ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Wednesday, February 2, 2011

കാനേഷുമാരിയിലെ ഒരു അക്കം

          മയം നാലരയായിരിക്കുന്നു. രാവിലെ മുതലുള്ള അലച്ചിലിനെ കാല്‍ ചുവട്ടിലിട്ടു ഞെരിച്ചു കൊണ്ട് ഞാന്‍ ബസ്സ്‌ കാത്തു നിന്നു. എനിക്ക് പോകുവാനുള്ള ബസ്‌ ഇനിയും സ്റ്റാന്‍റിലെത്തിയിട്ടില്ല.

          എന്നെ തൊട്ടുരുമി കൊണ്ട് ഒരു ഭിക്ഷകാരി കടന്നു പോയി. ദൈന്യതയാര്‍ന്ന രൂപമെങ്കിലും അല്പം വെറുപ്പ്‌ തോന്നാതിരുന്നില്ല. നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിലെ യാത്രകാര്‍ക്ക് നേരെ അവര്‍ കൈകള്‍ നീട്ടുന്നു. അവരുടെ കൈയില്‍ നാണയകിലുക്കം.

          അടുത്ത് നിന്നിരുന്ന കഷണ്ടി താന്‍ വാങ്ങിയ പുതിയ മോഡല്‍ മൊബൈലിന്‍റെ ഗുണഗണങ്ങള്‍ കൂട്ടുകാരനു മുന്‍പില്‍ സമര്‍ത്ഥിക്കുന്നു. സ്ഥലപേരുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞു കാക്കി ഉടുപ്പുകാര്‍ യാത്രക്കാരെ മാടി വിളിക്കുന്നു. ബസ്സ്‌ സ്റ്റാന്‍റിലെ ശബ്ദ ഘോഷങ്ങങ്ങളില്‍ നിന്നൊരു വിടുതല്‍ പ്രതീക്ഷിച്ചു ഞാന്‍ അക്ഷമയോടെ നിന്നു.

          "ദാ.. മ്മടെ ബണ്ടി ബരെനിണ്ട്"- മുറുക്കാന്‍ ചവച്ചു നിന്ന ഹാജ്യരുടെ കോളാമ്പി വായില്‍ നിന്ന് വെറ്റില നീരിനോപ്പം വാക്കുകള്‍ പുറത്തേക്കു തെറിച്ചു വീണു. ബസ്സ്‌ എന്‍റെ മുന്നില്‍ മുക്രയിട്ടു നിന്ന്.

          മറ്റുള്ളവര്‍ക്ക് മുമ്പേ ബസ്സില്‍ ഇടിച്ചു കയറി നല്ലൊരു സീറ്റ്‌ തരപ്പെടുത്തി ഞാന്‍. തെല്ലാശ്വാസത്തോടെ മിഴികള്‍ പുറം കാഴ്ചകള്‍ മേയാന്‍ വിട്ടു. അപ്പോള്‍ കണ്ണിനു മുന്നില്‍ നീളുന്ന അതെ കൈകള്‍. ദൈന്യമായ അതെ നോട്ടം. ആദ്യം കണ്ടില്ലെന്നു നടിച്ചു. ഒരു നേര്‍ത്ത തേങ്ങല്‍ പോലെ, പതിഞ്ഞ ശബ്ദത്തില്‍ അവര്‍ യാചന തുടര്‍ന്നു. ഭിക്ഷക്കാരിക്ക് കൊടുക്കുവാന്‍ ചില്ലറക്കായ്‌ സഞ്ചിയില്‍ പരതി. അവരുടെ കണ്ണില്‍ ആശയുടെ വെള്ളിവെട്ടം.

          ലോഹതുട്ടുകള്‍ എത്രയെന്നു നോക്കിയപ്പോഴേക്കും ഒരു പയ്യന്‍ അന്തി പത്രത്തിന്‍റെ തലകെട്ടുകള്‍ ഉറക്കെ വായിച്ചു അടുത്ത് കൂടി. രൂപ അവനു കൊടുത്തു ഒരു കോപ്പി വാങ്ങി. പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടത് യാചകയുടെ പ്രതീക്ഷ മങ്ങിയ മുഖമായിരുന്നു. അവരുടെ കണ്ണുകള്‍ക്ക്‌ ഏറെ പറയാനുള്ളത് പോലെ..

          ജീവിതത്തിന്‍റെ നീറുന്ന യാഥാര്‍ത്യങ്ങള്‍, അവസ്ഥാന്തരങ്ങള്‍, നഗരത്തില്‍ എത്തിപെട്ടതിന്‍റെ ഓടമണമുള്ള കഥകള്‍, പിന്നെയും എന്തൊക്കെയോ..

          വൃദ്ധ എന്നെ വിട്ടു തന്‍റെ ജോലി തുടര്‍ന്നു. ഞാന്‍ പത്രത്താളില്‍ കണ്ണുരുട്ടി. ഒരു സിനിമ നടന്‍റെ രാഷ്ട്രീയപ്രവേശനമാണ് ആദ്യ പേജില്‍ മുഴച്ചു നിന്നില്‍ക്കുന്നത്. ഒരാള്‍ തൊട്ടടുത്ത്‌ വന്നിരുന്നപ്പോള്‍ ഞാന്‍ തലയുയര്‍ത്തി നോക്കി. ബസ്സില്‍ ആളുകള്‍ നിറഞ്ഞിരുന്നു. 

          ബസ്സ്‌ മുന്നോട്ടെടുത്തു. ഞാന്‍ പുറത്തോട്ടു നോക്കി, വൃദ്ധയെ അവിടെയെല്ലാം തിരഞ്ഞു. അവര്‍ എവിടേക്ക് പോയി ? എനിക്ക് പശ്ചാത്താപം തോന്നി. അവര്‍ക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു. ആയമ്മ ഇന്നെന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ..?

          പത്രകാരന്‍ പയ്യനോട് എനിക്ക് നീരസം തോന്നി. കൈയിലിരുന്ന പത്രം സഞ്ചിയില്‍ തിരുകി കയറ്റി. ബസ്സ്‌ ഇടയ്ക്കു എവിടെയൊക്കെയോ നിര്‍ത്തി ആളുകളെ കയറ്റുന്നുണ്ടായിരുന്നു. ബസ്സില്‍ സാമാന്യം നല്ല തിരക്ക്.

          പോന്നുരുക്കിയൊഴിച്ചു കൊണ്ട് സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ ചായുന്നു. പോക്കുവെയില്‍ തെങ്ങിന്‍ തലപ്പുകളില്‍ ഉമ്മവെക്കുന്നു. തെന്നല്‍ മെല്ലെ വന്നെന്‍റെ കണ്ണ് പൊത്തി.

          പിന്നില്‍ നിന്നെവിടെയോ ആണ്, ആ വൃദ്ധയുടെ ശബ്ദം. ഇവരിതെപ്പോള്‍ ഇതില്‍ കയറിപറ്റി..? ഞാന്‍ തിരിഞ്ഞു നോക്കി. യാത്രക്കാരുടെ തിരക്ക് കാരണം എനിക്കവരെ കാണാന്‍ കഴിഞ്ഞില്ല. പക്ഷെ ആ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചു. തന്‍റെ വ്യഥകള്‍ നിരത്തി മറ്റുള്ളവര്‍ക്ക് നേരെ കൈനീട്ടുകയാവും അവര്‍.

          ഒരു കുപ്പിവളക്കിലുക്കവും കിളിക്കൊഞ്ചലും, പിന്നിലെ സീറ്റില്‍ കുട്ടികളാവാം. വൃദ്ധ കഥ തുടര്‍ന്നു.

          "ഒരിടത്തരം കുടുംബത്തിലെ അംഗം ഏറെ ലാളനകള്‍ ഏറ്റു വളര്‍ന്ന ശൈശവം, എല്ലാവരുടെയും കുസൃതി കുരുന്നായി നിറഞ്ഞു നിന്ന ബാല്യം, കാല്പനികതയുടെ മഴവില്‍ നിറമുള്ള സ്വപ്നങ്ങളും പ്രണയവും സ്വപ്നഭംഗങ്ങളുമുള്ള കൗമാരം. കുടുംബത്തിന്‍റെ ഭാരിച്ച ഉത്തരവാദിത്വങ്ങളും മാതൃത്വത്തിന്‍റെ സുഗന്ധം നിറഞ്ഞ യൗവനം. യൗവനത്തിന്‍റെ വെളിമ്പുരങ്ങളിലെവിടെയോ വെച്ച് കാലത്തിന്‍റെ ഒഴിക്കിനു വേഗം വച്ചു. അതിനോപ്പിച്ചു നീന്താന്‍ കഴിയാതെ വന്നു. കൂടെ പിറന്നവരും സ്വന്തം വയറ്റില്‍ പിറന്നവരും അവരെ ചവിട്ടി മുന്നേറിയപ്പോള്‍ തെരുവിന്‍റെ മകളായി, അല്ല അമ്മയായി, അമ്മൂമ്മയായി വാര്‍ധക്യവും." അവരുടെ ജീവിത ചിത്രങ്ങള്‍ അതിവേഗം എന്‍റെ മുന്നില്‍ മിന്നി മാഞ്ഞു. 

          പെഗാസസ്സിന്‍റെ പുറത്തേറി സമയം പാഞ്ഞു. ഞാന്‍ അല്പം മയങ്ങിയെന്നു തോന്നുന്നു. ഇറങ്ങാനുള്ള സ്റ്റോപ്പടുത്തു. സീറ്റില്‍ നിന്നെഴുന്നേറ്റു ഞാന്‍ ബസ്സാകെ വൃദ്ധയെ തിരഞ്ഞെങ്കിലും കണ്ടില്ല. അവര്‍ അവസാനം പറഞ്ഞ വാക്കുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.

          ഒരിക്കല്‍ അവര്‍ അവരുടെ മകനെ ബസ്സില്‍ വെച്ച് കണ്ടു; അവന്‍ അമ്മയെ സൂക്ഷിച്ചു നോക്കിയെന്നു തോന്നുന്നു. ഭിക്ഷക്കായി കൈ നീട്ടിയ അമ്മയെ അറിയാത്ത ഭാവത്തില്‍ ആ മകന്‍ മുഖം തിരിച്ചു. ആ അമ്മ ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നത് അന്ന് കണ്ടത് തന്‍റെ മകനാവരുതേയെന്നാണ്.

          കഥയുടെ അവസാനത്തില്‍ ഞാനും നിങ്ങളും ആഗ്രഹിക്കുന്നത് അവരുടെ മകന്‍ ഇപ്പോഴും അമ്മയെ തിരഞ്ഞു നടന്നു നിരാശനായി കഴിയുകയാവുമെന്നല്ലേ..??


12/07/2004

13 comments:

  1. ninakku kadhayum nannayi vazhangunnundaloo... ezhuthoo iniyum, aashamsakal..

    ReplyDelete
  2. ninte prarthana ennum ente ezhuthinu sakthiyekatte.. nandi femi..

    ReplyDelete
  3. എനിക്ക് പശ്ചാത്താപം തോന്നി. അവര്‍ക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു. ആയമ്മ ഇന്നെന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ..?

    ReplyDelete
  4. kollaaaaaaaaaaaaaaaam keto
    ninak bhaviyundada moone
    iniyum ezhuthanam ketoooo

    ReplyDelete
  5. abhinandananagalkku nandi.. sana... thommy..

    ReplyDelete
  6. nandi.. ee nalla vaakukalkum prolsaahanagalkum..

    ReplyDelete
  7. വളരെ നന്നായിട്ടുണ്ട്, ഇനിനിയും എഴുതുമെന്ന പ്രതീക്ഷയോടെ

    ReplyDelete
  8. സന്ദീപേ, ഒരു ദിവസം രാത്രി എന്റെ വീട്ടിലെ പോര്‍ച്ചില്‍ വൃദ്ധയായ ഒരു പിച്ചക്കാരി വന്നു കിടന്നു.വല്ല അപകടവും സംഭവിച്ചാല്‍ തൂങ്ങേണ്ടി വരുമല്ലോ എന്നോര്‍ത്ത് ഞാനും അയല്‍ക്കാരനും കൂടി അടുത്ത പോലീസ് സ്റ്റഷനില്‍ വിവരമറിയിച്ചു.പിറ്റേന്ന് ഭക്ഷണമൊക്കെ കൊടുത്ത് അവരെ അനാഥാലയത്തിലേക്കു കൊണ്ടു പോകുന്നതിനിടയില്‍ അവരില്‍ നിന്നും ഞാന്‍ കേട്ടത് ഇതുപോലൊരു കഥയാണ്.

    ReplyDelete
  9. അതെ തീര്‍ച്ചയായും. ആ മകന്‍ അമ്മയെ തിരയുക തന്നെയായിരിക്കട്ടെ. വല്ലാതെ വേട്ടയാടുന്ന ഒരു സ്വപ്നം പോലെയുണ്ടല്ലോ ഈ കഥ.

    ReplyDelete
  10. ഇത് പോലൊരു അമ്മയെയും മകനെയും എനിക്ക് നേരിട്ടറിയാം ....മനസ്സില്‍ തട്ടുന്ന ഒരനുഭവം ,നന്നായി പറഞ്ഞു ,സാബുവിന്റെ പോസ്റ്റിലെ ലിങ്കിലൂടെ വന്നതാ ,അഭിനന്ദനങ്ങള്‍ ,,,,

    ReplyDelete
  11. ആ മകന്‍ തിരയട്ടെ മാതൃത്വത്തെ.... കാരണം അവനും ഇന്ന് തെരുവിന്‍റെ മകനായി മാരിയിരിക്കാം....!

    ReplyDelete
  12. വൈകി വന്ന ഒരു വായനക്കാരന്‍ ഇക്കഥ വായിച്ചു
    ഇഷ്ടപ്പെട്ടു

    ReplyDelete