ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Saturday, April 30, 2011

ഇതിഹാസങ്ങളുടെ തനിയാവര്‍ത്തനം

          ര്‍മ്മകളില്‍ എന്‍റെ കണ്ണനു നീലനിറമില്ല. നെറുകയില്‍ മയില്‍പീലിയില്ല. കൈയില്‍ ഓടക്കുഴലുമില്ല. എപ്പോഴോ വയലിന്‍ പഠിക്കാന്‍ പോയിരുന്നതായി പറഞ്ഞിരുന്നു; പക്ഷെ ഒരിക്കലും അവനതു വായിക്കുന്നതു ഞാന്‍ കേട്ടിട്ടില്ല. എങ്കിലും ഞാനെന്‍റെ പ്രിയനെ കണ്ണനെന്നു വിളിച്ചു; മനസ്സില്‍ പ്രതിഷ്ഠിച്ചു. അങ്ങനെ ഞാനവന്‍റെ രാധയായി.


          അവനു ഗോപികമാരേറെയുണ്ടെന്നറിയാമെങ്കിലും ഞാനവനെ പ്രണയിച്ചു കൊണ്ടിരുന്നു. കാരണം അവന്‍ പറയുമായിരുന്നു. അവരിലേറ്റം പ്രിയം, ഈ രാധയോടാണെന്നും; മറ്റെല്ലാം സമയംകൊല്ലി വിനോദങ്ങളെന്നും. എന്നില്‍ നിറയുന്ന രോമഹര്‍ഷത്തിന്‍റെ നിര്‍വൃതിയില്‍ ഞാനതു കേട്ടിരിക്കും. അതിനായി ഞാനിടയ്ക്കൊക്കെ ഞങ്ങളുടെ കൂടി കാഴ്ചയില്‍ വെറുതെ പിണക്കം നടിക്കുകയും ചെയ്യും. അപ്പോള്‍ അവനെന്‍റെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു കൊണ്ടു അവന്‍റെ പ്രണയത്തിന്‍റെ തീവ്രത എന്നെ മനസ്സിലാക്കിത്തരുമായിരുന്നു.


         കലാലയത്തിനകത്തും പുറത്തുമായി ഞങ്ങള്‍ പ്രണയം കൈമാറി. രാത്രികള്‍ പകലുകളാക്കി പകലുകള്‍ രാത്രികളാക്കി രാസലീലകളാടി. അമ്പാടി ലോഡ്ജിലെ വൃന്ദാവനമെന്നു അവന്‍ പേരിട്ടിരുന്ന അവന്‍റെ ഒറ്റമുറി കൊട്ടാരത്തിന്‍റെ ചുമരുകള്‍ എല്ലാത്തിനും സാക്ഷിയായി. ആ മുറിയില്‍ ഇപ്പോഴും ഞങ്ങളുടെ കാമത്തിന്‍റെ ഉഷ്ണം തളം കെട്ടി കിടപ്പുണ്ടാകണം. ഞങ്ങളുടെ വിയര്‍പ്പിന്‍റെ, നിശ്വാസത്തിന്‍റെ, ഗദ്ഗദങ്ങളുടെ, ഭോഗവേളകളിലുയരുന്ന കാമനിലവിളികളുടെ ബാക്കിപത്രങ്ങള്‍ ഇപ്പോഴുമവിടെ കാണാമായിരിക്കും. പ്രണയദിനങ്ങളുടെ ഓര്‍മ്മ ചിത്രങ്ങള്‍ 3GP ഫയലായി മൊബൈലില്‍ പകര്‍ത്തിയതും, പിന്നീടതു കണ്ടു ആത്മരതിയിലേര്‍പ്പെട്ടതും സ്വല്പം  ജാള്യതയോടെ ഞാന്‍ ഓര്‍ക്കുന്നു. അവന്‍ നീണ്ടയാത്രകളിലായിരിക്കുമ്പോള്‍ എന്നില്‍ നിറയുന്ന വിരഹവേദന കുറക്കാന്‍ പലപ്പോഴുമത് എന്നെ സഹായിച്ചിരുന്നു.


          ഋതുക്കളുടെ കുടമാറ്റം പോലെ പ്രണയത്തിന്‍റെ വസന്തകാലവും ഞങ്ങളില്‍ നിന്നും ഏറെ വൈകാതെ കളഞ്ഞു പോയി. നഗരത്തിന്‍റെ ഭ്രാന്തമായ തിരക്കുകളിലേക്കു ഞങ്ങളുടെ ജീവിതവും കൂപ്പുകുത്തി. ജോലി തേടിയുള്ള അലച്ചിലും, പിന്നീട് കോര്‍പ്പറേറ്റ് സാമ്രാജ്യങ്ങള്‍ വെട്ടിപിടിക്കാനുള്ള ത്വരയിലും, പ്രണയത്തിനു ഞങ്ങള്‍ ബോധപൂര്‍വ്വം അവധി കൊടുത്തു വിരളമായ ഞങ്ങളുടെ സന്ദര്‍ശനവേളകളില്‍ കവിതകള്‍ മാത്രം കുറിച്ചിരുന്ന അവന്‍റെ ഡയറിയില്‍ കണക്കുകള്‍ നിറയുന്നതു ഞാന്‍ നോക്കി നിന്നു. അപ്പോഴും ആ ഹൃസ്വസംഗമത്തിന്‍റെ രസം, പരാതികള്‍ കൊണ്ടു കെടുത്താതെ ഞങ്ങള്‍ ആവേശത്തോടെ കൊക്കുരുമി.


          തൊഴിലിന്‍റെ ഭാഗമായി നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്കു പറക്കുമ്പോള്‍ ഞങ്ങള്‍ക്കിടയിലെ ദൂരം കൂടി വരുന്നുണ്ടായിരുന്നു. പിന്നീടെപ്പോഴോ ഒരു തുറമുഖ നഗരത്തില്‍ ഞങ്ങള്‍ കണ്ടു മുട്ടിയ സന്ധ്യയില്‍, ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചും പ്രണയത്തിന്‍റെ നിസ്സാരതയെ കുറിച്ചും അവന്‍ വാചാലനായി. ഏറെ വൈകാതെ അവന്‍ തിരുവല്ലാക്കാരി ഒരു സത്യഭാമയെയും കെട്ടി ഫിലാഡല്‍ഫിയായില്‍ ചേക്കേറിയതറിഞ്ഞു. പ്രണയത്തിന്‍റെ നിസ്സാരതയെ ശരിവെയ്ക്കും പോലെ എന്‍റെ മനസ്സില്‍ ആ വാര്‍ത്ത ഒരു ചലനങ്ങളും തീര്‍ത്തില്ല. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന വെറും യന്ത്രമായി മാറിയിരുന്നു ഞാനപ്പോഴേക്കും. അങ്ങനെ എന്‍റെ ജീവിതത്തിലെ പ്രണയകാണ്ഡം അവസാനിച്ചു.


          പക്ഷെ ജീവിതം അപ്പോഴും ബാക്കിയായിരുന്നു. ജനകപിതാവ് നടത്തിയ സ്വയംവരത്തില്‍ ത്രയംബകവില്ലോടിച്ച കോത്താഴത്തുകാരന്‍ രാമനു ഞാന്‍ വേളിയായി; മനസ്സില്‍ ഒരു തരിമ്പും കുറ്റബോധമില്ലാതെ. വിവാഹത്തിന്‍റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നെണീറ്റ ഒരു നാള്‍ അദ്ദേഹത്തോടു ഞാനെന്‍റെ ആദ്യാനുരാഗത്തിന്‍റെ കഥ പറഞ്ഞു കൊടുത്തു. സ്വതവേ ദുര്‍ബലനായിരുന്ന അദ്ദേഹം മനസ്സില്‍ വന്ന വാക്കുകള്‍ വിഴുങ്ങി ഒരു മുനിയെപ്പോലിരുന്നു. നാഴികകള്‍ വിനാഴികകള്‍ക്കു വഴിമാറി. ഒടുവില്‍ മൗനത്തിന്‍റെ കര്‍ഫ്യൂ പിന്‍വലിച്ചു അദ്ദേഹം മൊഴിഞ്ഞു - " കഴിഞ്ഞതു കഴിഞ്ഞു. നമുക്കതു മറക്കാം."  നിസഹായനായ ഒരു ഭര്‍ത്താവിനു അതേ പറയുവാനാകൂ. അഗ്നിശുദ്ധി വരുത്തി അന്നു മുതല്‍ ഞാന്‍ രാമന്‍റെ സീതയായി. ജീവിതം വീണ്ടും ഉരുണ്ടു കൊണ്ടിരുന്നു.


          കാലം കള്ളകളികള്‍ നടത്തുമെന്ന പഴയ നിയമത്തെ അന്വര്‍ത്ഥമാക്കി കൊണ്ടു പണ്ടത്തെ 3GP ഫയലുകളിലൊന്ന് മൊബൈലില്‍ നിന്നും മൊബൈലിലേക്കു ആന്ത്രാക്സ് പോലെ പടര്‍ന്നു പിടിച്ചപ്പോള്‍, ചില സുഹൃത്തുക്കള്‍ വഴി ഭര്‍ത്താവിന്‍റെ കണ്ണിലും ആ ഇക്കിളി രംഗങ്ങള്‍ വെളിപ്പെട്ടു. സമൂഹത്തെ ഭയന്നു ജീവിക്കുന്ന അദ്ദേഹം മാനം രക്ഷിക്കാനായി എന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി.


          സ്വയം പര്യാപ്തയായ എനിക്ക് ഇതും തികഞ്ഞ നിസംഗതയോടെ ഏറ്റുവാങ്ങാനായി. വര്‍ഗ്ഗബോധമുള്ള വനിതാസംഘങ്ങള്‍ എന്നെ വിശുദ്ധയായി പ്രഖ്യാപിച്ചു. മാറി നിന്നു അടക്കം പറയുമെങ്കിലും എന്‍റെ സമക്ഷത്തില്‍, ജീവിതത്തെ ശക്തമായി നേരിടുന്ന എന്‍റെ ധീരതയെ അവര്‍ വാഴ്ത്തി. അവരോടുള്ള നന്ദി സൂചകമായി എന്‍റെ കവിതകളില്‍ പുരുഷവിദ്വേഷത്തിന്‍റെ വിത്തുകളെറിഞ്ഞു. സാഹിത്യസദസ്സുകള്‍ എന്നെ പുതുതലമുറയിലെ മാധവിക്കുട്ടി എന്ന് പരിചയപ്പെടുത്തി.


          കാലവും തിരകളും ആര്‍ക്കു വേണ്ടിയും കാത്തുനിന്നില്ല; ഞാനും. ഋതുക്കള്‍ പലതും പോയ്‌മറഞ്ഞു. ഇലകള്‍ പൊഴിക്കാതെ, പുതുനാമ്പുകള്‍ മുളയ്ക്കാതെ, വിദൂരതയിലേക്ക് ചില്ലകള്‍ നിവര്‍ത്തി ഞാന്‍ തലയുയര്‍ത്തി നിന്നു.. വേരുകള്‍ അറ്റുപോയ ഒരു പാഴ്മരം.


 14/02/2011


[NB : വ്യാസനും വാല്മീകിക്കും കടപ്പാട്]

76 comments:

  1. നല്ല കഥ... കാലത്തിന്‍റെ പരിച്ചേദം... നന്നായി എഴുതി... ആശംസകള്‍..

    ReplyDelete
  2. നന്നായിരിക്കുന്നു ചേട്ടാ , ഈ കാലഘട്ടത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു , ആശംസകള്‍
    - അഞ്ജലി

    ReplyDelete
  3. കവിതകള്‍ മാത്രം കുറിച്ചിരുന്ന അവന്‍റെ ഡയറിയില്‍ കണക്കുകള്‍ നിറയുന്നതു ഞാന്‍ നോക്കി നിന്നു.....! good..!എന്തിനാണ് പെണ്ണെഴുത്ത്‌ ...?? ഇത്ര മധുരമായി .. നമ്മള്‍ .....

    ReplyDelete
  4. ആണുങ്ങള്‍ക്ക് വേണ്ടിയും പ്രതീക്ഷ .
    അതാണ് സംഭവ്യം .

    ReplyDelete
  5. നല്ല ഭാഷയാണ് താങ്കളുടേത്... ഒരുപാട് കേട്ട വിഷയമാണെങ്കിലും അവതരണത്തില്‍ പുതുമ കൊണ്ടുവരാന്‍ സാധിച്ചു. മനസ്സിലേക്ക് ആഴ്നിറങ്ങുന്ന വാക്കുകള്‍ ധാരാളം... ആശംസകള്‍.. ഇനിയും ഒരുപാട് എഴുതൂ...

    ReplyDelete
  6. മച്ചാനെ പെട , ഈ ബൂലോഗത്തില്‍ വന്നിട്ട് ഇത്രയും നല്ലൊരു കഥ വായിക്കുന്നത് ആദ്യമായിട്ട്ടാണ് ....എനിക്കുമുണ്ട് ഒരുപാട് പെണ്‍പിള്ളേരെ ഒരേ സമയത്ത് സ്നേഹിക്കുന്ന കാപാലികന്മാര്‍ സുഹൃത്തുക്കള്‍

    ReplyDelete
  7. പതിവ് ഫോര്‍മാറ്റില്‍ നിന്നും ഈ രചന വേറിട്ട്‌ നില്‍ക്കുന്നു.

    കാല്പനികതക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ശ്ലീലാശ്ലീല വൈജാത്യങ്ങളുടെ മതില്‍ കെട്ടുകള്‍ ലംഘിച്ചു ആധുനിക കുമാരീ കുമാരന്മാരുടെ രാസലീലകളും പ്രണയവും ഒക്കെ കെട്ടുപിണഞ്ഞ ജീവിതത്തിന്‍റെ നിറപ്പകര്‍ച്ചകളെ കഥാകാരന്‍ ഒരു കാന്‍വാസില്‍ എന്നപോലെ വരച്ചിട്ടു.

    അഭിനന്ദനങ്ങള്‍.

    ReplyDelete
  8. വിഷയം കേട്ടു മടുത്തത് ആണെങ്കിലും ആഖ്യാനരീതി വേറിട്ടുനില്‍ക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  9. സന്ദീപ് നന്നായി എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങള്‍.സ്തീയുടെ Perspective ലൂടെയുള്ള എഴുത്ത്.പുതുമയുണ്ട്.പറഞ്ഞുപതിഞ്ഞ വിഷയമാണെങ്കിലും സംവേദനത്തിനുപയോഗിക്കുന്ന ഭാഷ അതിനെ പുതുമയുള്ളതാക്കുന്നു.നല്ലത്.മൗനത്തിന്‍റെ കര്‍ഫ്യൂ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നൊരു തോന്നലുണ്ട്.സമര്‍പ്പണഭാഗവും ഒഴിവാക്കാമായിരുന്നു.കഥയുടെ രൂപഭദ്രതയ്ക് അവ ചെറിയ മങ്ങലേല്‍പ്പിക്കുന്നുണ്ട് എന്ന് എനിക്കു തോന്നുന്നു.സന്ദീപിനെപ്പോലുള്ളവരില്‍ നിന്ന് ഇതിലും നല്ലത് പ്രതീക്ഷിക്കുന്നതുകൊണ്ടാണ് ഞാനൊരല്‍പ്പം രന്ദ്രാന്വേഷിയായത്.

    ReplyDelete
  10. ഇന്നത്തെ ചില പതിവുകാഴ്ചാകൾ പുതുമയുള്ള ആഖ്യാനരീതിയിൽ പറഞ്ഞു.

    ReplyDelete
  11. ഞാനിവിടെ ആദ്യമായിട്ടാ..ഇന്ന് കേട്ടു കൊണ്ടിരിക്കുന്ന കാര്യമാണെങ്കിലും താങ്കളുടെ ഭാഷാ ശുദ്ധി കൊണ്ട് ഇത് വേറിട്ട് നിൽക്കുന്നു.. താങ്കളുടെ ഹൃദയ വിശാലത അഭിനന്ദിക്കാതെ വയ്യ... ഒരു പെണ്ണിന്റെ മനസ്സിലൂടെ വളരെ നന്നായി പറഞ്ഞിരിക്കുന്നു... ജീ‍വിതം വെറുമൊരു അടിപൊളിയായി അതിന്റെ യാഥാർത്യത്തെ മനസ്സിലാക്കാതെ ..നടന്ന ഒരു കാലം ജീവിതത്തിന്റെ യാഥാർത്യത്തെ തൊട്ടറിയുമ്പോഴേക്കും അവർക്കെല്ലാം നഷ്ട്ടമായിട്ടുണ്ടാകും.. അല്ലെ... നല്ലൊരെഴുത്ത് സമ്മാനിച്ചതിനു നന്ദി...

    ReplyDelete
  12. @ ഫെമിന ഫറൂഖ്,Pradeep Kumar, അലി,ഉമ്മു അമ്മാര്‍, ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur, Akbar, ചെറുവാടി, ഡി.പി.കെ, ഷബീര്‍ (തിരിച്ചിലാന്‍), praveen m.kumar, അഞ്ജലി അനില്‍കുമാര്‍, KTK Nadery ™.. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..

    ReplyDelete
  13. കഥയുടെ പേരുപോലെതന്നെ ഒരുപാട് ആവര്‍ത്തിച്ചിട്ടുള്ള ഒരു വിഷയമാണ് ഇത്.. ഇതിഹാസകാലത്തില്‍ പറയുന്ന കഥകളും ഇന്നത്തെ നിത്യജീവിതത്തില്‍ നടക്കുന്ന കഥകള്‍ക്കും തമ്മില്‍ അധികദൂരമില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ കഥ പിറക്കുന്നത്.. ഈ താരതമ്യസ്വഭാവമാണ് ഞാന്‍ ഈ കഥയില്‍ പറഞ്ഞിരിക്കുന്നതും...

    എന്‍റെ കൂട്ടുകാരന്‍റെ പ്രണയനാടകത്തില്‍ വഞ്ചിതയായ എന്‍റെ ഒരു കൂട്ടുകാരിയുടെ കഥനങ്ങള്‍ കേട്ടപ്പോള്‍ മനസ്സ് നീറിയ ഒരു നിമിഷത്തിലാണ് ഈ കഥ എഴുതുന്നതു.. അത് കൊണ്ട് തന്നെ ഈ സൃഷ്ടി അവള്‍ക്കുള്ളതാണെന്നു അന്നെ മനസ്സില്‍ കുറിച്ചതാണ്.. അവളെ പോലെ എനിക്കറിയാവുന്നവരും അല്ലാത്തവരുമായ കുറെയധികം പെണ്‍സുഹൃത്തുകള്‍ക്കായി ഞാനിത് മനസ്സാല്‍ സമര്‍പ്പിച്ചു കഴിഞ്ഞു.. പ്രദീപ്‌ മാഷ്‌ സൂചിപ്പിച്ചത് പോലെ അത് ഈ കഥയുടെ സ്വാഭാവിക ആസ്വാദനത്തെ കളങ്കപ്പെടുതുന്നുവെങ്കില്‍ അത് ഒഴിവാക്കുന്നു..

    അപ്പോഴും വ്യാസ വാല്മീകികളോടുള്ള കടപ്പാട് അവിടെ നിലനിര്‍ത്തുന്നു.. കാരണം ഞാന്‍ കഥയെഴുതുന്ന കാലത്തോളം അവര്‍ പറയാത്തതോന്നും എന്നില്‍ കഥയായി വരില്ലെന്ന സത്യത്തെ അംഗീകരിക്കലാണത്. ആദികവികളോടുള്ള ആദരവാണത്..

    മൗനത്തിന്‍റെ കര്‍ഫ്യൂ എന്ന വാക്ക് ഇതിനു മുന്‍പ് ആരെങ്കിലും ഉപയോഗിച്ചതാണോ എന്നോര്‍മയില്ല.. മൗനത്തിന്‍റെ വാത്മീകം എന്നൊക്കെയുള്ള തേഞ്ഞ പ്രയോഗങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കാനുള്ള ഒരു ബോധപൂര്‍വശ്രമമായിരുന്നു എന്നെ ആ വാക്കിലെക്കെത്തിച്ചത്.. ആവര്‍ത്തനം എങ്കില്‍ ക്ഷമിക്കുക.. ഇത്തരം വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ടെങ്കില്‍ മാത്രമേ എന്‍റെ എഴുത്തിനു പൂര്‍ണതയുണ്ടാകൂ.. നല്ല വായനക്കാര്‍ ഇനിയും എന്‍റെ വാക്കുകളെ ഒരു ശാസ്ത്രക്രീയാവൈദഗ്ത്യത്തോടെ എന്‍റെ വാക്കുകളെ കീറി മുറിക്കുന്ന എന്‍റെ സ്വപ്നം സ്വാര്‍ഥകമാകട്ടെ.. നന്ദി..

    ReplyDelete
  14. @ praveen m.kumar.. സാഹിത്യത്തെ വേലികെട്ടി തിരിക്കുന്നതിനോട് എനിക്ക് അഭിപ്രായമില്ല.. ഈയിടെ ബെന്ന്യമിന്‍ പറഞ്ഞതുപോലെ ഗള്‍ഫ്‌ സാഹിത്യം എന്ന വിഭാഗം.. അത് പോലെ പണ്ടേ മുതല്‍ ചര്‍ച്ച ചെയ്യപെടുന്ന പെണ്ണെഴുത്ത്.. അങ്ങനെയൊക്കെ തരംതിരിക്കലും തരംതാഴ്ത്തലും കൊണ്ട് മലയാളസാഹിത്യലോകത്തില്‍ ദോഷമല്ലാതെ ഗുണമായി ഭവിക്കുന്നില്ല തന്നെ..

    സ്ത്രീപക്ഷ രചനകളില്‍ അവര്‍ ഊതിപെരുപ്പിച്ചെഴുതുന്ന പലതും നീറുന്ന ജീവിതത്തിന്‍റെ തുലാസില്‍ തൂക്കി നോക്കുമ്പോള്‍ കനമുള്ളതല്ലെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും.. അത് ഒരുപക്ഷെ എന്‍റെ മാത്രം അഭിപ്രായമാകം.. ഈ കഥയില്‍ സ്ത്രീ കാഴ്ച്ചപാടിലൂടെയുള്ള കഥപറച്ചിലാണ് അഭികാമ്യം എന്ന് തോന്നിയത് കൊണ്ട് ആ ശൈലി കടമെടുത്തുവന്നേയുള്ളൂ..

    ReplyDelete
  15. ഈ കഥക്ക് കമന്റെഴുതുവാന്‍ മാത്രമുള്ള പക്വത എനിക്കുണ്ടോ എന്നറിയില്ല.
    കാരണം, ജീവിതവും കഥയുമെല്ലാം, തമാശയില്‍ കാണുന്ന ഒരാളാണ് ഞാന്‍.
    കഥയുടെ ആഖ്യാന ശൈലി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സ്വന്തമായിട്ടുള്ള ശൈലികള്‍ നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കുക. നന്നായി എഴുതി;
    ആശംസകള്‍!

    ReplyDelete
  16. വെറുതേ വായിച്ചു പോകാം എന്നാ ചിന്തയില്‍ തുടങ്ങി,എല്ലാവര് പറയുന്നു ഈ വിഷയം പറഞ്ഞു പഴകിയതാനെന്നു,അതിനോട് യോജിപ്പില്ല കാരണം സമൂഹത്തില്‍ എന്നും നടമാടികൊണ്ടിരികുന്ന ഒരു കാര്യം അതിനിപ്പോഴും ഒരു മാറ്റമില്ല പിന്നെ എഴുതുകാരന്നു എങ്ങനെ മാറാന്‍ കഴിയും.സന്ദീപ്‌ ചെയ്തത് പോലെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തിയും,ഇന്നത്തെ കാലത്തിന്റെ വേഗം ഉള്‍കൊണ്ടും സധൈയര്യം മുന്നോട്ടു പോകാം....സാഹിത്യത്തിലെ പുതിയ നാംബിന് ആശംസകള്‍........ നന്നായിരിക്കുന്നു....

    ReplyDelete
  17. നന്നായി പറഞ്ഞു.... പക്ഷെ ഇതു ഇതിഹാസങ്ങളുടെ
    തനിയാവര്‍ത്തനം ആണോ??? കൃഷ്ണന്‍റെ രാധയും,
    രാമന്‍റെ സീതയും കളങ്കപ്പെട്ടിരുന്നുവോ? അവരുമായി
    താരതമ്യം ചെയ്യാവുന്ന ഒരാളാണോ ഈ കഥാ നായിക?
    ഒരു ചിന്ന സന്ദേഹം ആണേ... ഇനി ഇതു ചോദിച്ചതിനു
    എല്ലാരും കൂടി എന്നെ ഓടിക്കുമോ??? :)

    ReplyDelete
  18. വ്യത്യസ്തതയു ശൈലി കഥയും ആശയവും ഇഷ്ടപ്പെട്ടു.

    ReplyDelete
  19. ഒരു നല്ല തുടക്കം, നല്ല ഒതുക്കം,ഒരു നല്ല കഥ, നല്ല ഒടുക്കം.
    നന്നായിരിക്കുന്നു..sandeep.. nanmakalode..KC.

    ReplyDelete
  20. നന്നായെഴുതി... "കവിതകള്‍ മാത്രം കുറിച്ചിരുന്ന അവന്‍റെ ഡയറിയില്‍ കണക്കുകള്‍ നിറയുന്നതു ഞാന്‍ നോക്കി നിന്നു." .. സന്ദീപ്‌ പറഞ്ഞത് പോലെ പച്ചയായ ജീവിതത്തിന്റെ നേര്‍ക്കാഴ്ച കഥയിലുടനീളം തെളിഞ്ഞു നില്‍ക്കുന്നു... ഭാവുകങ്ങള്‍...

    ReplyDelete
  21. ഋതുക്കള്‍ പലതും പോയ്‌മറഞ്ഞു. ഇലകള്‍ പൊഴിക്കാതെ, പുതുനാമ്പുകള്‍ മുളയ്ക്കാതെ, വിദൂരതയിലേക്ക് ചില്ലകള്‍ നിവര്‍ത്തി ഞാന്‍ തലയുയര്‍ത്തി നിന്നു.. വേരുകള്‍ അറ്റുപോയ ഒരു പാഴ്മരം.


    നന്നായെഴുതി.

    ReplyDelete
  22. നഷ്ടപ്പെടുന്ന മൂല്യങ്ങളില്‍ പ്രണയം മുന്‍പന്തിയില്‍ അല്ലേ....നന്നായെഴുതി. ഭാവുകങ്ങള്‍! :)

    ReplyDelete
  23. സന്ദീപ് ആശംസകള്‍...

    കവിയുടെ കഥവായിക്കാന്‍
    വൈകിയതില്‍ ഷമചോദിക്കുന്നു...
    കഥയെ വിലയിരുത്താന്‍
    എനിക്കറിഞ്ഞുകൂടാ...
    എങ്കിലും ചിലതോന്നലുകള്‍...

    കവിതയുടെ
    ശൈലിയാണ്
    തുടക്കത്തിലെ അനുഭവപ്പെട്ടത്...
    പകുതിക്കുശേഷം
    കഥകൈവിട്ടുപോയോ
    എന്നുതോന്നി...
    ഒരു പക്ഷേ,
    സന്ദീപ് പറഞ്ഞ
    ജീവിതത്തേ പകര്‍ത്തിവയ്ക്കാന്‍
    തിടുക്കപ്പെട്ടതുകൊണ്ടാകാം...
    പുരാണങ്ങളെ
    കൂട്ടുപിടിച്ചത്
    വിപരീത ഫലം
    ചെയ്യാന്‍ സദ്ധ്യതയുണ്ട്...
    ജീവിതം ഇന്നും
    ഇതിഹാസങ്ങളിലെ
    ആവര്‍ത്തനമാണെന്നു
    സ്ഥാപിക്കാനാണു
    ശ്രെമിച്ചതെങ്കിലും
    അതിനെചൊല്ലിയുള്ള
    പദപ്രയോഗങ്ങള്‍
    ഇല്ലാതെതന്നെ
    കഥയുടെ പേരുകൊണ്ടും
    അതിലെ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നും
    വരികള്‍ക്കിടയിലൂടെ
    വായിച്ചെടുക്കുമ്പോള്‍
    വായനക്കാരനതൊരു
    അനുഭവമാകുന്നത്
    എന്നു തോന്നുന്നു...

    ഇതൊരു
    നല്ല തുടക്കമാണ്
    വീണ്ടും വീണ്ടും
    ആശംസകള്‍...

    ReplyDelete
  24. സന്ദീപ് ആശംസകള്‍...

    കവിയുടെ കഥവായിക്കാന്‍
    വൈകിയതില്‍ ഷമചോദിക്കുന്നു...
    കഥയെ വിലയിരുത്താന്‍
    എനിക്കറിഞ്ഞുകൂടാ...
    എങ്കിലും ചിലതോന്നലുകള്‍...

    കവിതയുടെ
    ശൈലിയാണ്
    തുടക്കത്തിലെ അനുഭവപ്പെട്ടത്...
    പകുതിക്കുശേഷം
    കഥകൈവിട്ടുപോയോ
    എന്നുതോന്നി...
    ഒരു പക്ഷേ,
    സന്ദീപ് പറഞ്ഞ
    ജീവിതത്തേ പകര്‍ത്തിവയ്ക്കാന്‍
    തിടുക്കപ്പെട്ടതുകൊണ്ടാകാം...
    പുരാണങ്ങളെ
    കൂട്ടുപിടിച്ചത്
    വിപരീത ഫലം
    ചെയ്യാന്‍ സദ്ധ്യതയുണ്ട്...
    ജീവിതം ഇന്നും
    ഇതിഹാസങ്ങളിലെ
    ആവര്‍ത്തനമാണെന്നു
    സ്ഥാപിക്കാനാണു
    ശ്രെമിച്ചതെങ്കിലും
    അതിനെചൊല്ലിയുള്ള
    പദപ്രയോഗങ്ങള്‍
    ഇല്ലാതെതന്നെ
    കഥയുടെ പേരുകൊണ്ടും
    അതിലെ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നും
    വരികള്‍ക്കിടയിലൂടെ
    വായിച്ചെടുക്കുമ്പോള്‍
    വായനക്കാരനതൊരു
    അനുഭവമാകുന്നത്
    എന്നു തോന്നുന്നു...

    ഇതൊരു
    നല്ല തുടക്കമാണ്
    വീണ്ടും വീണ്ടും
    ആശംസകള്‍...

    ReplyDelete
  25. സന്ദീപ് ആശംസകള്‍...

    കവിയുടെ കഥവായിക്കാന്‍
    വൈകിയതില്‍ ഷമചോദിക്കുന്നു...
    കഥയെ വിലയിരുത്താന്‍
    എനിക്കറിഞ്ഞുകൂടാ...
    എങ്കിലും ചിലതോന്നലുകള്‍...

    കവിതയുടെ
    ശൈലിയാണ്
    തുടക്കത്തിലെ അനുഭവപ്പെട്ടത്...
    പകുതിക്കുശേഷം
    കഥകൈവിട്ടുപോയോ
    എന്നുതോന്നി...
    ഒരു പക്ഷേ,
    സന്ദീപ് പറഞ്ഞ
    ജീവിതത്തേ പകര്‍ത്തിവയ്ക്കാന്‍
    തിടുക്കപ്പെട്ടതുകൊണ്ടാകാം...
    പുരാണങ്ങളെ
    കൂട്ടുപിടിച്ചത്
    വിപരീത ഫലം
    ചെയ്യാന്‍ സദ്ധ്യതയുണ്ട്...
    ജീവിതം ഇന്നും
    ഇതിഹാസങ്ങളിലെ
    ആവര്‍ത്തനമാണെന്നു
    സ്ഥാപിക്കാനാണു
    ശ്രെമിച്ചതെങ്കിലും
    അതിനെചൊല്ലിയുള്ള
    പദപ്രയോഗങ്ങള്‍
    ഇല്ലാതെതന്നെ
    കഥയുടെ പേരുകൊണ്ടും
    അതിലെ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നും
    വരികള്‍ക്കിടയിലൂടെ
    വായിച്ചെടുക്കുമ്പോള്‍
    വായനക്കാരനതൊരു
    അനുഭവമാകുന്നത്
    എന്നു തോന്നുന്നു...

    ഇതൊരു
    നല്ല തുടക്കമാണ്
    വീണ്ടും വീണ്ടും
    ആശംസകള്‍...

    ReplyDelete
  26. കൂട്ട് കാരാ നിങ്ങളെ ഈ ആഖ്യാന വ്യാഖാന ശൈലി വളരെ നന്നായിട്ടുണ്ട്

    കാലിക ചുറ്റുപാടില്‍ സ്വാര്തതയിലെക്ക് കൂപ്പുകുത്തുന്ന ബന്ധങ്ങളെ ബന്ധിക്കുന്ന ഈ തലമുറക്ക് ഒരു കൊട്ട് പിന്നെ കുറച്ചു എരിവും പുളിയും മസാലയും മസാല നല്ലതാ വായനക്ക ഒരു സുഖം കാണും

    ആശംസ നേരാതിരിക്കാന്‍ കയിയുന്നില്ല ആശംഷകള്‍

    ReplyDelete
  27. അക്ഷരങ്ങള്‍ പെറുക്കി വെച്ച ആ കൂട്ട് ഒരുപാടിഷ്ട്ടായി.
    നല്ല ഘടന. വായിക്കാന്‍ രസമുള്ള എഴുത്ത്.

    ReplyDelete
  28. വ്യാസന്റെയും വാല്മീകിയുടെയും ചുണ്ടിലുതിര്‍ന്ന
    സ്മിതം എന്റെ ചുണ്ടുകളില്‍ നിന്നും പൊഴിഞ്ഞു

    ReplyDelete
  29. ഹാഷിമിന്റെ വാക്കുകള്‍ കടം കൊള്ളട്ടെ. അക്ഷരങ്ങള്‍ പെറുക്കി വെച്ച് ശ്രദ്ധാപൂര്‍വ്വം നിര്‍മിച്ചൊരു കൊച്ചു താജ്മഹല്‍! മനോഹര സൃഷ്ടി. ഇനിയും വരും. ഭാവുകങ്ങള്‍.

    ReplyDelete
  30. പുതിയ കാലത്തെ പ്രണയത്തെയും പ്രണയ പരാജയത്തെയും അതിജീവനത്തെയും വളരെ സരളമായി അതിഭാവുകത്വം നല്‍ക്കാതെ അവതരിപ്പിച്ചു. നല്ലൊരു വായാനുഭവം സമ്മാനിച്ചു. അഭിനന്ദനങ്ങള്‍ :)

    ReplyDelete
  31. നന്നായി എഴുതിയിരിക്കുന്നു എന്ന് പറയാന്‍ സന്തോഷമുണ്ട്.

    വീണ്ടും കാണാം..
    ഭാവുകങ്ങള്‍..

    ReplyDelete
  32. വേരുകള്‍ അറ്റുപോയ ഒരു പാഴ്മരം.

    ReplyDelete
  33. ഒരു നല്ല കഥ .
    ഇന്നത്തെ ജീവിതത്തിന്റെ നേര്കാഴ്ചയും
    അതോടൊപ്പം സാഹചര്യങ്ങളുമായി താദാല്‍മ്യം
    പ്രാപിക്കാനുള്ള പുതു തലമുറയുടെ ശേഷിയോ ,
    നിസ്സ്നാഗതയോ ഒക്കെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു .
    ഇതിഹാസവും ആയി ബന്ധിപ്പിക്കാന്‍ കഥാകാരന്‍
    മനപ്പൂര്‍വം ഒരു ശ്രമം നടത്തുക ആണ് ഇവിടെ .
    അത് പൂര്‍ണം ആയും വിജയിച്ചു എന്ന് തോന്നുന്നില്ല .
    എങ്കിലും അതി ഭാവുകത്വം ഇല്ലാതെ നീതി പുലര്‍ത്തിയിട്ടുണ്ട്
    തീര്‍ച്ച ആയും ..

    നല്ല പദ പ്രയോഗങ്ങള്‍ തേടുന്നതിനിടയില്‍ ഇതിഹാസവും
    കഥയും വിട്ട് ഒരു ആക്ഷേപ ഹാസ്യതിന്റെയോ വേണ്ടാത്ത
    നര്‍മതിന്റെയോ ശൈലി കടന്നു വന്നത് കഥയുടെ ഗൌരവത്തെ വളരെ കുറച്ചു കളഞ്ഞു ..ഒരു പെണ്ണിന്റെ കാഴ്ചപ്പാട് എന്നതില്‍ ഉപരി ചില പെണ്ണുങ്ങളുടെ കാഴ്ചപ്പാട് എന്ന് കരുതാന്‍ ആണ് എനിക്ക് ഇഷ്ടം.കാരണം കഥയില്‍ ഒരിടത്തും ഒരു അന്ധമായ രാധാ പ്രണയം അല്ലാതെ യഥാര്‍ത്ഥ പെണ്ണ് ആയി നായിക ചിന്തിച്ചിട്ടേ ഇല്ല എന്നത് തന്നെ..
    കഥ വളരെ ഇഷ്ടം ആയി .ആശംസകള്‍ ...

    ReplyDelete
  34. മനോഹരമായ എഴുത്ത്. എന്നാലും ലിപി രഞ്ചു ചോദിച്ച ചോദ്യം ന്യായമാണ്. അങ്ങനെ ഒരു സംശയം നിലനില്‍ക്കുന്നു..!

    ReplyDelete
  35. പറഞ്ഞു തേഞ്ഞകഥ.. ആവർത്തന വിരസം എന്നൊക്കെ കമന്റിടുന്ന കൂട്ടുകാർക്കൊരു മറുപടി. ലോകത്തിൽ. കാമം,വിശപ്പ്,കലാപം ഈ മൂന്നു വിഷയങ്ങളേയുള്ളൂ( അതിന് 35 വകഭേദങ്ങളൂണ്ട്) അതിൽ നിന്നേ ഈതൊരു കഥാകാരനും കഥ എഴുതാൻ പറ്റൂ.. ഇവിടെ സന്ദീപ് പറഞ്ഞതുപോലെ വ്യാസനേയും,വാത്മീകിയേയും മറ്റിനിർത്തി ഒരാൾക്കും ഒരു കഥയും എഴുതാൻ പറ്റില്ല..വായനക്കാർക്ക് രസിക്കുന്ന തരത്തിൽ പുതുമയാർന്ന ശൈലിയിൽ ഇവിടെ കഥാകാർക്കൻ കോറിയിട്ട വരികളിൽ തുടിക്കുന്ന കഥാപാത്രങ്ങളുടെ മൻസ്സിലൂടെ നമ്മളും സഞ്ചരിച്ചില്ലേ കുറെദൂരം? അതാണു എഴുത്തുകാരന്റെ വിജയം.. അതിൽ വിജയിച്ചഇരികുന്നൂ പ്രീയ സന്ദീപ്... താങ്കൾക്ക് ഭാവുകങ്ങൾ

    ReplyDelete
  36. കഥാഖ്യാനം വളരെ നന്നായി.അതിലും നല്ല ശൈലിയും.അഭിനന്ദനങ്ങൾ

    ReplyDelete
  37. പ്രണയം നഷ്ട്ടങ്ങളുടെ കണക്കുകൾ നമ്മെ പടിപ്പിക്കുന്നു….
    ചില പ്രണയം ലാഭക്കണക്കും
    പക്ഷെ, ഇവിടെ “അവളുടെ നഷ്ട്ടകഥ“ നമ്മെ ഉണർത്തുന്നു….
    എവിടെയും നഷ്ട്ടം അവൾക്ക് മാത്രം.
    ആ തിരിച്ചറിവിനായി… ഈ കഥ ഞാൻ സമർപ്പിക്കുന്നു.
    സോറി കഥാകൃത്തെ……..

    ReplyDelete
  38. ആദ്യമായിട്ടാണ് ഈ വഴി. നല്ലൊരു വായനാനുഭവം..
    പ്രണയത്തിന്റെ രസകരമായ വഴികളിലൂടെ നടന്നു നീങ്ങുന്ന അനുഭവം ...
    ആശംസകള്‍ ... അഭിനന്ദനങ്ങള്‍ ...

    ReplyDelete
  39. കൊള്ളാം മാഷെ നന്നായി പറഞ്ഞു

    ReplyDelete
  40. നല്ല വായനാസുഖം നൽകുന്ന എഴുത്ത്; നല്ല സന്ദേശവും.

    ReplyDelete
  41. നല്ല എഴുത്ത്!

    ReplyDelete
  42. ആദ്യമായി ശൈലീവല്ലഭനായ സന്ദീപിനെ അഭിനന്ദിച്ചുകൊള്ളുന്നൂ...

    സീതയെപ്പോലെ,രാധയെപ്പേലെ ഉത്തമയായ പ്രണയിനിയെ ..പ്രണയകാണ്ഡത്തിന് ശേഷം വലിച്ചെറിയുന്ന അഭിനവരാമന്മാരുടേയും പുത്തൻ സീതാരാധാമാരുടേയും കഥ തന്നെയിത്...!

    ReplyDelete
  43. ഈ നായികമാരെല്ലാം വലിച്ചെരിയപെട്ടവര്‍ തന്നെ ..
    എന്നാലും കൃഷ്ണാ നീ മോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു ..

    ആശംസകള്‍

    ReplyDelete
  44. നല്ല വായനാ സുഖം നല്‍കുന്ന, വാക്കുകള്‍ ചേരുംവിധം കോര്ത്തിണക്കികൊണ്ടുള്ള നല്ല കഥ.

    ReplyDelete
  45. അടിപൊളി രചന..ഒപ്പം വേറിട്ടൊരു ശൈലിയും..
    ആശംസകൾ

    ReplyDelete
  46. തികച്ചും വിത്യസ്തമായ അവതരണ ശൈലി, വരികള്‍ കവിതപോലെ മനോഹരം...! ആശംസകള്‍.....

    ബ്ലോഗ്‌ പരിചയപ്പെടുത്തിയ കൂതരക്ക് (ഹാഷിം) നന്ദി.

    ReplyDelete
  47. കണ്ണന്റെ ലീലാവിലാസങ്ങളറിഞ്ഞും പ്രണയിക്കുന്ന രാധയേയും ഒരുനിമിഷമെങ്കിലും സീതയെ സംശയിക്കുന്ന രാമനേയും ചേർത്തുവെക്കുന്ന നിരീക്ഷണം നന്നായി.

    ReplyDelete
  48. വളരെ ഇഷ്ടപ്പെട്ടു ഈ അവതരണശൈലി.

    ReplyDelete
  49. വളരെ മനോഹരമായി പറഞ്ഞു. തികച്ചും വ്യത്യസ്തമായ ഘടന . ആശംസകള്‍

    ReplyDelete
  50. പറഞ്ഞിട്ടിരിക്കുന്നു, സന്ദീപ്‌ ഇവിടെ യുവത്വത്തിന്‍റെ ഒരു പുതു കഥ.
    പ്രോത്സാ ഹനങ്ങലോടെ...............................................സൈഫു.

    ReplyDelete
  51. കഥയുടെ വിഷയം പഴയതെന്ന ആര്‍.കെ തിരൂരിന്റെ കമന്റിന് രചയിതാവ് മറുപടി നല്‍കിയ സ്ഥിതിക്ക് അത് വീണ്ടും ആവര്‍ത്തിക്കുന്നില്ല. പക്ഷെ വളരെ മനോഹരമായി ഇവയെ തമ്മില്‍ സന്നിവേശിപ്പിക്കുവാന്‍ ശ്രമിച്ചു. ലിപി രഞ്ചുവിന്റെയും ആളവന്താന്റേയും സംശയം ന്യായമാണെങ്കില്‍ പോലും കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അത് വേണമായിരുന്നതിനാല്‍ അതിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നില്ല. നന്നായെഴുതാന്‍ കഴിയുന്ന ഒരാളാണ്. ഇനിയും എഴുതുക.

    ReplyDelete
  52. എഴുത്തിണ്റ്റെ ശക്തി എനിക്കിഷ്ടപ്പെട്ടു

    ReplyDelete
  53. To,

    Manoraj, saifu, ismail chemmad, Shukoor, നികു കേച്ചേരി, ഷമീര്‍ തളിക്കുളം, കമ്പർ, Muneer N.P, തെച്ചിക്കോടന്‍, the man to walk with, മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM., ഭായി , ശിഹാബ് മൊഗ്രാല്‍, ഉമേഷ്‌ പിലിക്കോട്, ഇസ്ഹാഖ് കുന്നക്കാവ്‌ , sm sadique, ആറങ്ങോട്ടുകര മുഹമ്മദ്‌, ചന്തു നായര്‍, ആളവന്താാന്‍ , ente lokam, മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍, Villagemaan, ബിഗു, ശ്രദ്ധേയന്‍ | shradheyan, ജയിംസ് സണ്ണി പാറ്റൂര്‍, കൂതറHashim, കൊമ്പന്‍, ratheesh krishna, നമോവാകം, ഒരില വെറുതെ, Hakeem Mons, kaviurava, yousufpa, appachanozhakkal,പിന്നെ Anonymous എന്ന പേരില്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത അജ്ഞാതസുഹൃത്തിനും..

    ഇവിടെ വന്നു എന്‍റെ കഥ വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി പറയുന്നു ഞാന്‍.. ഒപ്പം നിങ്ങളുടെ ഈ പ്രോത്സാഹനം തുടര്‍ന്നുള്ള എഴുത്തില്‍ എന്‍റെ കൂടെയുണ്ടാകുമെന്നും പ്രത്യാശിക്കുന്നു....

    നിങ്ങളുടെ സ്വന്തം...

    ReplyDelete
  54. കഥയുടെ വിഷയത്തിലല്ല, അതിന്റെ ആഖ്യാന ശൈലിയില്‍ വളരെയേറെ മികവു പുലര്‍ത്തുന്ന രചന. ആധുനിക രാധമാര്‍ നമുക്ക് ചുറ്റും ഉണ്ടെന്നത് പച്ച പരമാര്‍ത്ഥം തന്നെ....

    ReplyDelete
  55. അവതരണത്തിൽ പുതിയൊരു ഭാവുകത്വം. ഇഷ്ടമായി. ആശംസകൾ

    ReplyDelete
  56. യാഥാര്‍ത്യത്തിലേക്ക് ഒരു വെളിച്ചം വീശല്‍....ഇഷ്ടപ്പെട്ടു .....

    ReplyDelete
  57. വായിക്കുകയായിരുന്നോ അതൊ കഥയോടൊപ്പം ഒഴുകുകയായിരുന്നോ എന്ന് പറയാൻ കഴിയാത്തത് പോലെ!!ഒഴുകുകയായിരുന്നു എന്നത് തന്നെ സത്യം..!!ആശംസകൾ....

    ReplyDelete
  58. @ khader patteppadam, കുഞ്ഞൂസ് (Kunjuss), പള്ളിക്കരയില്‍.. നന്ദി..

    അധികമാരാലും ശ്രദ്ധിക്കപെടാതെ കിടന്ന എന്‍റെ ബ്ലോഗിനെ ബൂലോകത്തിനു പരിചയപെടുത്തിയ ഹാഷിമിന് (കൂതറ) പ്രത്യേകം നന്ദി പറയുന്നു..

    @ Lipi Ranju.. എന്‍റെ ഇതിഹാസവായനയില്‍ കൃഷ്ണനിലും രാമനിലും ഞാന്‍ കണ്ട കളങ്കമാണ് രാധയും സീതയും.. ആ സ്ത്രീ കഥാപാത്രത്തോട് അവര്‍ ചെയ്തത് ഏതു രാജനീതിയുടെ പേരിലും ന്യായികരിച്ചാലും ആ കളങ്കം ഇതിഹാസങ്ങള്‍ ഉള്ളിടത്തോളം നിലനില്‍ക്കുക തന്നെ ചെയ്യും.. ഈ സ്ത്രീ കഥാപാത്രം രാധ സീതമാരുടെ ജീവിതാവസ്ഥയിലൂടെ കടന്നു പോകുന്നെന്നെയുള്ളൂ.. സമ്പൂര്‍ണതാരതമ്യം ആവശ്യമില്ല എന്നാണ് പറയാനുള്ളത്..

    @ ratheesh krishna.. ഇതിഹാസങ്ങളില്‍ നിന്നുള്ള പദപ്രയോഗങ്ങള്‍ കഥയില്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷമിക്കുക.. ആ പദങ്ങളെ പുതുകാലത്തോട് ചേര്‍ത്തു വായിച്ചാല്‍ തത്തുല്യമായ രൂപങ്ങള്‍ ആശയങ്ങള്‍ കിട്ടുമെന്നാണ് തോന്നുന്നത്.. എന്‍റെ ആ ആശയം നിങ്ങളിലേക്ക് എത്തിയില്ലായെങ്കില്‍ അത് എന്‍റെ പോരായ്മയായി ഞാന്‍ മനസിലാക്കുന്നു..

    പോരായ്മകള്‍ ചൂണ്ടികാണിച്ചതില്‍ സന്തോഷമേ ഉള്ളു.. ഇനി എഴുതാനിരിക്കുന്ന എന്‍റെ കഥകളെ കുറ്റമറ്റതാക്കാന്‍ ഇത്തരം വിമര്‍ശനങ്ങള്‍ കൂടിയേ തീരൂ.. നന്ദി..

    സ്വന്തം...

    ReplyDelete
  59. കൂതരഹാഷിം എന്നാളുടെ മെയില്‍ വഴിയാ വരുന്നത്. ഇവിടെ എത്തിയപ്പോള്‍ നല്ല ഒരു കഥ വായിച്ചല്ലോ എന്ന സന്തോഷം.

    ReplyDelete
  60. വിരളമായ ഞങ്ങളുടെ സന്ദര്‍ശനവേളകളില്‍ കവിതകള്‍ മാത്രം കുറിച്ചിരുന്ന അവന്‍റെ ഡയറിയില്‍ കണക്കുകള്‍ നിറയുന്നതു ഞാന്‍ നോക്കി നിന്നു.

    ഇത്രയുംമതി വർത്തമാനത്തിന്റെ ഒഴുക്കിൽ നമ്മൾ നഷ്ട്പ്പെടുന്ന ഒരു ചിത്രം വ്യക്തമാകാൻ .കഥപറഞ്ഞരീതി ഗംഭീരമായിരിക്കുന്നു. ഇത്രചിട്ടയോടെ ഒരു കഥവായിച്ചത് ഈ അടുത്ത കാലത്തു നാടകക്കരന്റെയായിരുന്നു .വളരെ നല്ല ശൈലി തുടരുമല്ലോ...

    ReplyDelete
  61. Vayikkan vaikippoyi. Valare nalla kadha. Very super

    ReplyDelete
  62. ഞാനും വായിക്കാന്‍ വൈകിപ്പോയി... നല്ല ഒഴുക്കുള്ള ലളിതമായ ഭാഷ അതുകൊണ്ടുതന്നെ ഏതൊരു സാധാരണക്കാരനും എളുപ്പം മനസിലാകുകയും ചെയ്യും. കുറേ നാളുകള്‍ക്കു ശേഷമാണ് ഞാനൊരു കഥ ഇത്രയും മുഴുകിയിരുന്നു വായിക്കുന്നത്...
    ഒറ്റ വാക്കില്‍ പറഞ്ഞാല്‍ "സൂപ്പര്‍"

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  63. ആദ്യമായിവിടെ ഹാഷിം വഴിയെത്തി..നല്ല ഒഴുക്കുള്ള രചന ഓരോ വരികളും ഹൃദ്യം..നന്നായ്..എല്ലാ ഭവുകങ്ങളും.

    ReplyDelete
  64. വേറിട്ട രചനാ ശൈലി ..അഭിനന്ദനങ്ങള്‍!

    ReplyDelete
  65. ഇന്നുവരെ ആരും പറയാത്ത ഒന്നിനെ കുറിച്ചും ആര്‍ക്കും എഴുതാനാവില്ല...
    അതിനാല്‍ ഇന്നത്തെ ഒരു നല്ല കഥ എന്നത്, ഏതൊരു വിഷയവും അത് ഏത് രീതിയില്‍ അവതരിപ്പിക്കുന്നു എന്നതിനെയും അതില്‍ തന്നെ എത്ര മാത്രം വിതസ്ത്മായി ആ കഥ പറയുന്നു എന്നതിനെയും അതിന്റെ ഭാഷയോടൊപ്പം ആശ്രയിച്ചിരിക്കുന്നു... ആ രീതിയില്‍ ഈ രചന വളരെ വേറിട്ടതും ഉയര്‍ന്ന നിലവാരം പുലര്തുന്നതുമാണ്...
    കഥാകാരന്‍ താന്‍ എത്രമാത്രം വിത്യസ്തനാകാന്‍ ആഗ്രഹിക്കുന്നു എന്ന് ഇതിലൂടെ പറയാതെ പറയുന്നുണ്ട്....
    എഴുത്തിനോടുള്ള കഥാകാരന്റെ ആത്മാര്‍ഥതയും സമൂഹത്തോടുള്ള രോഷവും എല്ലാം ഒരേപോലെ സന്നിവേശിപ്പിച്ച വാക്യങ്ങള്‍...

    ഇത് പോലെ വിത്യസ്തമായ രചനകള്‍ ഞാന്‍ കണ്ടിരിക്കുന്ന ബ്ലോഗിലെ മറ്റൊരാള്‍ സീത* ആണ്.

    സന്ദീപ്‌, ഹൃദയത്തില്‍ നിന്നും വരുന്ന ഇതിലും മികച്ച സൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
    എഴുതിന്റെ ഈ നിലവാരം എന്നും കാത്തു സൂക്ഷിക്കുക..
    എഴുത്തിനെ ഹൃദയത്തില്‍ സൂക്ഷിച്ചവര്ക്കെ അതിനാവൂ...താങ്കള്‍ക്കു തീര്‍ച്ചയായും...

    നല്ല ഒരു വായനാനുഭവം തന്നതിന് ഒരുപാട് നന്ദി...
    ആശംസകള്‍...

    ReplyDelete
  66. ഒരു ഒന്നൊന്നര വെറൈറ്റി തന്നെ...!!!

    ReplyDelete
  67. വീഞ്ഞ് പഴയതാകാം... പക്ഷെ...പറയാതിരിക്കാൻ വയ്യ..കുപ്പി അസ്സലായിരിക്കുന്നു... ഭാവുകങ്ങൾ....

    ReplyDelete
  68. സന്ദീപ്‌, ആനുകാലിക പ്രസക്തമായ കഥ. പ്രണയം എന്നത് ശരീരങ്ങളുടെ ആഘോഷം എന്ന് തെറ്റിധരിക്കുന്ന വിഡ്ഢികള്‍ക്ക്, ചെറിയൊരു കൊട്ട്. അവനും കൊടുക്കായിരുന്നില്ലേ ഒന്ന്? പ്രണയത്തിന് കല്യാണമെന്നൊരു സ്വന്തമാക്കല്‍ പോലും അധികപ്പറ്റ്!
    അത് മനസ്സുകളുടെ,പരസ്പര ആത്മ ബന്ധങ്ങളുടെ, ഒരു തരം ബന്ധന മാകണം. ആശംസകള്‍

    ReplyDelete
  69. അവതരണത്തിന്റെ പുതുമ കൊണ്ടു കഥ ഇഷ്ടപ്പെട്ടു.
    കഥയില്‍ രാമനും കൃഷ്ണനും രാധയും സീതയും സത്യഭാമയും എല്ലാവരും വന്നത് കൊണ്ടു രാമായണവും ഭാരതവും വായിച്ച പ്രതീതി :):)

    ReplyDelete
  70. കീറി മുറിച്ച് പറയാനുള്ള ത്രാണി ഇല്ലെന്നരിയാം , എനിക്കിഷ്ടപ്പെട്ടു ,

    ReplyDelete
  71. വ്യത്യസ്തമായ രചന പഴയതും പുതിയതും ബ്ലെണ്ട് ചെയ്തത് നന്നായിടുണ്ട്

    ReplyDelete