ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Friday, July 29, 2011

ഒരു സൈബര്‍ നാടോടികഥ

          ണ്ട് പണ്ട് INTERNET ദേശത്ത് FACEBOOK എന്നൊരു കുളമുണ്ടായിരുന്നു. അവിടത്തെ മീനുകള്‍ പരസ്പരം സ്നേഹിച്ചും തമ്മിലടിച്ചും അന്യോന്യം വാളുവെച്ചും പലരുടെയും കഴുത്തറുത്ത്‌ രസിച്ച് മദിച്ചു.

          കുളത്തിന്റെ ഉടമയായ ചെറുപ്പക്കാരന്‍ ഉദാരവാനും രസികനും തന്ത്രശാലിയുമായിരുന്നതിനാല്‍  ഈ കുളത്തില്‍ പുളയ്ക്കുന്ന മീനുകളോടും തവളകളോടും പാമ്പുകളോടും കൂത്താടികളോടും പുച്ഛം കലര്‍ന്ന സഹതാപസമീപനം നിലനിര്‍ത്തി പോന്നു. സര്‍വ്വസ്വാതന്ത്രവും കൊടുക്കാമെന്ന് പറയുമ്പോഴും കുളത്തില്‍ അതിരുകടക്കുക, വെള്ളം കലക്കുക, കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് ഈ യുവാവ് ഹെഡ്മാഷിന്റെ ജാഗരത്തോടെ ശ്രദ്ധിച്ചു പോന്നു. അങ്ങനെയുള്ള വികൃതികളെ ക്ലാസ്സിനു വെളിയില്‍ മുട്ടുകുത്തി നിര്‍ത്തുകയോ വീട്ടില്‍ നിന്ന് രക്ഷകര്‍ത്താവിന്റെ ഒപ്പോടു കൂടിയ വിശദീകരണം കൊണ്ടുവരാന്‍ പറയുകയോ ചെയ്തു.

          ഈ നടപടികള്‍ ചില കൊച്ചുമീനുകള്‍ക്ക്‌ അലോസരമുണ്ടാക്കുക വഴി, അവരുടെ ആത്മാഭിമാനത്തിനും ജന്മാവകാശമായ സ്വാതന്ത്രങ്ങള്‍ക്കും നേരെയുള്ള കുത്തകമുതലാളിമാരുടെ കടന്നുകയറ്റമാണെന്നും പല ചുമരുകളിലുമവര്‍ എഴുതിവെച്ചു. അക്കരെ തുടലില്‍ കിടക്കുന്ന പട്ടി കുരച്ചാല്‍ പേടിച്ചരളുന്നവനായിരുന്നില്ല ആ കൊച്ചുമുതലാളി. അയാളാ കോക്കിരികളെ നിസ്സാരമായി അവഗണിച്ചു തള്ളി.

          അങ്ങനെയൊരുനാള്‍ ആ കുളത്തില്‍ ചിക്കി ചികയാന്‍ പടിഞ്ഞാറുദേശത്ത് നിന്നൊരു കൊറ്റി പറന്നുവന്നു. FACEBOOK കുളത്തിലെ താന്‍പോരിമ കാണിച്ചു നടക്കുന്ന ആ മീനുകളോടു കൊറ്റി ദൂരെ GOOGLE എന്നൊരിടത്ത് വലിയൊരു കുളമുണ്ടെന്നും അവിടത്തെ വെള്ളത്തിനു നല്ല മധുരമാണെന്നും പറഞ്ഞു പരത്തി. കേള്‍പ്പവര്‍ കേള്‍ക്കാത്തവരുടെ ചെവികളിലേക്ക് വാര്‍ത്ത പകര്‍ത്തി. വര്‍ണനകള്‍ വാനോളമുയര്‍ന്നു. അങ്ങനെ FACEBOOK കുളത്തിലതൊരു സംസാരവിഷയമായി.

          സംഗതിയുടെ രസം പറഞ്ഞു കേട്ട്‌ മോഹിതരായി പലരും കൊറ്റിയോടിങ്ങനെ കെഞ്ചി. - "എന്നെയുമാ വലിയ കുളത്തിലെക്കൊന്നു കൊണ്ട് പോകുമോ..?"
ഇടംകണ്ണിറുക്കി കള്ളച്ചിരിയുമായ് മീനുകളോരോന്നിനെയായി കൊക്കിലൊതുക്കി കൊറ്റി GOOGLE കുളം ലാക്കാക്കി ശാന്തനായി പറന്നുയര്‍ന്നു


          .....................................................................................................

          കഥയിവിടെ അവസാനിക്കുന്നില്ല. ഈ കഥയുടെ ശേഷം ഭാഗത്തിന് ദേശാന്തരങ്ങളില്‍ പല പാഠഭേദങ്ങള്‍ കണ്ടുവരുന്നുണ്ട്. ചിലയിടങ്ങളില്‍ ഇതിന്റെ അവസാനത്തില്‍ ചതിയനായ കൊറ്റി മീനുകളെ ദൂരെ ഒരു പാറപ്പുറത്തേക്ക് കൊണ്ടുപോയി കൊന്നു തിന്നുവെന്നു എഴുതി ചേര്‍ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ കൊറ്റി പക്ഷക്കാരുടെ സുവിശേഷത്തില്‍
12 :4ല്‍ ഈ കഥ അവസാനിക്കുന്നതിങ്ങനെയാണ്...

"കൊറ്റി മിഷിഹായോളം മഹത്ത്വമുള്ളവനാകുന്നു...
GOOGLE കുളത്തിലെ ജീവികളോടവന്‍ കരുണയുള്ളവനും അവരുടെ വഴികാട്ടിയും ഗുരുവുമാകുന്നു...
അവനവര്‍ക്ക് ജീവിപ്പാന്‍ വലിയ GOOGLE കുളം കാണിച്ചു കൊടുക്കുകയും അവിടത്തെ ജലം വീഞ്ഞാക്കി മാറ്റുകയും ചെയ്തു...
അവനവര്‍ക്ക് ജീവന്റെ അപ്പം പങ്കിട്ടു കൊടുത്തയ്യായിരങ്ങളെയൂട്ടി...
അവന്റെ നാമം സ്വര്‍ഗത്തിലെന്ന പോലെ FACEBOOK കുളത്തിലുമാകേണമേ. അവിടത്തെ രാജ്യം വരേണമേ..
ആമേന്‍...!!! "

22/07/2011

32 comments:

  1. സമര്‍പ്പണം : ചെറുപ്പത്തില്‍ എന്നെ കഥ പറഞ്ഞുറക്കിയ എന്റെ ചേച്ചിക്ക്.. കുഞ്ഞുങ്ങളെ നാടോടികഥകള്‍ പറഞ്ഞുറക്കുന്ന എല്ലാ ചേച്ചിമാര്‍ക്കും അമ്മമാര്‍ക്കും അമ്മൂമ്മമാര്‍ക്കും...

    ReplyDelete
  2. പഴയ കഥയുടെ ചുവടു പിടിച്ചു ഒരു പുതുപുത്തന്‍ "ഇന്റര്‍നാഷണല്‍ കഥ "... ഈ രണ്ടു കുളങ്ങള്‍ക്ക് മുനബ് മറ്റൊരു കുളം ഉണ്ടായിരുന്നു "ഓര്‍കൂട്ട്" കുളം ..അവിടുന്ന് ഫെയ്സ്ബുക്ക് കുളത്തിന്റെ കൊക്ക് മീനുകളെ കൊത്തിയെടുത്തു പറന്നതല്ലേ ..അതിന്റെ പ്രതികാരമാ ഇപ്പൊ കാണുന്നത് ...ഇതിനാ പറയുന്നത് "വാളെടുത്തവന്‍ വാളാല്‍"

    ReplyDelete
  3. ഫാവി ഉണ്ട്ട് ;)
    ഗീപ്പിറ്റപ്പെ

    ReplyDelete
  4. ഈ ഒരു മാറ്റം അത്ര ക്ഷീണം ഫേസ്‌ ബുക്കിന് ഉണ്ടാക്കും എന്ന് തോന്നുന്നില്ല. കാത്തിരുന്നു കാണാം

    ReplyDelete
  5. വലിയ കുഴപ്പമില്ല. എന്നാലും സന്ദീപ്‌ ചേട്ടന്റെ പഴയ കഥകളുടെ നിലവാരത്തില്‍ വരുന്നില്ല ഈ ഫെസ്ബൂക് കഥ.. കഥ പറഞ്ഞ രീതി നന്നായി. എന്നാലും സോഷ്യല്‍ നെറ്വര്‍ക്കിംഗ് ഒക്കെ വിഷയമായി എടുക്കുമ്പോള്‍ കുറച്ചുകൂടൊക്കെ നന്നാക്കാമായിരുന്നു എന്ന് തോന്നി.

    ReplyDelete
  6. .... കുളത്തിന്റെ ഉടമയായ ചെറുപ്പക്കാരന്‍ ഉദാരവാനും രസികനും തന്ത്രശാലിയുമായിരുന്നതിനാല്‍ ........

    ന്നാലും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കെണ്ടായിരുന്നു...!!
    ഹും...! കൊക്കെത്ര കൊളം കണ്ടതാ...!!

    നന്നായി മാഷേ..!
    ആശംസകള്‍..!

    ReplyDelete
  7. സൂപ്പര്‍

    ReplyDelete
  8. story of a virtual world or Virtual world of a story

    ReplyDelete
  9. ഇത് കഥ എങ്കില്‍ സന്ദീപിന്റെ പഴയ കഥകള്‍ വളരെ മെച്ചം..എന്തോ അങ്ങോട്ട്‌ പിടിച്ചില്ല..സന്ദീപിന്റെ ശൈലിയിലേക്ക് വരൂ വേഗം..ആശംസകള്‍..

    ReplyDelete
  10. അതൊക്കെ അങ്ങിനെ നടക്കും ...കാഴമ്പുള്ള നല്ല കഥകള്‍ പോരട്ടെ...

    ReplyDelete
  11. ഓര്‍ക്കുട്ട് കുളം ആ സമയത്തെ ഒരു അഡിക്ഷന്‍ ആയിരുന്നു..
    ഫേസ് ബുക്ക്‌ കുളം വന്നപ്പോള്‍ നല്ലത് അതല്ലേ എന്ന് തോന്നി.. "ഞാന്‍ ഇന്ന് കാലത്തെ പഴം കഞ്ഞി കഴിച്ചപ്പോള്‍ മുളകിടാന്‍ മറന്നു " എന്നൊക്കെ അപ്ഡേറ്റ് ഇടാന്‍ സാധിക്കുമല്ലോ ..
    ഇനി നാളെ വേറെ ഒരു കുളം , ഇതിനെക്കാള്‍ നന്നായി മേല്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അപ്ഡേറ്റ് ആയി ഇടാന്‍ സാധിച്ചാല്‍, കൊറ്റിയോട് നമ്മള്‍ പറയും..എന്നെയും കൂടി കൊത്തിയെടുക്കു ..പറക്കു എന്നൊക്കെ..

    കഥയില്‍ കൂടെ ഒരു കാര്യം പറഞ്ഞു.

    ReplyDelete
  12. അപ്പോള്‍ ഓര്‍ക്കൂട്ട് ആയാലും ഫേസ്‌ ബുക്ക്‌ ആയാലും ഇപ്പോള്‍ പ്ലസ്‌ ആയാലും എല്ലാം 'കൊളമാണെന്നാ' പറഞ്ഞുവരുന്നത് അല്ലേ?

    ReplyDelete
  13. കഥയുടെ ശൈലി കൊള്ളാം വ്യത്യസ്തത പുലർത്തി...
    കുളങ്ങളിനിയും പുതിയത് പുതിയത് വന്നു കൊണ്ടെയിരിക്കും...ഈ കൊക്കുകളും മീനും എന്തു ചെയ്യുമോ ആവോ...ഹിഹി...കൊള്ളാം ട്ടോ...

    ReplyDelete
  14. കൊറ്റിയും മീനും കഥയുടെ സൈബര്‍ പാഠഭേദം എനിക്കിഷ്ടപ്പെട്ടു.

    നാടോടിക്കഥകളെയും,നാട്ടറിവുകളെയും പുതുപുത്തന്‍ നാഗരികതയുടെ മൂശയിലേക്ക് ഉരുക്കിയൊഴിച്ച് പുത്തന്‍ ഭാവുകത്വം നിര്‍മിച്ചെടുക്കാനുള്ള ഇത്തരം ഉദ്യമങ്ങള്‍ അഭിനന്ദനീയമാണ്.

    ഈ കഥ ഇനിയും കുറേക്കൂടി നന്നായി എഴുതാന്‍ സന്ദീപിനു തന്നെ കഴിയുമായിരുന്നു എന്നൊരു തോന്നല്‍ എനിക്ക് ഉണ്ട് എന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.

    ReplyDelete
  15. nice cyber story ..good keep it up

    manzooraluvila.blogspot.com

    ReplyDelete
  16. കൊള്ളാം,വെത്യസ്തമായിരിക്കുന്നു....നന്മ നേരുന്നു.

    ReplyDelete
  17. എല്ലാം കുളമായോ...???

    ReplyDelete
  18. അങ്ങനെയാണ് ഗൂഗിളൂം പ്ലസുമൊക്കെ ഉണ്ടായത്..

    കഥപറച്ചിൽ നന്നായി :)

    ReplyDelete
  19. കുറച്ച് കൂടി fairy-to-social network mapping ആകാമായിരുന്നു. എന്നാലും നല്ല ഉദ്യമം!!

    ReplyDelete
  20. "ഫെയ്സ്ബുക്ക്" വന്നപ്പോ "ഓര്‍കൂട്ട്"നെ തഴഞ്ഞു, പ്ലസ്‌ വന്നപ്പോ ഫേസ്‌ ബുക്കിനെ തഴയുന്നു... ഇനി ഇതിനേക്കാള്‍ വലിയ ഒരു കുളം ഉണ്ടായാല്‍ എല്ലാ മീനുകളും അവിടെയെതാനുള്ള ശ്രമമായിരിക്കും... ഏറ്റവും അഡ്വാന്‍സ്ഡ് ആയതല്ലേ എല്ലാവര്‍ക്കും ഇഷ്ടം... :)
    കഥയിലെ വ്യത്യസ്തത ഇഷ്ടായി.

    ReplyDelete
  21. ഇത് ജോരായല്ലോ ബായി

    ReplyDelete
  22. രസിച്ചിരിക്കുന്നു...

    ReplyDelete
  23. @ INTIMATE STRANGER.. നന്ദി.. ഈ പ്രഥമസന്ദര്‍ശനത്തിനും അഭിപ്രായത്തിനും..

    @ രമേശ്‌ അരൂര്‍.. ഒരിക്കലുമല്ല രമേശേട്ടാ.. സമയദുര്‍വ്യയത്തിനു ഭൂലോകത്ത് എന്തൊക്കെ വഴികളുണ്ട്.. എന്തിനു ഞാന്‍ ഈ ബൂലോകത്ത് സ്വയം ഒതുങ്ങണം..

    @ ചെറുത്*.. താങ്ക്സ് ഇണ്ടേ... കീപ്‌ കംമിങ്ങെ.. :)

    @ mad|മാഡ്.. കാത്തിരുന്നു കാണാം.. കാണണം..

    @ ഋതുസഞ്ജന.. നന്ദി.. വ്യത്യസ്തശൈലികളുടെ ഓരോ പരീക്ഷണങ്ങള്‍ അല്ലെ.. ചിലപ്പോള്‍ കാലിടറിയേക്കാം.. ക്ഷമിക്കുക..

    @ കണ്ണന്‍ | Kannan.. കണ്ണാ.. :-)

    @ പ്രഭന്‍ ക്യഷ്ണന്‍.. വളരെ സന്തോഷം.. നന്ദി.. വീണ്ടും വരിക

    @ Anonymous.. അനോണി ചേട്ടാ.. നന്ദി.. മുഖം കാണാന്‍ ആഗ്രഹമുണ്ട്.. :)

    @ Fousia R.. chechi... thanks 4 this lovely caption..

    @ കൂതറHashimܓ.. ദിതൊരൂട്ടം സംഭവാ.. :P

    @ SHANAVAS.. തീര്‍ച്ചയായും ഇക്കാ.. വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി..

    @ സിദ്ധീക്ക.. ശ്രമിക്കാം.. മനസ്സിലുള്ളത് വെളിയില്‍ വരുമ്പോഴേ അറിയാനാവൂ അത് കഥയോ മറ്റെന്തൊക്കെയോ എന്ന്.. ഒന്നും നമ്മുടെ കയ്യിലല്ലല്ലോ സിദ്ധീക്ക... നന്ദി..

    @ Villagemaan.. കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം..

    @ പ്രിയദര്‍ശിനി.. നന്ദി പ്രിയാ..

    @ - സോണി - ചേച്ചി.. വേണമെങ്കില്‍ അങ്ങനെയും പറയാമല്ലോ.. കാലെടുത്തു വെച്ചാല്‍ ആഴങ്ങളിലേക്ക് നമ്മെ പിടിച്ചു വലിച്ചു കൊണ്ടിരിക്കുന്ന ഒരു കുളത്തിന്റെ സ്വഭാവമല്ലേ ഇതിനൊക്കെ..

    @ സീത*.. കൊക്കും മീനും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയലയട്ടെ.. നന്ദി സീതേച്ചി..

    @ കെ.എം. റഷീദ്.... കൊറ്റി കഴുത്തു പോലെ മൂന്ന് ചോദ്യചിന്ഹങ്ങള്‍ ബാക്കിയായി.. :)

    @ Pradeep Kumar.. മാഷെ.. കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.. ഇനിയും മെച്ചമാക്കാന്‍ ശ്രമിക്കാം.. ഈ വര്‍ദ്ധിക്കുന്ന പ്രതീക്ഷകള്‍ എനിക്കിപ്പോള്‍ ഭാരമാവുന്നു മാഷെ..?? മുന്‍വിധികളില്ലാതെയുള്ള വായനകള്‍ അല്ലെ എപ്പോഴും നല്ലത്.. തുറന്നുള്ള ഈ അഭിപ്രായങ്ങള്‍ക്ക് വളരെയേറെ നന്ദിയുണ്ട്..

    @ Anonymous.. thnx alot dear friend..

    @ ജിജോ വളഞ്ഞവട്ടം.. നന്ദി..

    @ ajith.. ആയിക്കൊണ്ടിരിക്കുന്നു അജിത്തേട്ടാ.. :)

    @ മഖ്‌ബൂല്‍ മാറഞ്ചേരി.. നന്ദി.. ഈ വരവിനും വായനക്കും..

    @ yiam.. അങ്ങനെയാ പട്ടാമ്പി റെയില്‍വേ സ്റ്റേഷനുണ്ടായെ.. :) നന്ദി ബോസ്സ്..

    @ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു.. ഈ അഭിപ്രായത്തിന് നന്ദിയുണ്ട്.. ഈ കഥയില്‍ social networkന്റെ കൂടുതല്‍ വിശദാശംങ്ങളിലേക്ക് കടക്കാതിരുന്നതാണ്... അങ്ങനെയെങ്കില്‍ ഇതിന്റെ സ്വാഭാവികമായ നാടോടി തനിമ നഷ്ടമാകുമോ എന്ന അബോധമനസ്സിലെ പ്രേരണകളാലാവണം ഈ രൂപത്തില്‍ പുറത്തു വന്നതീ കഥ..

    @ Lipi Ranju.. നന്ദി ലിപി ചേച്ചി.. കഥ ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം..

    @ കൊമ്പന്‍.. വളരെ നന്ദി ഭായി..

    @ jayarajmurukkumpuzha.. വായനയ്ക്ക് നന്ദി..

    @ ആസാദ്‌.. ആസ്വാദനത്തിന് നന്ദി..

    ReplyDelete
  24. Superbbb post!! Ee adutha kalathu vaayichathil vyathyasthamaaya onnanu ithu. Sharikkum enjoy cheythu. Itharathilulla creative and different postukal iniyum pratheekshikkunnu... :)

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    ReplyDelete
  25. പഞ്ചതന്ത്രം....പരമതന്ത്രം.... പഞ്ചതന്ത്രം പുസ്തകത്തിലെ ‘മിത്രഭേതം’എന്ന ഭാഗത്താണ് ഈ കൊറ്റിയുടെ കഥയുള്ളത്..നമ്മൾ ഏറ്റവും കൂടുതൽ തവണ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണിത്.....അതിൽ നിന്നും കൊറ്റിയുടെ കഥയെടുത്ത് ഇന്നത്തെ കാലഘട്ടത്തിലൂടെ നോക്കിക്കണ്ടത് വളരെ നന്നായി.ആ കഥയിൽ കൊറ്റിയെ ഒരു ഞണ്ട് കൊല്ലുന്നുമുണ്ട് ..എല്ലാ ഭാവുകങ്ങളും..പോസ്റ്റുകൾ ഇടുമ്പോൾ എന്നെപ്പോലുള്ളവവർക്കും ഒരു ലിങ്ക് അയക്കണേ.....

    ReplyDelete