന്നു..ഒരു ചെറിയ സിനിമ പോലെ തന്നെ നല്ല ഒഴുക്കുള്ള വായനാനുഭവവും...ആശംസകള്‍

    ReplyDelete
  18. ചേച്ചി വണ്ടിയും എപ്പഴും വൈകി ഓട്ടമാ... അതോണ്ട് പരിഭവം ഇല്ലാ ട്ടൊ..
    അപ്പൊ നമ്മടെ വണ്ടി ഒരുമിച്ച് വിടാല്ലോ...

    ഇഷ്ടായി ട്ടൊ...!

    ReplyDelete
  19. ആ കൊച്ചു ചിത്രത്തെക്കുറിച്ച് വളരെ നന്നായി പറഞ്ഞു സന്ദീപ്‌....

    ReplyDelete
  20. കേരളാ കഫേ ..,

    സുന്ദരമായ കാഴ്ചാനുഭവമായിരുന്നു..
    ഒരോ സിനിമയും ഒന്നിനൊന്ന് മെച്ചം ....

    സിനിമ കാണും നേരത്ത് ഇത്ര സൂക്ഷ്മമായി ഡയലോഗ് ശ്രദ്ധിച്ചിരുന്നില്ല..

    നന്നായി എഴുതി..
    നന്‍മകള്‍ നേരുന്നു..

    ReplyDelete
  21. ലജ്ജയോടെ പറയട്ടെ ഈ നല്ല സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.... സ്വയം ജീവിക്കാനും , പലരെയും ജീവിപ്പിക്കാനുമുള്ള പരക്കം പാച്ചിലിനിടയില്‍ വിട്ടുപോയ പലതിനുമൊപ്പം ഈ സിനിമയും.....

    കാണും സന്ദീപ് ... അടുത്തുതന്നെ ഞാന്‍ ഈ സിനിമ കാണും... ഈ കൊച്ചു ലേഖനം എന്നെ അതിനു പ്രേരിപ്പിക്കുന്നു...

    ReplyDelete
  22. കേള്‍ക്കാനിമ്പമുള്ള ഒരു നല്ല കഥ പറച്ചില്‍...
    ആശംസകള്‍..

    ReplyDelete
  23. അപ്പൊ ഈ പണിയും അറിയാലോ ? നന്നായിട്ടുണ്ട് ട്ടോ

    ReplyDelete
  24. ഈ സിനിമ മുന്‍പ്ക ണ്ടിട്ടില്ല. പക്ഷെഈ വിവരണം നന്നായിട്ടുണ്ട്,

    <<<<<
    >>>>>
    ഈ പോസ്റ്റിനു ചെമ്മാട് xപ്രസ്‌ എന്ന് പെരിടാമായിരുന്നു.

    ReplyDelete
  25. എല്ലാം നല്ല സിനിമകളായിരുന്നു. അതില്‍ ഏറ്റവും പ്രിയപ്പെട്ടത്‌ അവസാനത്തേതാണ്‌-പുറംകാഴ്ചകള്‍.
    പിന്നെ മൃത്യുഞ്ജയം കുറച്ചു നേരത്തേക്ക് പേടിപ്പിച്ചു.
    ഐലന്റ് എക്സ്പ്രസ്സില്‍ സ്കൂള്‍ യൂണിഫോമില്‍ വരുന്ന ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചിരുന്നോ?
    ഭൂതകാലത്തില്‍ ജീവിക്കാത്ത ഏക കഥാപാത്രം അവളാണെന്നു തോന്നുന്നു.
    അതില്‍ ഏറ്റവും നിസ്സഹായയും അവളാണെന്ന് തോന്നുന്നു.

    ReplyDelete
  26. Enikku Kerala Cafe yil ettavum ishttappettathu Bridge thanne aayirunnu. Pinne ishttappettathu Puram Kazhchakal um, Happy Journey yumaanu... Ella filmsum nannayirunnuvenkilum athil athra ishttappedathe poyathu Mruthyunjayam aayirunnu...

    ReplyDelete
  27. നന്നായിട്ടുണ്ട്...

    ReplyDelete
  28. ഈ സിനിമ കണ്ടിട്ടില്ല..
    വിവരണം കൊള്ളാം

    ReplyDelete
  29. നന്നായിരിക്കുന്നു സന്ദീപ്‌ ഈ അവലോകനം..

    ReplyDelete
  30. കേരള കാഫയില്‍ വന്ന എല്ലാ സിനിമകളും ഒന്നിന്നു ഒന്ന് മികച്ചത് തന്നെ ...

    മമ്മൂട്ടിയും ശ്രീനിവാസനും അഭിനയിച്ചതും ജഗതിയുടെ സിനിമയുമാണ് മനസ്സില്‍ തങ്ങി നില്‍ക്കുനത്

    ReplyDelete
  31. സന്ദീപ്‌ ,,

    വളരെ നല്ല അവലോകനം ആ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടതും ഈ ചിത്രം ആയിരുന്നു .....

    ReplyDelete
  32. ഇനിയിപ്പോ എല്ലാ സിനിമകളും കാണണമെന്നില്ല. സന്ദീപിന്റെ വിവരണം വരുമല്ലോ.. നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍..

    ReplyDelete
  33. ഒരു കഥ എന്ന നിലയില്‍ നല്ല ആസ്വാദനാനുഭവം തന്നത് ബ്രിഡ്ജ് ആണ്.

    ബ്രിഡ്ജ് ചെയ്തത് രേവതിയല്ല, അന്‍വര്‍ റഷീദാണ്.

    ReplyDelete
  34. ഈ കഥയിൽ ഫിമെയിൽ കഥാപാത്രം മറ്റൊരു ഭാഷ പറയുന്നണ്ടലോ, ആർക്കെങ്കിലും അറിയാമോ എന്താ പയുന്നെന്ന്?

    ReplyDelete
  35. വൈകിയെത്തിയ തീവണ്ടിക്കുള്ളിൽ ചിന്തിക്കാനൊരുപാറ്റ് തന്നൊരു സിനിമയുടെ ആസ്വാദനം ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നോ അനിയൻ‌കുട്ടാ...ഒടുവിലെടുത്തു പറഞ്ഞ വാചകങ്ങളൊക്കെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു മറവിയുറ്റെ തിരകൾക്കൊരു വെല്ലുവിളി പോലെ...നന്നായി...ആശംസകൾ

    സ്നേഹത്തോടെ
    സ്വന്തം ഓപ്പോൾ

    ReplyDelete
  36. ബ്രിഡ്ജ് ആയിരുന്നു എന്റെയും ഇഷ്ട്ട ചിത്രം . പക്ഷെ കേരള കഫെ ഒരിക്കല്‍ കൂടി കാണാന്‍ എനിക്ക് ധൈര്യം പോര . കാരണം " മകള്‍ " എന്ന ഹ്രസ്വചിത്രം ഹൃദയത്തിലെവിടെയോ ഒരു നോവുണര്‍ത്തി .

    ReplyDelete
  37. വിശകലനം നന്നായി കേട്ടോ ....ഞാന്‍ മുമ്പേ കണ്ടതാണ് ഇത് ..ശെരിക്കും നല്ല അനുഭവം തന്നെ ആയിരുന്നു ഈ ഒരു പ്രൊജക്റ്റ്‌ .ആശംസകള്‍ ഈ പോസ്റ്റിനു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  38. കണ്ടിട്ടുണ്ട് സന്ദീപ്..
    ഈ സിനിമ എനിക്കും പ്രിയം നിറഞ്ഞത് തന്നെ..

    ReplyDelete
  39. നല്ല ഉപകാരപ്രദമായ ആസ്വാദനം. ഞാന്‍ പൊതുവേ കുറച്ച് സിനിമ കാണുന്നയാളാണ്. ഇഷ്ടമില്ലാഞ്ഞിട്ടല്ല. സാഹചര്യങ്ങള്‍ അനുവദിക്കാറില്ല എന്നതുകൊണ്ടുമാത്രം. ഇതു വായിച്ചപ്പോള്‍ സമയം കണ്ടെത്തി കാണാന്‍ തോന്നുന്നു. കണ്ടതിന് ശേഷം വീണ്ടും വരാം.
    സ്നേഹത്തോടെ, ശ്രീജിത്ത് മൂത്തേടത്ത്.

    ReplyDelete
  40. ഞാന്‍ കണ്ട പടമാണ്‌. ഒരു പാട് സ്വാധിനിക്കുകയും ചെയ്തു പല കഥകളും. വിവരണം നന്നായിട്ടുണ്ട്...

    ReplyDelete
  41. ഈ കാണാത്ത സിനിമകളൊക്കെ കാണാൻ പ്രേരിപ്പിക്കുന്ന അവലോകനങ്ങൾ...!

    ReplyDelete
  42. ആശാനെ, പില്‍കാലത്താണ് മഹത്വങ്ങള്‍ വാഴ്ത്തപ്പെടുക...
    അത് പോലെ ഒന്നാണോ ഇത്....
    പരിചയപ്പെടുത്തല്‍ വളരെ നല്ലത്.... പക്ഷെ ഒരു അവലോകനം എന്നാ നിലയില്‍ അത്ര പോരെന്നു തോന്നുന്നു....

    ReplyDelete
  43. ഹയ്യോ....
    അവലോകനം എന്നൊന്നും കരുതല്ലേ വിനീത്...
    ഇത് എന്റെയൊരു സിനിമാ ആസ്വാദനം മാത്രം...
    അല്ലെങ്കില്‍ ആ സിനിമയില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരോടുള്ള ആദരവ്‌ എന്ന്‍ കൂട്ടിക്കോ.... :-)

    ReplyDelete
  44. ഹഹ... ആയ്കോട്ടെ മാഷേ.... ഇനി അടുത്ത വരവിനു കാണാം...

    ReplyDelete